ചോറിന് കൂട്ടായി മോര് രസം തയ്യാറാക്കാം
About Instant Moru Rasam Recipe
പല തരത്തിലുള്ള മോര് കാച്ചിയത് നമ്മൾ കഴിച്ചിട്ടുണ്ട് അല്ലേ? അതു പോലെ തന്നെ പല തരത്തിലുള്ള രസവും നമ്മൾ കഴിച്ചിട്ടുണ്ട്. ഇവ രണ്ടും ചോറിൽ ഒഴിച്ച് നമ്മൾ എപ്പോഴും കഴിക്കുന്നത് വളരെ ആസ്വദിച്ചാണ്. അപ്പോൾ ഇവ രണ്ടും കൂടി ഒന്ന് ചേർന്നാലോ? അങ്ങനെ ഉള്ള ഒരു വിഭവമാണ് മോര് രസം.ആദ്യമായിട്ട് ആയിരിക്കും അല്ലേ ഇങ്ങനെ ഒരു വിഭവത്തെ പറ്റി കേൾക്കുന്നത്. വളരെയധികം രുചികരമായ ഒന്നാണ് ഈ മോര് രസം. ഉണ്ടാക്കാനും വളരെ എളുപ്പമാണ്. അപ്പോൾ ഇത് നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ.
Learn How To Make Instant Moru Rasam Recipe
ആദ്യം തന്നെ ഒരു ഗ്ലാസ് തൈരും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് മോര് തയ്യാറാക്കി വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കിയതിനു ശേഷം ആവശ്യത്തിന് മല്ലിപ്പൊടിയും കുരുമുളകുപൊടിയും ജീരകം പൊടിച്ചതും ഉലുവാപ്പൊടിയും ചേർത്ത് വഴറ്റണം. ഇതിലേക്ക് അര ഗ്ലാസ് വെള്ളം ചേർക്കുക. ഒപ്പം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് കറിക്ക് ആവശ്യമായ ഉപ്പും കൂടി ചേർത്ത് വച്ചിട്ട് വേണം മോര് ഒഴിക്കാൻ. ഇത് തിളക്കാൻ അനുവദിക്കാതെ ചൂടാകുമ്പോൾ തന്നെ മാറ്റി വയ്ക്കണം.
മറ്റൊരു പാനിൽ എണ്ണ തിളപ്പിച്ചിട്ട് കടുകും ജീരകവും ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ വഴറ്റിയിട്ട് ഒന്ന് മൂത്ത് വരുമ്പോൾ ഇതിലേക്ക് പച്ചമുളക് കീറിയത് ചേർക്കാം. കുറച്ച് കറിവേപ്പിലയും കായപ്പൊടിയും കൂടി ചേർത്തതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മോരിലേക്ക് താളിക്കാം. അവസാനമായി മല്ലിയില കൂടി നുള്ളിയിട്ടാൽ നല്ല അടിപൊളി രുചിയിൽ മോര് രസം തയ്യാർ.
Also Read :മോര് കാച്ചിയത് ഇഷ്ടമല്ലേ ,ഇങ്ങനെ തയ്യാറാക്കി നോക്കൂ
റസ്റ്റോറന്റ് രുചിയിൽ ചിക്കൻ ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം:റെസിപ്പി