സാധാരണക്കാരന്റെ സ്വപ്നമിതാണ് , ഒന്നേമുക്കാൽ ലക്ഷത്തിന് ചിലവ് ചുരുക്കി പണിത വീട്

Low Budget  Home:വീടുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മടെ മനസ്സിലേക്ക് ഓടി വരുന്നത് നാടൻ വീടുകൾ ചിത്രമാണ്. പക്ഷെ ഇന്നത്തെ ഈ ഒരു ആധുനിക ലോകത്തു മോഡേൺ വീടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പഴയ കാല വീടുകൾ പലരും ഇന്ന് മോഡേൺ രീതികളിലേക്ക് മാറ്റി പുത്തൻ സ്റ്റൈലിഷ് വീടുകളാക്കി മാറ്റുന്ന പതിവുമുണ്ട്. എങ്കിൽ ഇതാ നമുക്ക് ഇന്ന് ഒരു ചെറിയ വെറൈറ്റി വീട് പരിചയപ്പെടാം.

ഈ വീട് സവിശേഷതകൾ ഓരോന്ന് അറിയുംതോറും നമ്മക്ക് അമ്പരപ്പ് വർധിക്കും.വെറും ഒന്നെമുക്കാൽ ലക്ഷം രൂപക്ക് പണിത ഒരു സിംപിൾ ഡ്രീം വീടാണ് ഇത്‌.ചിലവ് കുറഞ്ഞ വീടുകൾ എന്നും സാധാരണക്കാരന്റെ സ്വപ്നമാണ്. അത്തരം ഡ്രീം വീട് കൂടിയായ ഈ ഒരു ലോ ബഡ്ജറ്റ് വീട് പണിതിരിക്കുന്നത് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലാണ്.ജോൺസൺ ചേട്ടൻ പണിഞ്ഞ ഈ വീട് എല്ലാവർക്കും ഇഷ്ടമാകും.ഒറ്റക്ക് രണ്ടു മാസം കൊണ്ട് ജോൺസൺ ചേട്ടൻ പണിത ഈ ഒരു വീട് അറിയപെടുന്നത് വുഡ് ഹൌസ് എന്നും കൂടിയാണ്.

പേര് സൂചിപ്പിക്കുന്ന പോലെ തടിയാണ് ഈ വീട് മെയിൻ.വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നാൽ വീട് സിറ്റ് ഔട്ട് കാണുന്നതായ തൂണുകൾ തന്നെ പണിഞ്ഞിട്ടുള്ളത് ഒരു വ്യത്യസ്ത തരം പ്ലെവുഡ് ഉപയോഗിച്ച് കൂടിയാണ്.യാതൊരു തരത്തിലും കോൺക്രീറ്റ് യൂസ് ചെയ്യാതെ മരവും പ്ലെവുഡ് മാത്രവും ഉപയോഗിച്ച് കൂടിയാണ് ഈ വീട് പൂർണ്ണമായി പണിതിരിക്കുന്നത്.ഈ വീട് ചിലവ് ഏകദേശം ഒന്നെമുക്കാൽ ലക്ഷം രൂപക്ക് അടുത്തേക്ക് വരുമ്പോൾ വീട് മേൽ ഭാഗം മുഴുവനും ഓട് കൊണ്ടാണ് മൂടിയിട്ടുള്ളത്.രണ്ടു റൂമുകളുള്ള ഈ ഒരു വീട്ടിൽ തറ മുതൽ മേൽക്കൂര വരെ തടി കൊണ്ടാണ് ഉള്ളത്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നും എങ്കിലും അതാണ്‌ യാഥാർദ്യം.ഈ വീടിന്റെ ആദ്യത്തെ മുറികൾ ഹാൾ പ്ലസ് അഥിതികൾക്ക് വേണ്ടിയുള്ള മുറി എന്നൊക്കെ പറയാം.

സിംപിൾ രീതിയിൽ പണിഞ്ഞിട്ടുള്ള ഈ റൂമിൽ എല്ലാവിധ സൗകര്യങ്ങളും തന്നെ ലഭ്യമാണ്.കൂടാതെ അറ്റാച്ഡ് ബാത്ത് റൂം അ സൗകര്യവുമുണ്ട്. ഇതിനും ഒപ്പം കാണാൻ കഴിയുന്ന മറ്റൊരു മുറിയെയാണ് പക്കാ ബെഡ് റൂം എന്ന് തന്നെ വിളിക്കാൻ കഴിയുക. ഈ റൂമും ആരുടേയും മനസ്സ് കവരും. സിംപിൾ ലൈഫ് പിന്തുടരുന്ന എല്ലാവർക്കും ഈ വീട് തീർച്ചയായും ഇഷ്ടമാകും.ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടോ?എങ്കിൽ ഈ വീഡിയോയും ഉപകാരമാകും. വീഡിയോ മുഴുവനായി കാണുക.

Also Read :1 ലക്ഷം രൂപയുണ്ടോ, ഈ സുന്ദര ഭവനം പണിയാം

കറിയുണ്ടാക്കാൻ സമയമില്ല, ഇനി തയ്യാറാക്കാം ടേസ്റ്റി വെജ് സ്റ്റൂ