കൊതിയൂറും കുട്ടനാട് സ്റ്റൈൽ താറാവ് കറി ഇത് പോലെ ഉണ്ടാക്കിയാൽ രുചി വേറെ ലെവൽ
Kuttanadan Style Duck Curry Recipe
About Kuttanadan Style Duck Curry Recipe :
വെറൈറ്റി ഭക്ഷണ വിഭവങ്ങൾ ട്രൈ ചെയ്യുന്നവർക്കായി ഇതാ ഒരു വെറൈറ്റി റെസിപ്പി നമുക്ക് പരിചയപ്പെടാം. നോൺ വെജ് ആഹാരങ്ങളിൽ തന്നെ പലവിധ വ്യത്യസ്തതകൾ ട്രൈ ചെയ്തു മടുത്തോ??എങ്കിൽ ഇതാ ഓരോന്നര വെറൈറ്റി ട്രൈ ചെയ്യാം,കുട്ടനാട് താറാവ് കറി.
Ingredients :
- താറാവ് – അരക്കിലോ
- സവാള – 2
- തക്കാളി – 2
- ഇഞ്ചി അരിഞ്ഞത് -1 Tsp
- വെളുത്തുള്ളി ചതച്ചത് -1 Tsp
- ചുവന്നുളളി -1 Tsp
- പച്ചമുളക്
- കുരുമുളകുപൊടി -1 Tsp
- ഗരംമസാലാപ്പൊടി -2 Tsp
- മഞ്ഞൾ പ്പൊടി -1 Tsp
- മുളകുപൊടി -1 Tsp
- ജീരകം -1 Tsp
- കുരുമുളക് -1 Tsp
- തേങ്ങയുടെ ഒന്നാം പാല് -1 കപ്പ്
- രണ്ടാംപാല് -1 കപ്പ്
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
Learn How to Make :
ആവശ്യമായിട്ടുള്ള ചേരുവകൾ എല്ലാം എടുത്ത് വെച്ച ശേഷം നമ്മൾ താറാവിറച്ചി ചെറിയ മീഡിയം സൈസിൽ തന്നെ കഷ്ണങ്ങളാക്കി കൊണ്ട് ഇതിലേക്ക് ആവശ്യം അനുസരിച്ചു കൊണ്ട് മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടി വെക്കണം.ശേഷം കുരുമുളക്, ജീരകം എന്നിവ നല്ലപോലെ ചൂടാക്കി പാകത്തിന് അനുസരിച്ചു വെള്ളം കൂടി ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി വെക്കണം. ഇനി അതും കൂടി ഇറച്ചിയിൽ പുരട്ടി അര മണിക്കൂർ സമയം കൂടി വയ്ക്കണം. ഇത് പിന്നീട് അര മണിക്കൂർ സമയം കുറഞ്ഞ തീയിൽ നന്നായി വേവിച്ചു എടുക്കണം.നമുക്ക് വേണമെങ്കിൽ ഇഷ്ടം അനുസരിച്ചു അൽപ്പം വെള്ളം ചേര്‍ക്കാനും കഴിയും.
ഇതിനെല്ലാം ശേഷം ഒരു പാനിൽ അൽപ്പം വെളിച്ചെണ്ണ എടുത്തു തിളപ്പിക്കുക. ഇതിലേക്ക് കറിവേപ്പില വെച്ച് കൊണ്ട് നന്നായി വറുക്കുക.ഇനി നമ്മൾ ഇതിലേക്കാണ് ഇഞ്ചി, വെളുത്തുള്ളി കൂടാതെ ചുവന്നുള്ളി, പച്ചമുളക്, സവാള എന്നിവയെല്ലാം ചേർത്ത് കൊണ്ട് നല്ലപോലെ മൂപ്പിച്ചു വെക്കേണ്ടത്. ഇനി നമുക്ക് ഇതിലേക്ക് തക്കാളി നന്നായി കൂടി ചേർത്തിളക്കാം. ഇനി ഇതിലേക്ക് നമ്മുടെ മസാലപ്പൊടികളെല്ലാം ചേര്‍ത്തിളക്കണം. ഇനി നമ്മൾ ഇതിലേക്ക് താറാവിറച്ചി ചേര്‍ത്ത് എടുത്തു വെച്ചിട്ടുള്ള തേങ്ങയുടെ തന്നെ രണ്ടാംപാൽ ചേര്‍ത്ത് ഇളക്കണം. ഇത്തവണ നന്നായി ഇളക്കണം. ഇത് എല്ലാം തന്നെ തിളച്ചു പൊന്തി വരുന്ന സമയത്താണ് ഒന്നാം പാൽ ചേര്‍ത്ത് കുറുക്കി വാങ്ങിയെടുക്കേണ്ടത് ഇതാ രുചികരമായ താറാവ് കറി റെഡി.
Read Also :
കിടിലൻ രുചിയിൽ പാവയ്ക്കാ ഫ്രൈ, ഇതു അല്പം മതി ഭക്ഷണം കഴിക്കാൻ!
10 മിനിറ്റുകൊണ്ട് നല്ല നാടൻ അച്ചപ്പം ഉണ്ടാക്കാം