വെറൈറ്റി വീട്, വീടും ചുറ്റുമതിലും പണിതത് ആകെ മൊത്തം 10 ലക്ഷം രൂപ ചിലവിൽ, കാണാം ഈ മനോഹര ഭവനം

Kerala low budget home :ചിലവ് കുറഞ്ഞ ലോ ബഡ്ജറ്റ് വീടുകൾ എന്നുള്ള ആശയം വലിയ പ്രചാരം സോഷ്യൽ മീഡിയയിലും മലയാളികൾക്കും ഇടയിൽ നേടുമ്പോൾ നമ്മൾ ഇന്ന് പരിചയപെടുവാനായി പോകുന്നത് അത്തരം ഒരു വീട് തന്നെയാണ്.മനോഹര ലുക്കിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കമുള്ള ഈ ഒരു വീട് കാഴ്ചകൾ ശരിക്കും നമ്മളെ ഞെട്ടിക്കും.ഈ വീടിന്റെ ഓരോ വിശേഷങ്ങളായി കാണാം.

വെറും 10 ലക്ഷം രൂപ ചിലവിൽ പണിത ഈ വീട് ശരിക്കും ഒരു വിസ്മയ ഭവനം തന്നെയാണ്. ഈ വീടും വീടിന്റെ ചുറ്റുമതിലും അടക്കം പണിതിട്ടുള്ളത് ആകെ 10 ലക്ഷം രൂപയുടെ ചിലവിൽ കൂടിയാണ്. ഈ വീടിന്റെ നിർമ്മാണ രീതികൾ വ്യത്യസ്ത ഐഡിയകൾ അടക്കം ഉപയോഗിച്ച് കൊണ്ടാണ്. സിംപിൾ ലുക്കിലെ ഈ വീട് ആകെ മൊത്തം വീ ബോർഡ്‌ കോൺസെപ്റ് കൊണ്ടാണ് പണിതിട്ടുള്ളത്. കോൺക്രീറ്റ്, തടി എന്നിവ ഈ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല.

  • Location Of Home : Thrissur District
  • Total Cost Of Home :10 Lakh Rupees

പൂർണ്ണമായി ചുറ്റുമതിൽ അടക്കം ഉൾപ്പെടുത്തി കൊണ്ട് പണിത ഈ ഒരു വീടിന്റെ മുൻപിലായി ഒരു കാർ പോർച് അടക്കം സെറ്റ് ചെയ്തിട്ടുണ്ട്. ഇനി വീടിന്റെ ഓരോ സവിശേഷതകളായി നോക്കിയാൽ ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് വീട് ആരംഭിക്കുന്നത്.

  • Sitout
  • Living / Guest Room
  • Bedroom
  • Bathroom
  • Kitchen
  • Stair Case Area

മെയിൻ ഡോർ കടന്ന് അകത്തേക്ക് ചെന്നാൽ കാണാൻ കഴിയുന്നത് ഒരു സുന്ദര ഗസ്റ്റ് കം ലിവിങ് റൂം തന്നെയാണ്. മനോഹര മോഡേൺ ലുക്കിലെ ഈ റൂം ആകർഷമാണ്. അകത്തേക്ക് കടന്നാൽ ടിവി സ്റ്റാൻഡ് അടക്കം സെറ്റ് ചെയ്തിട്ടുള്ളത് കാണാം. ആവശ്യമായ സ്പേസ് തന്നെയാണ് ഈ വീടിന്റെ ഓരോ റൂമിന്റെയും മനോഹാരിത വർധിപ്പിക്കുന്നത്. ഈ വീടിന്റെ ഭാഗമായി ബെഡ് റൂം, ഡൈനിങ് ഏരിയ, ബാത്ത് റൂം, അടുക്കള എന്നിവ പണിതിട്ടുള്ളത് കാണാം. ഈ മനോഹര വെറൈറ്റി വീട് കാഴ്ചകൾ കാണാം, ഈ വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

Also Read :ലോ ബഡ്‌ജറ്റ് വീടാണോ ലക്ഷ്യം?? വെറും ഏഴ് ലക്ഷം രൂപക്ക് പണിയാം ആരും കൊതിക്കുന്ന വീട് | Small House Plan