രുചികരമായ വെജിറ്റബിൾ കുറുമ തയ്യാറാക്കാം | Easy Veg Kurma Recipe

Easy Veg Kurma Recipe

Easy Veg Kurma Recipe : ഏതൊരു വിഭവത്തിന്റെ ഒപ്പം കഴിക്കാനും തയ്യാറാക്കാം വെജിറ്റബിൾ കുറുമ. ഇതുണ്ടെങ്കിൽ പാത്രം കാലിയാവുന്ന വഴി അറിയില്ല. വളരെ എളുപ്പത്തിൽ എന്നാൽ അത്യധികം രുചിയോടെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് വെജിറ്റബിൾ കുറുമ. പെട്ടെന്ന് വീട്ടിൽ ഒരു അതിഥി വരുന്നുണ്ട് എന്നറിഞ്ഞാൽ അവർക്കായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ഈ വിഭവം തയ്യാറാക്കാൻ ആണെങ്കിൽ തക്കാളി വഴറ്റുകയോ തേങ്ങ അരയ്ക്കുകയോ ഒന്നും വേണ്ട. അതു കൊണ്ടു തന്നെ പെട്ടെന്ന് ഉണ്ടാക്കി തീർക്കാനും കഴിയും. വെജിറ്റബിൾ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് കാൽ സ്പൂൺ പെരുംജീരകം ഇടാം. അതിനുശേഷം ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും സവാളയും കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർക്കാം.

ഇവ നല്ലത് പോലെ വഴറ്റിയതിന് ശേഷം ഒരു മീഡിയം സൈസ് ഉരുളക്കിഴങ്ങും ക്യാരറ്റും ഗ്രീൻ പീസും ബീൻസും ചേർക്കാം. അതിനു ശേഷം ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഉപ്പും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കിയിട്ട് ഒന്നര കപ്പ്‌ വെള്ളം ഒഴിച്ച് തിളപ്പിക്കണം. ഇതിനെ ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കണം. ഒരു മിക്സിയുടെ ജാറിൽ തേങ്ങ ചിരകിയതും അണ്ടിപ്പരിപ്പും ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കണം. ഇതിനെ വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ചേർക്കണം.

അവസാനമായി കുരുമുളക് പൊടിയും അല്പം മല്ലിയിലയും ചേർത്ത് യോജിപ്പിച്ചാൽ നല്ല അടിപൊളി വെജിറ്റബിൾ കുറുമ തയ്യാർ. ചപ്പാത്തിക്കും പൊറോട്ടയ്ക്കും എന്ന് വേണ്ട ഗീ റൈസിന് പോലും പറ്റിയ ഒരു അടിപൊളി കറിയാണ് ഇത്. വിരുന്നുകാർ വരുമ്പോൾ അവരിൽ വെജിറ്റേറിയൻസ് ഉണ്ടെങ്കിൽ അധികം സമയമെടുക്കാതെ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വെജിറ്റബിൾ കുറുമ ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകളും അളവുകളും കൃത്യമായി അറിയാൻ ഇതോടൊപ്പമുള്ള വീഡിയോ കാണാൻ മറക്കില്ലല്ലോ.

Read Also :

ചിക്കൻ മപ്പാസ് എളുപ്പം തയ്യാറാക്കാം | Easy Chicken Mappas Recipe

കിടിലൻ രുചിയിൽ പാവയ്ക്കാ ഫ്രൈ, ഇതു അല്പം മതി ഭക്ഷണം കഴിക്കാൻ!