വീട്ടിൽ തയ്യാറാക്കാം രുചികരമായ മന്തി, റെസിപ്പി

Learn How to make Homely Chicken Mandi Recipe

മൂന്ന് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി വെള്ളത്തിൽ കുതിർക്കാൻ വെക്കുക .ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കഷണം ഇഞ്ചി,മൂന്നു വെളുത്തുള്ളി അല്ലി,രണ്ട് ടീസ്പൂൺ കുരുമുളക് ,ചെറിയ ജീരകം രണ്ട് ടീസ്പൂൺ ,മല്ലിപ്പൊടി രണ്ട് ടീസ്പൂൺ ,കാശ്മീരി മുളകുപൊടി രണ്ട് ടീസ്പൂൺ ,ഉപ്പ് ഒന്നര ടീസ്പൂൺ സൺഫ്ലവർ ഓയിൽ അരക്കപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക .ഇത് എടുത്തുവെച്ച ഒന്നര കിലോ ചിക്കനിലേക്ക് ഒഴിക്കുക .ഇത് നന്നായി തേച്ചുപിടിപ്പിക്കുക .ഈ ചിക്കൻ മുക്കാൽ മണിക്കൂർ നേരം മാറ്റിവെക്കുക .

Ingredients

  • Sella Basmati Rice / kabsa rise (സെല്ല ബസ്മതി റൈസ്) – 4 Cups ,1 kg
  • Chicken (m) – 1kg
  • Ginger (i) – 1,1/2 Inch Piece
  • Garlic (1) bulb
  • Black Pepper -2 Tbsp
  • Teaspoons
  • Red Chilli Powder – 3/4
  • Teaspoons
  • Salt as required
  • Teaspoons
  • Salt as required
  • Cooking Oil (m) – ½ Cup (125 ml)
  • Capsicum – 1 No
  • Onion (mg) – 3 No (Medium size)
  • Water 6 glass
  • Chicken Stock Cube – 3 Nos
  • Cardamom (eo) – 3 Nos
  • Cinnamon Stick (30) – 4 Inch Piece
  • Black Lime (Dried Lime) – 2No
  • Green Chilli – 5 Nos

ശേഷം ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത അരി കഴുകി ഊറ്റി വെക്കുക. ഇത് വേവിക്കാനായി രണ്ട് ലിറ്റർ വെള്ളം തിളപ്പിക്കാൻ വെക്കുക .ഇതിലേക്ക് 2 ചിക്കൻ സ്റ്റോക്ക് ക്യൂബ് ഇടുക .ആവശ്യത്തിന് ഉപ്പ് ,ഗ്രാമ്പു 10 എണ്ണം ,ഏലയ്ക്ക 8 എണ്ണം ,കറുവപ്പട്ട ,കുരുമുളക് അര ടീസ്പൂൺ,ബേ ലീഫ് രണ്ടെണ്ണം ,ഉണങ്ങിയ നാരങ്ങ ഒന്ന് എന്നിവ ചേർത്ത് വെള്ളം തിളപ്പിക്കുക .ഇനി മാറ്റിവെച്ച ചിക്കനിലേക്ക് ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ,ഒരു സവാള ചെറുതായി അരിഞ്ഞത് ഇവ ചേർത്ത് അടച്ചുവെച്ച് ആദ്യം 5 മിനിറ്റ് നേരം തീ ഹൈ ഫ്ലെയിമിൽ വെച്ച് ചിക്കൻ വേവിക്കുക .പിന്നെ മീഡിയം തീയിൽ ആക്കുക .

ഇനി അരി വേവിക്കാൻ വെച്ച വെള്ളം നന്നായി തിളയ്ക്കുമ്പോൾ അരി അതിലേക്ക് ചേർക്കുക .അരി ഒരു 80% മാത്രം വേവിച്ച് കോരി മാറ്റുക .ഇനി നമ്മൾ വേവിക്കാൻ വെച്ച ചിക്കൻ തിരിച്ചിടുക .അങ്ങനെ വെള്ളം ഊറ്റി കളഞ്ഞ അരി ചിക്കന്റെ മുകളിലേക്ക് ഇടുക .ഇതിലേക്ക് ഒരു മൂന്നോ നാലോ പച്ചമുളക് ഇട്ടു കൊടുക്കുക .ഇനി ഇത് അടച്ചുവെച്ച് ദം ചെയ്യാൻ വയ്ക്കുക .10 മിനിറ്റ് നേരം മീഡിയം ഫ്ലെയിമിലും 5 മിനിറ്റ് നേരം ലോ ഫ്ലെയിമിലും കുക്ക് ചെയ്തതിനു ശേഷം മൂടി തുറക്കാതെ 15-20 മിനിറ്റ് നേരം മാറ്റിവയ്ക്കുക .

ഇനി ഇതിലേക്ക് ആവശ്യമായ ഒരു ചട്നി നമുക്ക് തയ്യാറാക്കാം .അതിനായി ഒരു ചോപ്പറിലേക്ക് രണ്ട് തക്കാളി കട്ട് ചെയ്തത് ഒരു പച്ച മുളക് രണ്ട് വെളുത്തുള്ളി അല്ലി ,അല്പം മല്ലിയില ഒരു നുള്ള് ചെറിയ ജീരകം ,അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ചോപ്പ് ചെയ്യുക.അങ്ങനെ മന്തിയോടൊപ്പം കഴിക്കാനുള്ള അറബിക് സാലഡ് റെഡി

ഇനി തയ്യാറാക്കി വെച്ച മന്തി തുറന്ന് ആദ്യം കുറച്ച് റൈസ് എടുത്തു മാറ്റുക .ഇനി അതിനടിയിൽ കിടക്കുന്ന ചിക്കൻ പീസുകളും എടുത്തു മാറ്റുക .ശേഷം അതിനടിയിലെ മസാല പറ്റിയ റൈസിലേക്ക് ആദ്യം എടുത്ത് വെച്ച റൈസ് ചേർത്ത് പതുക്കെ മിക്സ് ചെയ്തു യോജിപ്പിക്കുക.ശേഷം ചൂടോടെ സെർവ് ചെയ്യാം

Also Read :2 ചേരുവ കൊണ്ട് രുചികരമായ പഞ്ഞിയപ്പം തയ്യാറാക്കിയാലോ

വീട്ടിൽ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ