ഓരോ സാധാരണക്കാരനും ഇഷ്ടമാകും,ഹൃദയം കീഴടക്കുന്ന 10 ലക്ഷം രൂപയുടെ ലോ ബഡ്ജറ്റ് വീട് | Low Budjet 10 Lakh Rupees Home

Low Budjet 10 Lakh Rupees Home:സ്വന്തമായി ഒരു വീട് എന്നത് നമ്മളിൽ പലർക്കും ഇന്നും ഒരു ജീവിത സ്വപ്നം തന്നെയാണ്. എന്നാൽ വർധിച്ചു വരുന്ന വീട് നിർമ്മാണ ചിലവും മറ്റും വീട് എന്നുള്ള ഡ്രീം നമ്മളിൽ നിന്നും അകറ്റുന്നുവെന്നതാണ് സത്യം. എങ്കിലും സുരക്ഷ അടക്കം ഉറപ്പാക്കി നമുക്ക് പണിയാൻ കഴിയുന്നതായ ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ പ്രചാരമാണ് സാധാരണക്കാരിൽ അടക്കം ഇന്ന് ലഭിക്കുന്നത്.

നമുക്ക് ഒരു അസാധാരണ ലോ ബഡ്ജറ്റ് വീടും വീടിന്റെ വിശേഷങ്ങളും കാഴ്ചകളും കാണാം. ഈ വീട് ശരിക്കും നിങ്ങളെ ഞെട്ടിക്കുമെന്ന് തീർച്ച. ഈ വീടിന്റെ ഓരോ സവിശേഷതകളായി അറിയാം.ഓട്ടോറിക്ഷ തൊഴിലാളിയായ കോഴിക്കോട് സ്വദേശി ശിവാനന്ദൻ വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. വെറും 10 ലക്ഷം രൂപ ബഡ്ജറ്റ് ചിലവാക്കി പണിത ഈ സിംപിൾ വീട് കുറഞ്ഞ തുകക്ക് പണിയാവുന്ന ഏറ്റവും മികച്ച രാജകീയ വീടിനു ഉദാഹരണം കൂടിയാണ്. ഹൃദയം കീഴടക്കുന്ന ഈ വീട് ചെറിയ ഒരു സിറ്റ് ഔട്ടിൽ കൂടിയാണ് ആരംഭിക്കുന്നത്.ലുക്കിൽ തന്നെ ഈ വീട് ആരെയും ആകർഷിക്കും. അത്രത്തോളം ഈ വീട് സുന്ദരവും വിശാലവുമാണ്.

  • Location Of Home :Kozhikode
  • Total Budjet Of Home :10 Lakh Rupees

ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ടിൽ കൂടി ആരംഭിക്കുന്ന ഈ ഒരു വീട് മെയിൻ ഡോർ അടക്കം പണിതിട്ടുള്ളത് മനോഹര ഡിസൈനിൽ തന്നെയുമാണ്. ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുക വിശാലമായ ഹാളാണ്. ഹാൾ വിശാല വിസ്ത്രീതിയുള്ളതാണ്, ഇവിടെ ടിവി സ്റ്റാൻഡ് അടക്കം ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട്. ഹാൾ അടുത്തായി ഡൈനിങ് ഏരിയ പണിതിട്ടുണ്ട്. പത്തോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ഏരിയ അടക്കം ഇവിടെ സെറ്റ് ചെയ്യാനാകും. കൂടാതെ ഡൈനിംഗ് റൂമിന്റെ ഭാഗമായി വാഷ് ബേസ് ഏരിയയുമുണ്ട്. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും വിശാലവും അതുപോലെ തന്നെ സുന്ദരവുമാണ്.

ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂമും സെറ്റ് ചെയ്തിട്ടുണ്ട്. ആവശ്യം ഉണ്ടെങ്കിൽ കോമൺ ബാത്ത് റൂം വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്തി പണിയാൻ കഴിയും. ഏതൊരു വീടിന്റയും പോലെ ഈ വീടിനും മനോഹര അടുക്കളയുണ്ട്. അടുക്കളയിൽ എല്ലാം സൂക്ഷിക്കാൻ സ്പേസ് ഉണ്ട്‌. കാണാം ഈ വീടും വീടിന്റെ എല്ലാവിധ കാഴ്ചകളും, വീഡിയോ മുഴുവനായി കാണുക. കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Dining Room
  • Kitchen
  • Bedroom -2
  • Attached Bathroom

Also Read :മനോഹര ലുക്കിലൊരു മൂന്ന് ബെഡ്‌റൂം വീട് ,കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിൽ ആകർഷക ഭവനം | Low budget single storey home Plan