ഹെൽത്തി റാഗി ഇഡലി വീട്ടിൽ തയ്യാറാക്കാം

About Instant Ragi idli Recipe

മലയാളികൾ മാറുന്ന ഭക്ഷണ ശീലത്തെ കുറിച്ചു നമുക്ക് എല്ലാം അറിയാം. ഇന്ന് ഹെൽത്തിയായിട്ടുള്ള ആഹാരശീലം പിന്തുടരുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ ആരോഗ്യത്തിന് വളരെ ഏറെ ഗുണങ്ങൾ തരുന്നതായ ഒരു പ്രധാന ധാന്യമാണ് റാഗി. കൊച്ചു കുട്ടികൾക്ക് അടക്കം ചെറിയ പ്രായത്തിൽ റാഗി കുറുക്കായി എല്ലാം തന്നെ ഇന്നും നൽകാറുണ്ടെങ്കിലും അതുപയോഗിച്ച് മറ്റുള്ള എന്തൊക്കെ വെറൈറ്റി വിഭവങ്ങൾ നമുക്ക് തയ്യാറാക്കാനായി സാധിക്കുമെന്നത് പലർക്കും തന്നെ അറിയില്ല.

എങ്കിൽ ഇതാ ആ ചോദ്യത്തിന് ഒരു ഉത്തരം റെഡി. റാഗി കൊണ്ടൊരു മികച്ച വിഭവം ഇന്ന് തന്നെ വീട്ടിൽ തയ്യാറാക്കാം. റാഗി കൊണ്ട് വെറൈറ്റി ഫുഡ്‌ ട്രൈ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ഇതാ സ്പെഷ്യൽ സൂത്രവിദ്യ.റാഗി കൊണ്ട് നിമിഷ നേരത്തിൽ നമുക്ക് തയ്യാറാക്കാനായി സാധിക്കുന്ന വളരെ രുചികരമായ ഒരു ഇഡ്ഡലിയുടെ റെസിപ്പി വിശദമായി ഇവിടെ മനസ്സിലാക്കാം.ഈ റാഗി ഇഡലി ഹെൽത്തി എന്നതിനും പുറമെ വളരെ ടേസ്റ്റിയുമാണ്.

Ingredients Of Instant Ragi idli Recipe :

  • Ragi -1cup
  • Matta rice -1/2cup
  • Uzhunnu -1/2cup
  • Fenugreek -1/4 tsp
  • Aval -1/2 cup

Learn How To Make Instant Ragi idli Recipe

നിമിഷ നേരംകൊണ്ട് തയ്യാറാക്കാവുന്ന സൂപ്പർ റാഗി ഇഡ്ഡലി തയ്യാറാക്കാൻ നമ്മൾ ആദ്യം തന്നെ വൃത്തിയായി ഒരു ബാറ്റർ തയ്യാറാക്കി എടുക്കേണ്ടതുണ്ട്.നമുക്ക് അവിടെ മുതൽ ശ്രദ്ധയോടെ തുടങ്ങാം. ഒരു പാത്രത്തിലേക്ക് (ഒരു കപ്പ് അളവിൽ) റാഗി എടുക്കുക.ശേഷം അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ കപ്പ് പച്ചരി, ഒരു ടീസ്പൂൺ അളവിൽ ഉലുവ ഇവൻ മൂന്നും വളരെ ഏറെ വൃത്തിയായി നല്ലതുപോലെ കഴുകിയ ശേഷം എളുപ്പത്തിൽ കുതിർത്താനായി എടുത്തു ഇടുക .ശേഷം ഏറ്റവും കുറഞ്ഞത് 4 മണിക്കൂർ നേരമെങ്കിലും ഇത്തരത്തിൽ നമ്മൾ ഇവിടെ എടുത്തു കുതിർത്തുവെച്ച ചേരുവകൾ എല്ലാം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യ അനുസരണം വെള്ളവും ചേർത്ത് ദോശ മാവിന്റെ കൂടി പരുവത്തിൽ ഭംഗിയായി അരച്ചെടുക്കുക. അതിനും ശേഷം നമ്മൾ ഈയൊരു ബാറ്റർ ഫെർമെന്റ് ചെയ്യുവാനായി തന്നെ വെക്കണം.

മാവ് നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ നല്ലതുപോലെ പുളിച്ചു കൊണ്ട് പൊന്തി വന്നു കഴിഞ്ഞാൽ നിമിഷ നേരം കൊണ്ട് തന്നെ ഇഡ്ഡലി തയ്യാറാക്കി തുടങ്ങാം.നമ്മൾ സാധാരണ വീട്ടിൽ ഇഡ്ഡലികൾ തയ്യാറാക്കുന്നതായ സമാന രീതിയിൽ തന്നെ ഇഡ്ഡലി പാത്രത്തിലേക്ക് കൂടി വെള്ളമൊഴിച്ച് ആവി കയറ്റാനായി വെക്കുക. ശേഷം ഇഡ്ഡലി തട്ടിൽ നിന്നും എല്ലാം പെട്ടെന്ന് അടർത്തി എടുക്കാനായി തട്ടിൽ കുറച്ചു അല്പം എണ്ണ തടവിതന്നെ കൊടുക്കണം.അതിനും ശേഷമാണു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് നമ്മുടെ ആവശ്യം അനുസരിച്ചു ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു കരണ്ടിയോളം കൈവശമുള്ള മാവെടുത്ത് ഇഡ്ഡലിത്തട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ നമ്മൾ ആവി കയറ്റി എടുക്കുമ്പോൾ നല്ല രുചികരമായ റാഗി ഇഡ്ഡലി ഇതാ റെഡിയായി കഴിഞ്ഞു. പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ സാധിക്കുന്ന ഈ റാഗി ഇഡലി ഹെൽത്തിയാണ്.

Also Read :വീട്ടിൽ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

10 മിനിറ്റുകൊണ്ട് നല്ല നാടൻ അച്ചപ്പം ഉണ്ടാക്കാം