4 മണിക്ക് ഒരു പൊരിച്ച പഴംപൊരി ആയാലോ.? എത്ര കഴിച്ചാലും മതിയാവാത്ത തനി നാടൻ പഴംപൊരി

Kerala Style Pazhampori.

Kerala Style Pazhampori

4 മണിക്ക് ചായക്കൊപ്പം നല്ല പൊരിച്ച പഴംപൊരി ഒന്ന് ഉണ്ടാക്കി നോക്കൂ. എത്ര കഴിച്ചാലും മതിയാവാത്ത തനി നാടൻ പഴംപൊരിയാണിത്.കുറഞ്ഞ സമയവും അതുപോലെ രുചിയുമായ റെസിപ്പി ആണിത്. ആരെയും കൊതിപ്പിക്കുന്ന പഴംപൊരി ഒരു വട്ടമെകിലും ഒന്ന് ഉണ്ടാക്കി നോക്കാം. പഴംപൊരിക്ക് വേണ്ട സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Ingredients

1) ഏത്തപ്പഴം – 2 എണ്ണം
2) മൈദ – 1.5 കപ്പ്
3) പഞ്ചസാര – 5 Tsp
4) ഉപ്പ് – 1/4 Tsp
5) മഞ്ഞപ്പൊടി – 1/4 Tsp
6) വറുത്ത അരിപൊടി – 1 Tsp
7) ദോശമാവ് – 2 Tsp
8) വെളിച്ചെണ്ണ
9) വെള്ളം – ആവിശ്യത്തിന്

How To Make Pazhampori

വളരെ ടേസ്റ്റി ആയ തനി നാടൻ പഴംപൊരി ഉണ്ടാക്കുന്നവിധം ആദ്യം ഏത്തപ്പഴം എടുക്കാം അത് 4 കഷ്‌ണം ആക്കി മുറിച്ചെടുക്കുക. ഇനി പഴംപൊരിക്കുള്ള മിക്സ് ഉണ്ടാക്കാം അതിനായി മൈദ 1.5 കപ്പ് അതിലേക്ക് പഞ്ചസാര 5 Tsp അതുപോലെ ടേസ്റ്റ് ബാലൻസ് ചെയ്യാനായി ഉപ്പും ആവശ്യത്തിന് ചേർക്കാം. കളറിനായി മഞ്ഞപ്പൊടി നല്ല പൊരിച്ച് കിട്ടാനായി വറുത്ത അരിപൊടി 1 Tsp ചേർക്കാം.

ഇനി പഴംപൊരിക്ക് ടേസ്റ്റ് കൂടാനായി 2 സ്‌പൂൺ ദോശമാവ് ചേർക്കാം ഇനി ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്യാം. ഈ മിക്സ് മാക്സിമം 5 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. 5 മണിക്കൂർ കഴിഞ്ഞശേഷം മാറ്റി വച്ച മിക്സിലേക്ക് പഴം ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുക.വളരെ ടേസ്റ്റിയും ഈസിയും ആയ പഴംപൊരി തയ്യാർ. കൂടുതൽ അറിയാണെമെകിൽ വീഡിയോ കാണുക. Kerala Style Pazhampori. Deena Afsal.

Read More : ഗോതമ്പുദോശയും ചപ്പാത്തി കഴിച്ച് മടുത്തവർക്ക്; ഗോതമ്പ് പൊടികൊണ്ട് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം…