നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ
Easy Tandoori Chaya Recipe
About Easy Tandoori Chaya Recipe :
നോർത്ത് ഇന്ത്യയിൽ ഒക്കെ പ്രസിദ്ധമായ തന്തൂരി ചായയെ പറ്റി നിങ്ങളും കേട്ടിട്ടില്ലേ? പേര് കേട്ട് വിഷമിക്കണ്ട. നോർത്ത് ഇന്ത്യയിൽ മാത്രമല്ല. വളരെ എളുപ്പത്തിൽ നമ്മുടെ ഒക്കെ വീടുകളിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചായ തന്നെയാണ് ഇത്. നമ്മുടെ അടുക്കളയിൽ തന്നെ ഉള്ള സാധനങ്ങൾ മതി ഇത് തയ്യാറാക്കാനായി. ഒപ്പം ചെറിയ മൺകുടം കൂടി വേണം.ഇത് നോക്കി ഉണ്ടാക്കിയാൽ നല്ല രുചികരമായ ചായ നിങ്ങളുടെ അടുക്കളയിൽ തന്നെ തയ്യാറാക്കാം. രണ്ട് പേർക്കുള്ള ചായയുടെ അളവാണ് ഇതിൽ കാണിക്കുന്നത്.സാധാരണ ചായ ഉണ്ടാക്കുമ്പോൾ സമാസമം പാലും വെള്ളവും എടുക്കുമെങ്കിൽ ഇതിൽ പാൽ ആണ് കൂടുതലായി എടുക്കേണ്ടത്.
Ingredients :
- ഒന്നേ മുക്കാൽ കപ്പ് പാലും
- പഞ്ചസാര
- തേയില പൊടി
- ഇഞ്ചി ചതച്ചതും
- മൂന്ന് ഏലയ്ക്ക ചതച്ചതും
How to Make Easy Tandoori Chaya Recipe :
തന്തൂരി ചായ ഉണ്ടാക്കാനായി ആദ്യം തന്നെ ഒന്നേ മുക്കാൽ കപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും തേയില പൊടിയും വെള്ളവും അര ഇഞ്ചു ഇഞ്ചി ചതച്ചതും മൂന്ന് ഏലയ്ക്ക ചതച്ചതും ചേർത്ത് തിളപ്പിക്കണം. അതിന് ശേഷം അരിച്ചെടുത്തു വയ്ക്കാം. രണ്ട് മൺകുടം എടുത്ത് വീഡിയോയിൽ കാണുന്നത് പോലെ ചെറിയ തീയിൽ നല്ലത് പോലെ ചൂടാക്കണം.
അതിന് ശേഷം മറ്റൊരു പാത്രത്തിൽ വച്ചിട്ട് അതിലേക്ക് നിറഞ്ഞു തൂവുന്ന രീതിയിൽ ചായ പകർന്നതിന് ശേഷം രണ്ട് മിനിറ്റ് അങ്ങനെ തന്നെ വയ്ക്കണം. അങ്ങനെ വയ്ക്കുമ്പോൾ മാത്രമാണ് തന്തൂരി ചായയ്ക്ക് അതിന്റേതായ തനത് രുചി ലഭിക്കുന്നത്.അപ്പോൾ ഇന്ന് വൈകുന്നേരം ചായ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. പിന്നെ നിങ്ങൾ സ്ഥിരം ഇങ്ങനെ തന്നെ ചായ ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
Read Also :
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ
സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് 2 മിനുട്ടിൽ തയ്യാറാക്കാം ബ്രെഡ് ബനാന സ്നാക്ക്