മിനുട്ടുകൾകൊണ്ട് വീട്ടിൽ തന്നെ പഴംപൊരി തയ്യാറാക്കാം

About Easy Tasty Pazham Pori Recipe

പഴംപൊരി ഇഷ്ടമല്ലാത്തവർ ആരാണുള്ളത്. ചായക്കൊപ്പം നല്ല ചൂട് പഴംപൊരി.ആഹാ കേട്ടാൽ തന്നെ നാവിൽ കൊതിയൂറും. കൂടാതെ പഴംപൊരിയും ബീഫും ഒരു സ്പെഷ്യൽ കോംമ്പോ തന്നെയാണ്. എന്നാൽ വീടുകളിൽ എങ്ങനെ കടയിലെ പോലെ പഴംപൊരിയുണ്ടാക്കാം. പല വീട്ടമ്മമാർക്കും അറിയാത്ത ഒന്നാണ് പഴംപൊരി റെസിപ്പി. നിമിഷനേരം കൊണ്ട് എങ്ങനെ സൂപ്പർ ടേസ്റ്റി പഴംപൊരിയുണ്ടാക്കാമെന്ന് നോക്കിയാലോ?പ്രധാനമായും മൈദയാണ് നമ്മൾ പഴംപൊരി വീട്ടിൽ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.

Ingredients :

  • പഴുത്ത വാഴപ്പഴം (ഏത്തപ്പഴം) – 3 എണ്ണം
  • മാവ് (മൈദ) – 1 കപ്പ്
  • അരിപ്പൊടി (അരിപ്പൊടി) – 1 ടേബിൾസ്പൂൺ
  • പഞ്ചസാര (പഞ്ചസാര) – 3 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി (മഞ്ഞൾപൊടി) – ¼ ടീസ്പൂൺ
  • ഉപ്പ് (ഉപ്പ്) – ¼ ടീസ്പൂൺ
  • വെള്ളം – ¾ കപ്പ്
  • എണ്ണ (എണ്ണ) – ആഴത്തിൽ വറുക്കാൻ

Learn How To Make Easy Tasty Pazham Pori Recipe

നമുക്ക് ആവശ്യം അനുസരിച്ചു മൈദ മാവ് എടുക്കുക. നമ്മൾ ഇവിടെ ആദ്യം ഒരു കപ്പ് മൈദ മാവാണ് എടുക്കുന്നത്. ഇതിലേക്ക് മഞ്ഞൾ പൊടിയും ഒരു നുള്ള് ഉപ്പും ചേർക്കുക. ശേഷം ഭംഗിയായി യോജിപ്പിക്കുക.അതിനും ശേഷം കൃത്യമായ അളവിൽ ദോശ മാവും കൂടാതെ തേങ്ങാപ്പാലും ചേർക്കുക.ശേഷമാണു വെള്ളം ഒഴിച്ച് ഭംഗിയായി മിക്സ്‌ ചെയ്യേണ്ടത്.മധുരം പാകത്തിന് അനുസരിച്ചു കൊടുക്കാം.മധുരം അലിഞ്ഞു ചേരുവാനായി കുഴക്കുമ്പോൾ പഞ്ചസാര അലിഞ്ഞു ചേരുവുന്ന വിധത്തിൽ കുഴക്കുക. അതാണ്‌ ശ്രദ്ധിക്കേണ്ട കാര്യം.

അതിന് ശേഷം ഏകദേശം ഒരു 15 മിനുട്ട് നേരം മാവ് അടച്ചു വയ്ക്കണം ഈ 15 മിനിറ്റ് സമയം കൊണ്ട് തന്നെ നമുക്ക് ആവശ്യമായ പഴുത്ത നേന്ത്രപ്പഴം വളരെ വൃത്തിയായി തോൽക്കളഞ്ഞു നീളത്തിൽ പാകത്തിൽ അരിഞ്ഞെടുക്കാം.ചീനചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് കുഴച്ചു വെച്ചിട്ടുള്ള മാവിൽ പഴം നമ്മൾ അരിഞ്ഞുവെച്ചത് ഓരോന്നായി തന്നെ മുക്കിയെടുത്ത്,അത് തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലേക്ക് ശ്രദ്ധയിൽ ഇട്ടുകൊടുക്കാം.മീഡിയം തീയിൽ നമുക്ക് ഇത് വറുത്തെടുക്കാം. ഇതാ സ്വദിഷ്ടമായ സൂപ്പർ പഴംപൊരി റെഡി. കടയിൽ നിന്നും വാങ്ങുന്ന പോലത്തെ പഴംപൊരി ഇതാ വീട്ടിലും തയ്യാറാക്കാം. എന്തെളുപ്പം സ്വാദ് വേറെ ലെവൽ.

Also Read:ടേസ്റ്റി ഇരുമ്പൻ പുളി അച്ചാർ തയ്യാറാക്കാം

നിമിഷ നേരംകൊണ്ട് സോഫ്റ്റ്‌ ഇഡലി