കടലയും അരിയും ഉണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ, പ്രാതൽ റെഡി

Healthy Kadala Dosa Recipe

Healthy Kadala Dosa Recipe : ഒരു പക്ഷേ കൊറോണ വന്നതിനു ശേഷം നമ്മളിൽ ഭൂരിഭാഗം ആളുകളും കുറച്ചെങ്കിലും ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുന്നവരാണ്. കൊറോണ സമയത്ത് തുടങ്ങിയ ഡയറ്റും എക്സർസൈസും ഇന്നും മുടങ്ങാതെ ചെയ്യുന്നവരാണ് ഇങ്ങനെ ഉള്ളവർ. ഇങ്ങനെ ആരോഗ്യപൂർണമായി ഭക്ഷണം കഴിക്കണം എന്ന് താല്പര്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് താഴെ കൊടുത്തിട്ടുള്ള വീഡിയോ.

ഒരല്പം കടലയും അരിയും മാത്രം മതി പ്രോട്ടീൻ സമ്പന്നമായ ഈ വിഭവം തയ്യാറാക്കാൻ. നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും ഉണ്ടാവാറുള്ള ഒന്നാണ് കടല. ഒട്ടുമിക്ക ആളുകൾക്കും വെറുതെ കഴിക്കാനും ഇഷ്ടമുള്ള ഒന്നാണ് കടല. കടല കുതിർത്ത് കുക്കറിൽ ഉപ്പും ഇട്ട് വേവിച്ച് വെറുതെ കഴിക്കാൻ തന്നെ നല്ല രുചിയാണ്. അര കപ്പ് കടലയും അരക്കപ്പ് പച്ചരിയും നല്ലതു പോലെ കഴുകി ആരോ ഏഴോ മണിക്കൂറെങ്കിലും കുതിർക്കണം. ഈ കുതിർത്തു വച്ചിരിക്കുന്ന കടലയും പച്ചരിയും

Healthy Kadala Dosa Recipe
Healthy Kadala Dosa Recipe

കൂടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റണം. ഇതോടൊപ്പം ഒരു ചെറിയ കഷണം ഇഞ്ചി, പച്ചമുളക്, ജീരകം, ഉപ്പ് എന്നിവ വെള്ളം ചേർത്ത് നല്ലതു പോലെ അരച്ചെടുക്കണം. തരിയില്ലാതെ വേണം അരച്ചെടുക്കാൻ. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് ഒരു സ്പൂൺ ഉപയോഗിച്ച് ഒന്നോ രണ്ടോ മിനിറ്റ് നല്ലതുപോലെ ഇളക്കണം. ഒരു തവ ചൂടാക്കിയിട്ട് ചെറിയ തീയിൽ വേവിക്കണം.

ഇതിലേക്ക് നെയ്യോ എണ്ണയോ പുരട്ടാം. ഒരു വശം വെന്തതിനു ശേഷം അടുത്ത വശം മറിച്ചിട്ട് വേവിക്കാം. നല്ല രുചികരമായ പ്രോട്ടീൻ സമ്പന്നമായ കടല ദോശ തയ്യാർ. കടലയിൽ ധാരാളമായി ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. അത് കൂടാതെ പ്രോട്ടീൻ, കാൽസ്യം, ഫൈബർ, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ വിഭവത്തിന് വേണ്ട ചേരുവകളും അളവുകളും വീഡിയോയിൽ വിശദമായി തന്നെ കൊടുത്തിട്ടുണ്ട്.

Read Also :

ചോറിന് തൊട്ടുകൂട്ടാൻ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിയാലോ

രുചിയിലൊരു ഗോതമ്പ് ദോശ ഇങ്ങനെ തായ്യാറാക്കൂ