വീട്ടിൽ ഇന്ന് മോര് കറിയൊന്നു മാറ്റിപിടിച്ചാലോ ,മോര് കറി ഇങ്ങനെ തയ്യാറാക്കൂ

About Kumbalanga Moru Curry Recipe

പണ്ടുള്ള വീടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു മത്തങ്ങയും കുമ്പളങ്ങയും ഒക്കെ തൂക്കിയിട്ടിരിക്കുന്നത്. ഇങ്ങനെ തൂക്കിയിട്ടാൽ അത് എളുപ്പം ചീഞ്ഞു പോവുകയില്ല. ഒരുപാട് കാലം ചീത്തയാവാതെ ഇരിക്കാനുള്ള കാരണവന്മാരുടെ സൂത്രമായിരുന്നു അത്. എന്നാൽ ഇന്ന് അവയെല്ലാം ഫ്രിഡ്ജിൽ എടുത്ത് വയ്ക്കുകയാണ് പതിവ്. എന്നാൽ ഒരു സമയത്തിനു ശേഷം ഇവ കേടാവുക തന്നെ ചെയ്യും.

എന്നാൽ ഇനി മുതൽ കേടാവാതെ നമുക്ക് ഇവ ഉപയോഗിക്കാം. കുമ്പളങ്ങ സാമ്പാറിലും അവിയലിലും തോരൻ ആയിട്ടും ഒക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് ഇതൊന്നുമല്ല. കുമ്പളങ്ങ ഉപയോഗിച്ച് ഒരു അടിപൊളി മോര് കറിയാണ് ഇതിൽ കാണിക്കുന്നത്.ആദ്യം തന്നെ കുമ്പളങ്ങ എടുത്ത് തൊലി കളഞ്ഞ് എടുക്കണം. അതിനുശേഷം ഇതിനെ നല്ലതു പോലെ കഴുകി വീഡിയോയിൽ കാണുന്ന അത്രയും വലുപ്പത്തിൽ മുറിച്ചെടുക്കണം. ഈ കഷ്ണങ്ങളും സവാള അരിഞ്ഞതും പച്ചമുളക് വെളുത്തുള്ളി, മഞ്ഞൾപൊടി, ഉപ്പ് വെള്ളം എന്നിവയും ചേർത്ത് വേവിക്കാൻ വയ്ക്കണം.

ഒരു മിക്സിയുടെ ജാറിൽ ഒരു മുറി തേങ്ങാ ചിരകിയതും ഒരു നുള്ള് ജീരകവും ഒരു ചെറിയ കഷ്ണം ഇഞ്ചിയും പച്ചമുളകും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. വെന്തു വന്ന കുമ്പളങ്ങയുടെ കൂട്ടത്തിൽ ഈ തേങ്ങാക്കൂട്ട് ചേർക്കണം. ഇതിലേക്ക് ഉടച്ച തൈരും കൂടി ചേർത്ത് നല്ലതു പോലെ യോജിപ്പിക്കണം.ഇതെല്ലാം കൂടി യോജിച്ച് വെന്തു വന്നതിനു ശേഷം ഇതിലേക്ക് താളിക്കാം.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ഇതിലേക്ക് കടുക്, ഉലുവ എന്നിവ പൊട്ടിച്ചിട്ട് വറ്റൽ മുളകും കറിവേപ്പിലയും കൂടെ ചേർത്ത് താളിക്കാം.ഈ രീതിയിൽ കുമ്പളങ്ങ ഉപയോഗിച്ച് മോരു കറി ഉണ്ടാക്കിയാൽ കുമ്പളങ്ങ കഴിക്കാത്തവർ പോലും വയറു നിറയെ ചോറുണ്ണും.

Also Read :ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാറാക്കാം

വീട്ടിൽ തയ്യാറാക്കാം അവൽ മിൽക്ക്