5 സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീട്

Low Budget 5 cent Home: ഏറ്റവും ചിലവ് കുറച്ച് വീട് വെക്കുക എന്നത് ഏതൊരാളുടെ ആഗ്രഹമാണല്ലോ. അങ്ങനെയുള്ള ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് കടക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇത്തരം വീടുകളിൽ മാതൃകയാക്കാൻ സാധിക്കുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ പണിത ഏകദേശം പത്തു ലക്ഷം രൂപയോളം വരുന്ന ഈ വീട് സാധാരണകാർക്ക് താങ്ങാവുന്ന വിലയും ഡിസൈനുമാണ്.

അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ ഒരു രണ്ട് കിടപ്പ് മുറികൾ, ഒരു അടുക്കള, ഒരു ഡൈനിങ് ഹാൾ, സിറ്റ്ഔട്ട്‌ എന്നിവ അടങ്ങിയ മനോഹരമായ ഒരിടമാണെന്ന് പറയാം. വീടിന്റെ മുന്നിൽ തന്നെ സിറ്റ്ഔട്ട്‌ കാണാം. ഫ്ലോറുകളിൽ ടൈൽസാണ് വിരിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ അത്യാവശ്യം വലിയ ഹാൾ കാണാം. ഈ ഹാളിൽ തന്നെയാണ് ഡൈനിങ് അതിന്റെ കൂടെ ലിവിങ് ഹാളും വരുന്നത്.

ഡൈനിങ് ഏരിയയുടെ അടുത്തായിട്ടാണ് മുകളിലേക്കുള്ള പടികൾ നിർമ്മിച്ചിരിക്കുന്നത്. ആരും ആഗ്രഹിച്ചു പോകുന്ന ഒരു മനോഹരമായ വീട്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങൾ ഈ വീട്ടിലെ അടുക്കളയിൽ കാണാൻ കഴിയും. ചുവരുകളിൽ ടൈൽസ് എല്ലാം ഒട്ടിച്ചിരിക്കുന്നത് കാണാം. കൂടാതെ മറ്റ് സ്റ്റോറേജ് ഏരിയകളും കാബോർഡ് വർക്കുകളും വീഡിയോയിൽ വെക്തമായി കാണാം.

രണ്ടിൽ കൂടുതൽ പേർക്ക് വളരെ സുഖകരമായി പണിയാനുള്ള ഇടം ഇവിടെയുണ്ട്. അത്യാവശ്യം സ്പേസ് നിറഞ്ഞ ഇടമാണ് കിടപ്പ് മുറികൾ. രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിൽ ഉള്ളത്. മറ്റ് സൗകര്യങ്ങളും ഈ മുറികളിൽ കാണാൻ കഴിയും. ഒരുപാട് ലോൺ എടുത്ത് ചിലവാക്കി വീട് പണിത ഒരു രാത്രി മനസമാധാനത്തോടെ ഉറങ്ങാൻ കഴിയതെ ഇരിക്കുന്നതിനെക്കാളും നല്ലത് ഇത്തരം കുറഞ്ഞ ചിലവിൽ വീട് പണിത് സുഖകരമായി ഉറങ്ങുക എന്നതാണ് ഏറ്റവും വലിയ കാര്യം.

Also Read :ആരും കൊതിക്കുന്ന നാല് ബെഡ്‌റൂം അടിപൊളി വീട്.!! ബഡ്‌ജറ്റിൽ ഒതുങ്ങും ഒരു സ്വപ്‌ന ഭവനം വീടും കാഴ്ച്ചകളും കാണാം

കിടിലൻ രുചിയിൽ പ്ലം കേക്ക് തയ്യാറാക്കാം