നല്ല ക്രിസ്പി ആയിട്ടുള്ള കപ്പ ഉപ്പേരി ഉണ്ടാക്കിയാലോ? റെസിപ്പി

About Easy Snacks

കപ്പ ഉപ്പേരി ഇഷ്ടമില്ലാത്തവർ ആരാണ് അല്ലേ? നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ കപ്പ ഉപ്പേരി എത്ര കഴിച്ചാലും മതി വരില്ല. ഒരെണ്ണം മതി എന്നു പറഞ്ഞു കഴിച്ചു തുടങ്ങുന്നവർ പോലും അവസാനം പാത്രം കാലിയാക്കിയിട്ടേ എഴുന്നേൽക്കുകയുള്ളൂ.വളരെ എളുപ്പമാണ് കപ്പ ഉപ്പേരി തയ്യാറാക്കാൻ. താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണിക്കുന്നത് കപ്പ ഉപ്പേരി ഉണ്ടാക്കുന്ന രീതിയാണ്.

Ingredients Of Easy Snacks

  • മരച്ചീനി
  • ഉപ്പ്
  • മഞ്ഞൾ പൊടി
  • ചുവന്ന മുളക്
  • പച്ചമുളക്
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • കടുക്
  • തേങ്ങ
  • ജീരകം
  • ഇഞ്ചി
  • വെളുത്തുള്ളി
  • ഷാലോട്ടുകൾ

Learn How to make Easy Snacks

രണ്ടുതരത്തിൽ ഉപ്പേരിക്ക് കപ്പ അരിയാം. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. വീഡിയോയിൽ 6 തൊട്ട് 7 kg കപ്പ ആണ് എടുത്തിരിക്കുന്നത്. നമ്മുടെ കയ്യിൽ എത്ര കപ്പ ഉണ്ടോ അതനുസരിച്ച് വെളിച്ചെണ്ണയുടെ അളവ് മാത്രം മാറ്റിയാൽ മതിയാകും.

കപ്പ രണ്ട് രീതിയിൽ അരിയുന്നുണ്ട്. വട്ടത്തിലും അറിയുന്നുണ്ട് അല്പം കട്ടിക്കും അരിയുന്നുണ്ട്. വട്ടത്തിൽ അരിയുന്നത് സ്ലൈസർ ഉപയോഗിച്ച് സ്ലൈസ് ചെയ്ത് എടുക്കണം. ഇതിൽ മഞ്ഞ കലർത്തേണ്ട ആവശ്യമില്ല. കട്ടിക്ക് അറിയുന്നതിൽ മാത്രം മഞ്ഞ ചേർത്താൽ മതി. അതിനായി മൂന്ന് സ്പൂൺ മഞ്ഞൾപ്പൊടിയിൽ വെള്ളം കലക്കണം. ഇതിനെ അരിഞ്ഞു വച്ചിരിക്കുന്ന കപ്പയിൽ തളച്ചിട്ട് നല്ലതുപോലെ പുരട്ടി എടുക്കണം.

ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ തിളപ്പിക്കണം. നല്ലതുപോലെ തിളച്ചതിനു ശേഷം മാത്രം കപ്പ കുറേശ്ശെ ഇട്ടുകൊടുക്കുക. ഹൈ പ്ലെയിമിൽ ഇട്ട് തന്നെ വേണം കപ്പ ഉപ്പേരി തയ്യാറാക്കി എടുക്കാൻ. ഇത് ഏകദേശം വറുത്ത് വരുമ്പോൾ ചെറിയ ശബ്ദം കേൾക്കാം. ആ സമയത്ത് ഇതിലേക്ക് ഉപ്പ് വെള്ളം തളിച്ചു കൊടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ വറുത്തിട്ട് കോരി എടുത്ത് മാറ്റാം.അപ്പോൾ ഇനി ചായ കുടിക്കുമ്പോൾ വീട്ടിൽ ഉണ്ടാക്കിയ കപ്പ ഉപ്പേരി കഴിച്ചാലോ. ഉണ്ടാക്കാനും എളുപ്പം ശുദ്ധമായ വെളിച്ചെണ്ണയിൽ തന്നെ ഉണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്താനും സാധിക്കും.

Also Read :കിടിലൻ രുചിയിൽ പാവയ്ക്കാ ഫ്രൈ, ഇതു അല്പം മതി ഭക്ഷണം കഴിക്കാൻ

ബാക്കിവന്ന ചോറ് കൊണ്ടൊരു കിടിലൻ കലത്തപ്പം പലഹാരം