കല്യാണസദ്യയിലെ പ്രധാനിയായ മാങ്ങ അച്ചാർ ഉണ്ടാക്കാനറിയുമോ: റെസിപ്പി

About Instant Easy Mango Pickle

കല്യാണസദ്യയിലെ ഏറ്റവും പ്രധാനിയായ ഒന്നാണ് മാങ്ങ അച്ചാർ. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും മാങ്ങ അച്ചാർ എല്ലാവരും ഒന്നും തൊട്ടു കൂട്ടും. ഇതേ മാങ്ങ അച്ചാർ നമുക്ക് വീടുകളിലും തയ്യാറാക്കാൻ സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് താഴെ കൊടുത്തിട്ടുള്ള വീഡിയോ.വളരെ കുറച്ചു സാധനങ്ങളും വളരെ കുറച്ചു സമയവും ഉണ്ടെങ്കിൽ ഈ മാങ്ങ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഒരുപാട് വിഭവങ്ങൾ ഉള്ള സദ്യ തയ്യാറാക്കുമ്പോൾ ഈ ഒരു അച്ചാർ ഉണ്ടാക്കാൻ നിന്നാൽ വളരെ എളുപ്പം പണി കഴിയുകയും ചെയ്യും.

Learn How to makeInstant Easy Mango Pickle

ഈ മാങ്ങ അച്ചാർ തയ്യാറാക്കാൻ ആയിട്ട് ചെറിയ പുളിപ്പുള്ള പച്ചമാങ്ങ എടുക്കുക. അതിനെ നല്ലതുപോലെ കഴുകിയിട്ട് ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കണം. അതിനുശേഷം അതിനെ ചെറിയ കഷണങ്ങളായിട്ട് അരിഞ്ഞിട്ട് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് അരമണിക്കൂർ മാറ്റിവയ്ക്കുക.

ഒരു പാൻ എടുത്തിട്ട് അതിൽ രണ്ട് ടേബിൾ സ്പൂൺ കടുകും അര സ്പൂൺ ഉലുവയും മുക്കാൽ സ്കൂൾ ജീരകവും ചേർത്ത് നല്ലതുപോലെ ചെറിയ ചൂടിൽ വറുത്തെടുക്കണം. ഇത് തണുത്തതിനുശേഷം പൊടിച്ചെടുക്കാം.ഒരു ചീനചട്ടിയിൽ കാൽ കപ്പ് നല്ലെണ്ണ ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് 20 വെളുത്തുള്ളി ഇട്ട് കുറച്ചൊന്നു മൂപ്പിക്കണം. ഇതോടൊപ്പം മുക്കാൽ ടീസ്പൂൺ കായപ്പൊടിയും ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം.

ഇതെല്ലാം ചെറിയ തീയിൽ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. വഴറ്റിയതിനുശേഷം തീ അണച്ചിട്ട് വേണം അരിഞ്ഞു വച്ചിരിക്കുന്ന പച്ചമാങ്ങ ചേർക്കാൻ. ഇതെല്ലാം നല്ലതുപോലെ യോജിപ്പിച്ചിട്ട് ആവശ്യമെങ്കിൽ വിനാഗിരി ചേർക്കാം. ഒരാഴ്ചയ്ക്കുള്ളിൽ തീരം എന്നുണ്ടെങ്കിൽ വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. അവസാനമായി പൊടിച്ചു വച്ചിരിക്കുന്ന പൊടികളും ചേർത്ത് യോജിപ്പിച്ചാൽ ഇൻസ്റ്റന്റ് മാങ്ങ അച്ചാർ തയ്യാർ.

Also Read :റസ്റ്റോറന്റ് രുചിയിൽ ചിക്കൻ ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം:റെസിപ്പി

ദോശക്കും ഇഢലിക്കും ഉള്ളിമുളക്‌ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ