കാതൽ എന്ന സിനിമയും മമ്മുട്ടി എന്ന നടനും പ്രേക്ഷകരെ അമ്പരപ്പിക്കും; മമ്മുട്ടി ജ്യോതിക ചിത്രം കാതൽ ട്രൈലർ പുറത്ത്.!!

Mammootty upcoming movie Kaathal The Core official trailer out now

Kaathal The Core Official Trailer :

സിനിമ പ്രേമികൾ എല്ലാം തന്നെ ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ നവംബർ 23ന് റിലീസ് ചെയ്യും.ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിന്റെ ട്രയലർ തരംഗമായി മാറുന്നത്.മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന

കാതലിന്‍റെ ട്രൈലർ പുറത്തു വിടാൻ അണിയറ പ്രവർത്തകർ സെലക്ട്‌ ചെയ്ത സമയവും സോഷ്യൽ മീഡിയയിൽ ചർച്ചയാണ് ഇപ്പോൾ.ഇന്നലെ അര്‍ധരാത്രി 12.30 നാണ് അണിയറക്കാര്‍ ട്രെയ്‍ലര്‍ പങ്കുവെച്ചത്.മികച്ച സിനിമകൾ മാത്രം മലയാളികൾക്ക് സമ്മാനിച്ചു ഏറെ ശ്രദ്ധയും കയ്യടികളും നേടിയ മമ്മൂട്ടി കമ്പനിയാണ് കാതൽ ദി കോർ എന്ന ചിത്രവും തയ്യാറാക്കുന്നത്.ജ്യോതിക, മമ്മൂട്ടി ജോഡി

ഒരുമിക്കുന്നത് കൊണ്ട് തന്നെ പ്രഖ്യാപനം സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രവുമാണ്.അതേസമയം ഇപ്പോൾ പുറത്തുവന്ന 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലർ ആവേശവും അത് പോലെ അനേകം സസ്പെൻസും സമ്മാനിക്കുന്നു. കുടുംബ പശ്ചാത്തലത്തിലെ ഒരു വേറിട്ട കഥ വ്യത്യസ്തമായി പറയുന്നതാണ് കാതൽ സിനിമയുടെ

സവിശേഷതയെന്നാണ് റിപ്പോർട്ട്‌.ഷര്‍ട്ടും മുണ്ടും ധരിച്ച് സാധാരണമായ ഗെറ്റപ്പിലാണ് മമ്മൂട്ടി കഥാപാത്രം ട്രൈലറിൽ എത്തുന്നത് എങ്കിലും ചിത്രം ഒളിപ്പിക്കുന്ന സസ്പെൻസ് എന്തൊക്കെയെന്ന് പ്രേക്ഷകർക്ക് ഒരുപിടിയും കിട്ടുന്നില്ല. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് സിനിമയുടെ വിതരണം നിർവഹിക്കുന്നു. Kaathal The Core Official Trailer

Read also from Google News

ബോക്സ്ഓഫീസ് തകർത്തു വാരി.!! വിജയ് – ലോകേഷ് കനകരാജ് സൂപ്പർ കോംബോ ചിത്രം ലിയോ ഒടിടി റിലീസ്.!!