ഇതാണ് ഉള്ളിവട ഇങ്ങനെയാണ് ശരിക്കും ഉണ്ടാകേണ്ടത്; ഒറ്റവട്ടം ഒന്ന് ഉണ്ടാക്കി നോക്കൂ!!….

Evening Snacks Onion Bajji.

Evening Snacks Onion Bajji

ഉള്ളി വട ഇതുപോലെ തന്നെ ഒന്ന് ഉണ്ടാക്കി നോക്കൂ വളരെ രുചിയും അതുപോലെ കുറച്ച സമയവും മാത്രം മതി. കുട്ടികൾക്ക് വളരെ അധികം ഇഷ്ടപെടുന്ന ഉള്ളിവട ആണിത്. നമ്മുടെ സമയം ഒട്ടും കളയാതെ വളരെ എളുപ്പത്തിൽ തയാറാകുന്ന റെസിപി. വൈകുനേരകളിൽ ഇത് മാത്രം മതി.

Ingredients

1) ഉള്ളി – 2 എണ്ണം
2) പച്ചമുളക് – 2 എണ്ണം
3) കറിവേപ്പില
4) ഇഞ്ചി
5)ഉപ്പ്
6) കടലപ്പൊടി – 1.5 Tsp
7) മൈദ – 1.5 Tsp
8) വെളിച്ചെണ്ണ

How to make Onion Bajji

ഉള്ളിവട ഉണ്ടാകുന്നവിധം ആദ്യം ഉള്ളി നന്നായി നീളത്തിൽ അരിഞ്ഞ് എടുക്കുക . അത് ഒരു പാത്രത്തിൽ എടുക്കക ഇനി അതിലേക്ക് വട്ടത്തിൽ അരിഞ്ഞ പച്ചമുളക് അതുപോലെ കറിവേപ്പില , ഇഞ്ചി എന്നിവ ചേർക്കാം. അതുപോലെ ആവിശ്യത്തിലെ ഉപ്പ് ചേർക്കണംഎന്നിട്ട് നന്നായി കുഴക്കുക. ഉള്ളിയിന്ന് വരുന്ന വെള്ളം വരുന്ന വരെ നന്നായി കുഴക്കുക. ഇനി 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.

ഇനി ഇതിലേക്ക് 1.5 Tsp കടലപ്പൊടി അതുപോലെ 1.5 Tsp മൈദ ചേർത്ത് നന്നായി കുഴക്കാം ഒട്ടും തന്നെ വെള്ളം ചേർക്കരുത്ത്.ഇനി ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക അതിലേക്ക് ഉള്ളിവടയുടെ ഷേപ്പ് ആക്കി അത് എണ്ണയിലേക്ക് ചേർക്കുക നന്നായി പൊരിയുന്നവരെ ചൂടാക്കുക. നല്ല ടേസ്റ്റിയും അതുപോലെ സമയവും കുറവുള്ള ഉള്ളിവട തയ്യാർ. Evening Snacks Onion Bajji. Kannur kitchen.

Read more : വൈകുനേരം ഇതുപോലെ ഉഴുന്നുവട ഉണ്ടാക്കി നോക്കു…

3 ചേരുവയിൽ തീരെ എണ്ണ കുടിക്കാതെ ഒരു കിടിലൻ കായ ബജ്ജി ഉണ്ടാകാം