ഇത് ലക്ഷ്മി നക്ഷത്ര തന്നെ ആണോ? അതിസുന്ദരി ആയി ടെലിവിഷൻ അവതാരിക ലക്ഷ്മി നക്ഷത്ര ഉദ്ഘാടന വേദിയിൽ
She started her career as a Radio Jockey in Red FM in 2007. Lakshmi started her career as a VJ from a cable channel in Thrissur and later selected to host programmes in Jeevan TV (2008) School time which was a programme for school children to showcase their talents and Its “Really Tasty” which was a cookery show specialised in south Indian cuisine
Lakshmi nakshthra
മലയാളം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും വ്യത്യസ്തമായ അവതരണരീതിയുമായി എത്തുന്ന ഒരു അവതാരികയാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കിയായി പ്രവർത്തിച്ച താരം ഫ്ലവേഴ്സിലെ ടമാർ പഠാറിലും, സ്റ്റാർ മാജിക്കിലും വന്ന ശേഷമാണ് മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. സ്റ്റാർ മാജിക്കിൽ എത്തുന്ന താരങ്ങളേക്കാൾ ആരാധകർ ഇപ്പോൾ ലക്ഷ്മിക്കാണുള്ളതെന്ന് പറയാം. കാരണം സ്റ്റാർ മാജിക് ലക്ഷ്മിക്ക് ഉണ്ടാക്കിയ ജനപ്രീതി വളരെ വലുതായിരുന്നു. സ്വതസിദ്ധമായ മനോഹരമായ ചിരിയും, ആരെയും വെറുപ്പിക്കാതെ നിഷ്കളങ്കമായ പെരുമാറ്റവുമാണ് താരത്തെ മറ്റുള്ള അവതാരകരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
താരം നല്ലൊരു ഗായികയാണെന്ന കാര്യം താരത്തിൻ്റെ പ്രോഗ്രാമിലൂടെ ആരാധകർക്ക് പരിചിതമാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ട് വർഷത്തോളമായി സ്വന്തമായി ലക്ഷ്മിയ്ക്ക് ഒരു യുട്യൂബ് ചാനലും ഉണ്ട്. തന്റെ യുട്യൂബ് ചാനൽ വഴി ലക്ഷ്മി പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ വീഡിയോകളിൽ നിറഞ്ഞു നിൽക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളായതിനാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.ഈ കഴിഞ്ഞ ദിവസമായിരുന്നു.
താരത്തിൻ്റെ യുട്യൂബ് ചാനലിന് ഒന്നര വർഷത്തെ അധ്വാനത്തിൻ്റെ ഫലമായി 20 ലക്ഷം സബ്സ്ക്രൈബേഴ്സ് കിട്ടിയ സന്തോഷവും, നന്ദിയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ മറ്റൊരു വീഡിയോയാണ് വൈറലായി മാറുന്നത്. ‘ഡോക്ടേഴ്സ് ആശുപത്രി ‘യിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തെയാണ് വീഡിയോകളിൽ കാണുന്നത്. പച്ച സാരിയിൽ അതീവ സുന്ദരിയായി എത്തിയ ലക്ഷ്മി നക്ഷത്ര, ഉദ്ഘാടന ശേഷം അവിടെയുള്ള സ്റ്റാഫുകളുമൊത്ത് സെൽഫിയെടുത്തും, ശേഷം ഉദ്ഘാടനം ചെയ്ത ഓപ്പറേഷൻ തിയേറ്റർ കയറി കാണുകയും ചെയ്യുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് ലക്ഷ്മിയുടെ ഈ വീഡിയോ വൈറലായി മാറിയത്. Lakshmi nakshthra.