നന്ദി സാർ ഞങ്ങളുടെ പഴയ ലാലേട്ടനെ തന്നതിന്; മോഹൻലാലിനൊപ്പം മാജിക്ക് സൃഷ്ടിക്കുന്ന മാന്ത്രികൻ ജിത്തു ജോസഫ്.!! | Jeethu Joseph Mohanlal Super Hit Neru Movie Review 

Jeethu Joseph Mohanlal Super Hit Neru Movie Review Viral

Jeethu Joseph Mohanlal Super Hit Neru Movie Review  :

ചലച്ചിത്ര ആസ്വാദനം ഇന്ന് വളരെ അധികം മാറി കഴിഞ്ഞു. ഇന്ന് സിനിമ പ്രേമികൾ പലരും സിനിമയെ വിശദമായി തന്നെ നോക്കി കാണുന്നവരാണ്. അതിനാൽ തന്നെ ഈ കാലഘട്ടത്തിൽ മലയാള സിനിമ ആരാധകർ രീതികളും വ്യത്യസ്തമല്ല. മലയാള പ്രേമികളും ഇന്നത്തെ കാലത്ത് കേവലം ഏതേലും ഒരു നടനെയൊ നടിയെയോ നോക്കി ചലച്ചിത്രങ്ങൾക് ടിക്കറ്റ് എടുക്കുന്നവരല്ല. മറിച്ചു സംവീധായകരെ നോക്കി തിയേറ്ററുകളിലേക്ക് എത്തുന്ന ഒരു സംസ്കാരം ഇന്ന് സജീവമാണ്. അത്തരത്തിൽ മലയാളികൾക്ക് അടക്കം ഏറെ വിശ്വാസമുള്ള ഒരു സംവീധായകനാണ് ജീത്തു ജോസഫ്.

സംവിധാനം ജീത്തു ജോസഫ് എന്നുള്ള എഴുത്ത് തിയേറ്ററിൽ എഴുതി കാണിക്കുമ്പോൾ തന്നെ സിനിമ പ്രേമികൾക്ക് അതൊരു പ്രതീക്ഷയാണ്. ആ പ്രതീക്ഷ തന്റെ സിനിമകളിൽ കൂടി എക്കാലവും നിലനിർത്തിയിട്ടുള്ള ഒരാളുമാണ് ജീത്തു ജോസഫ്. മലയാളികൾ ബഹുഭൂരിപക്ഷവും ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമാണ് സംവിധാനം ജീത്തു ജോസഫ് എങ്കിൽ ആ ചിത്രം ഒരു മിനിമം ​ഗ്യാരന്റി തരുന്ന ചിത്രമാകും.വീണ്ടും ആ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹം. ലാലേട്ടൻ ഒപ്പം ഒന്നിച്ച മറ്റൊരു ചിത്രവും കൂടി പ്രേക്ഷകർക്ക് ഇടയിൽ നിന്നും കയ്യടിയും പ്രശംസയും നേടുകയാണ്. ഇന്ന് റിലീസ് ചെയ്ത “നേര്” മറ്റൊരു മലയാള സിനിമ ജയഭേരിയായി മാറുകയാണ്.

ലാലേട്ടനൊപ്പം ഒന്നിച്ചപ്പോൾ എല്ലാം തന്നെ പുത്തൻ ചരിത്രം സൃഷ്ടിച്ച റെക്കോർഡ് അവകാശിയാണ് ജീത്തു ജോസഫ്.ദൃശ്യം എന്നൊരു ഒരൊറ്റ സിനിമ കൊണ്ട് സൂപ്പർ സ്റ്റാറുകളേക്കാൾ ഫാൻസ്‌ ബേസ് സൃഷ്ടിച്ച സംവീധായകൻ കൂടിയാ ജിത്തു, മറ്റൊരു സസ്പെൻസ് ചിത്രമാണ് ഇപ്പോൾ “നേര്”കൂടി അവതരിപ്പിക്കുന്നത്.ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയായി എത്തിയ “നേര്” മോഹൻലാൽ : ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഒരു വ്യത്യസ്ത ചിത്രം കൂടിയാണ്. ഫസ്റ്റ് ഹാഫിൽ സസ്പെൻസ് അത്യന്തം നാടകീയമായി നിലനിർത്തിയും സെക്കന്റ് ഹാൽഫഫിൽ യഥാർത്ഥ ആകാംക്ഷ മുന്നോട്ട് കൊണ്ട് പോയുമാണ് ചിത്രം എല്ലാവർക്കും ഒരു പുത്തൻ അനുഭവമായി മാറുന്നത്.

ദൃശ്യമെന്നുള്ള എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമ തലവര തന്നെ മാറ്റി മറിച്ചപ്പോൾ ശേഷം ഇരുവരും ഒന്നിച്ച ദൃശ്യം 2 നിരൂപക പ്രശംസ വാനോളം നേടി. ഭാഷ അതിരുകൾ എല്ലാം മറികടന്നു ചരിത്രമായി ദൃശ്യം 2 മാറി. ശേഷം ഇരുവരും ഒന്നിച്ചു എത്തിയ 12th മാൻ വ്യത്യസ്ത അന്വേഷണാത്മക ചിത്രമായി മാറി. ഇപ്പോൾ ഇതാ നേരും പുത്തൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. അതെ ആ പഴയ ലാലേട്ടനെ, ആരാധകരും സിനിമ പ്രേമികളും കാണുവാൻ വെയിറ്റ് ചെയ്ത ആ മോഹൻ ലാൽ ബ്രാൻഡ് is ബാക്ക്. നന്ദി ലാലേട്ടാ. ഒരായിരം നന്ദി. നമുക്ക് ഒരിക്കൽ കൂടി നീട്ടിവിളിക്കാം ആധുനിക മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻ : സംവീധായകൻ കോംമ്പോ മോഹൻലാൽ ജിത്തൂ ജോസഫ് കൂട്ടുകെട്ട് തന്നെ. Jeethu Joseph Mohanlal Super Hit Neru Movie Review

Read Also From Google News

കാതൽ എന്ന സിനിമയും മമ്മുട്ടി എന്ന നടനും പ്രേക്ഷകരെ അമ്പരപ്പിക്കും; മമ്മുട്ടി ജ്യോതിക ചിത്രം കാതൽ ട്രൈലർ പുറത്ത്.!!