കറിയുണ്ടാക്കാൻ സമയമില്ല, ഇനി തയ്യാറാക്കാം ടേസ്റ്റി വെജ് സ്റ്റൂ

About Easy Vegetable Stew Recipe

കുറഞ്ഞ ചേരുവകൾ മാത്രം കൊണ്ട് ഇന്ന് ഒരു അടിപൊളി വെജ് സ്റ്റൂ തയ്യാറാക്കിയാലോ? തീർച്ചയായും ഈ സൂപ്പർ വെജ് സ്റ്റൂ എല്ലാവർക്കും ഇഷ്ടമാകും. അനേകം പച്ചക്കറികൾ അടക്കം ഉൾപ്പെടുന്ന ഈ ഒരു വെജ് സ്റ്റൂ രുചികരവും അതുപോലെ തന്നെ ഹെൽത്തിയുമാണ്.

Ingredients Of Easy Vegetable Stew Recipe

  • വെളിച്ചെണ്ണ – 3 Tablespoons
  • ഏലക്ക – 4 Nos
  • ഗ്രാമ്പൂ – 6 Nos
  • കറുവപ്പട്ട – 3 Inch Piece
  • ഇഞ്ചി – 1 Inch Piece
  • പച്ചമുളക് – 3 to 4 Nos
  • സവോള – 1 No
  • കറിവേപ്പില – 2 Sprigs
  • ഉപ്പ് – 1¼ Teaspoon
  • ഉരുളക്കിഴങ്ങ് – ½ Cup
  • കാരറ്റ് – ½ Cup
  • ബീൻസ് – ¼ Cup
  • കോളിഫ്ലവർ – ½ Cup
  • വെള്ളം – 1½ Cup (375 ml)
  • കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ – 1 Cup (250 ml)
  • കശുവണ്ടി – 10 Nos

Learn How To Make Easy Vegetable Stew Recipe

വീട്ടിൽ ഈ വെജ് സ്റ്റൂ തയ്യാറാക്കാൻ ആദ്യം ചെയ്യേണ്ടത് എടുത്തു വെച്ചിട്ടുള്ളതായിട്ടുള്ള വെജിറ്റബിൾ എല്ലാം കട്ട്‌ ചെയ്തത് കൊണ്ട് അതിലേക്ക് നമ്മുടെ എല്ലാം ആവശ്യത്തിന് അനുസരിച്ചുള്ള ഉപ്പ് ചേർത്ത് രണ്ടാം പാലിൽ വേവിക്കുക. നന്നായി തന്നെ വേവണം. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അളവിൽ പറയുന്നത് പോലെ എണ്ണയൊഴിച്ചു ശേഷം കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, തക്കാളി ഇവ കൃത്യമായി തന്നെ ഇട്ടു കൊടുത്തു കൊണ്ട് ഇട്ടു വഴറ്റി എടുക്കുക.

ഇനി നന്നായി ഇവിടെ തന്നെ വേവിച്ചു വെച്ചിരിക്കുന്ന വെജിറ്റബിൾ ചേർത്ത്, കുരുമുളക്,ഒരൽപ്പം ഗരം മസാല, ഒന്നാം പാൽ, മല്ലിയില എന്നിവ ചേർത്ത് കൊടുത്തു തിളച്ചു വരുന്നത് ശ്രദ്ധിക്കുക. ശേഷം തീ അണക്കുക. ഇതാ നമ്മുടെ മുൻപിൽ ഹെൽത്തി വെജ് സ്റ്റൂ തയ്യാർ. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.

Also Read :ഞൊടിയിടയിൽ ഒരു മത്തങ്ങ എരിശ്ശേരി ആയാലോ? ഇതാ രുചിയൂറും റെസിപ്പി

കുട്ടികൾക്കുണ്ടാക്കി കൊടുക്കാം പച്ചപയർ തോരൻ