അരിപ്പൊടികൊണ്ട് പഞ്ഞിപോലൊരു വട്ടയപ്പം

Easy Vattayappam with Riceflour Recipe

About Easy Vattayappam with Riceflour Recipe :

ഇനി വട്ടയപ്പം തയ്യാറാക്കാനായി അരി കുതിർക്കണ്ട.വെറുതെ വായിലിട്ടാൽ അലിഞ്ഞു പോവും വട്ടയപ്പം തയ്യാറാക്കാൻ ഇനി എന്തെളുപ്പം.രാവിലെ പ്രാതൽ ആയിട്ടും വൈകുന്നേരം സ്നാക്ക്സ് ആയിട്ടും ഒക്കെ കഴിക്കാൻ പറ്റിയ ഒരു വിഭവം ആണ് വട്ടയപ്പം. വായിലിട്ടാൽ അലിഞ്ഞു പോവുന്ന വട്ടയപ്പം തയ്യാറാക്കാനും വളരെ എളുപ്പമാണ്. കഴിക്കുന്നതിനെക്കാൾ എളുപ്പത്തിൽ തയ്യാറാക്കുന്ന വട്ടയപ്പം സാധാരണ ആയിട്ട് അരി കുതിർത്താണ് ഉണ്ടാക്കുന്നത്. എന്നാൽ ഇനി മുതൽ വട്ടയപ്പം ഉണ്ടാക്കാനായി അരി കുതിർക്കാൻ നിൽക്കണ്ട. കുറച്ച് അരിപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം തന്നെ വട്ടയപ്പം ഉണ്ടാക്കാൻ സാധിക്കും.

Ingredients :

  • Rice flour – 1 Cup
  • Sugar – 6tbsp
  • Grated Coconut – 3/4 cup
  • Yeast – 1/2 tspn
  • Water – 11/4 cup+21/2 tbsp
  • Rice flakes/Aval soaked – 1/4 Cup
  • Cardamom powder – 1/2tspn
  • Salt
  • Coconut oil
Easy Vattayappam with Riceflour Recipe
Easy Vattayappam with Riceflour Recipe

Learn How to Make Easy Vattayappam with Riceflour Recipe :

അതിനായി ആദ്യം തന്നെ ഒരു കപ്പ്‌ അരിപ്പൊടി എടുക്കണം. പുട്ടിനു പൊടിച്ച അരിപ്പൊടി പാടില്ല. നല്ലത് പോലെ പൊടിച്ച അരിപ്പൊടി ആണ് എടുക്കേണ്ടത്. ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റിയതിന് ശേഷം മുക്കാൽ കപ്പ്‌ തേങ്ങ ചിരകിയതും കാൽ കപ്പ്‌ അവലും ചേർക്കണം. ഇതോടൊപ്പം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കണം. കറി ചേർത്ത് കഴിക്കാൻ ആണെങ്കിൽ കുറച്ച് പഞ്ചസാര ചേർത്താൽ മതിയാവും. ഇല്ലെങ്കിൽ 6 സ്പൂൺ പഞ്ചസാര വരെ ചേർക്കാം. ഇതോടൊപ്പം തന്നെ അര സ്പൂൺ യീസ്റ്റ്, അര സ്പൂൺ ഏലയ്ക്ക പൊടിച്ചത്,

ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റി അടച്ച് വയ്ക്കാം. നാലോ അഞ്ചോ മണിക്കൂർ കഴിയുമ്പോൾ പതഞ്ഞു പൊങ്ങുന്ന മാവിനെ എണ്ണ തേച്ചു വച്ചിരിക്കുന്ന പാത്രത്തിൽ കാൽ ഭാഗം ഒഴിക്കാം. ഇതിനെ ഒരു സ്റ്റീമറിൽ വച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഇങ്ങനെ ആവിയിൽ ഉണ്ടാക്കി എടുക്കുന്ന വിഭവം ആയത് കൊണ്ട് തന്നെ ആരോഗ്യത്തിനും ദോഷം ചെയ്യില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വട്ടയപ്പമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.

Read Also :

ക്രിസ്തുമസ് സ്പെഷ്യൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക്

ചപ്പാത്തിക്കൊപ്പം ടേസ്റ്റി ഉരുളകിഴങ്ങ് ക്യാപ്‌സികം മസാല