കോഴിക്കോടൻ സ്പെഷ്യൽ നാടൻ മത്തി മുളകിലിട്ടത് ഇങ്ങനെ തയ്യറാക്കി നോക്കൂ

About Super Fish Curry Recipe

ചോറ് ഉണ്ണുമ്പോൾ നമ്മൾ മലയാളികൾക്ക് മീനോ ഇറച്ചിയോ മുട്ടയോ ഒക്കെ വേണം. എല്ലാവരുടെയും കാര്യമല്ല. ഭൂരിഭാഗം ആളുകളുടെയും കാര്യമാണ് ഇത്. പ്രത്യേകിച്ചും നാട്ടിൻപുറത്താണ് ഈ ശീലം. കുശലാന്വേഷണത്തിന്റെ ഇടയിൽ ഇന്നെന്താ കറി എന്നല്ല. ഇന്ന് എന്ത് മീൻ ആണ് എന്നാണ് ചോദിക്കാറുള്ളത്.

മീൻ കറി ഉണ്ടെങ്കിൽ ഇക്കൂട്ടർക്ക് മറ്റൊരു കറിയും വേണ്ട. അങ്ങനെ കഴിക്കാവുന്ന ഒരു അടിപൊളി നാടൻ വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. നല്ല നാടൻ രുചിയിൽ കോഴിക്കോടൻ മത്തി മുളകിലിട്ടത് ആണ് ഇത്. ഈ ഒരു കറി മതി വയറ് നിറയെ ചോറ് ഉണ്ണാൻ.

Ingredients

  • മത്സ്യം(മത്തി)-1/2 കി.ഗ്രാം
  • വെളിച്ചെണ്ണ-2 ടീസ്പൂൺ
  • ഉലുവ-1/2 ടീസ്പൂൺ
  • ചെറുപയർ-10
  • ഉള്ളിയുടെ പകുതി അരിഞ്ഞത്
  • കറിവേപ്പില
  • ഒരു ചെറിയ പീസ് ഇഞ്ചി
  • 4 വെളുത്തുള്ളി
  • പച്ചമുളക്
  • മഞ്ഞൾപൊടി-1/2 ടീസ്പൂൺ
  • മുളകുപൊടി-3 ടീസ്പൂൺ
  • മല്ലിപ്പൊടി-2 ടീസ്പൂൺ
  • തക്കാളി-1
  • പുളി-ഒരു നാരങ്ങ വലിപ്പം
  • വെള്ളം
  • ഉപ്പ്

Learn How To Make Super Fish Curry Recipe

ഒരു മീൻചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് ഉലുവ പൊട്ടിക്കണം. ഇതിലേക്ക് പത്ത് ചെറിയ ഉള്ളിയും പകുതി സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റിയിട്ട് വീഡിയോയിൽ കാണുന്നത് പോലെ എല്ലാം കൂടി വശത്തേക്ക് മാറ്റണം. നടുവിൽ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കണം. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്തിട്ട് പുളി പിഴിഞ്ഞ് ചേർക്കണം.

Also Read :റെസ്റ്ററാൻറ്റ് സ്റ്റൈലിൽ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ കിടിലൻ ചില്ലി ചിക്ക

ആവശ്യത്തിന് വെള്ളവും ഉപ്പും കൂടി ചേർത്ത് അടച്ചു വച്ച് തിളപ്പിക്കണം. ഇതിലേക്ക് അര കിലോ കഴുകിയ മത്തി ചേർത്ത് വേവിക്കണം. അവസാനമായി കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി ചേർത്താൽ നല്ല അടിപൊളി മീൻകറി തയ്യാർ. ഇതിന് വേണ്ട ചേരുവകളും അതിന്റെ അളവും എല്ലാം വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ചോറിന് മാത്രമല്ല. പുട്ടിനും പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഒക്കെ ഈ മത്തി മുളകിലിട്ടത് ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട. സ്ഥിരം കോമ്പിനേഷൻ ഉപേക്ഷിച്ചിട്ട് എല്ലാവരും ഈ കറി മതി എന്ന് പറയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Also Read :വൈകുനേരം ഇതുപോലെ ഉഴുന്നുവട ഉണ്ടാക്കി നോക്കു