സുഖിയൻ രുചി കൂട്ടാൻ വീട്ടിൽ ഇങ്ങനെ തയ്യാറാക്കൂ
About Easy Sukhiyan Recipe
മലയാളികൾ പലരും പലഹാര പ്രിയരാണ്. പലവിധ പലഹാരങ്ങൾ ഇഷ്ടപെടുന്നവരാണ് നമ്മളിൽ പലരും. അതിനാൽ തന്നെ ചായക്കൊപ്പം കഴിക്കാൻ സാധിക്കുന്ന ഒരടിപൊളി നാലുമണി പലഹാരമായ സുഖിയൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പലപ്പോഴും ഹോട്ടലുകളിൽ അടക്കം കാണുന്ന സുഖിയൻ അതേ രുചിയിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് അറിയില്ല.ഇതാ ആ വിദ്യ കൂടി അറിയാം.സുഖിയൻ നാവിൽ കൊതിയൂറും രുചിയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ
നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന തരത്തിൽ വേഗം ഉപയോഗിക്കുന്ന ചേരുവകൾ ശരിയായ രീതിയിൽ അല്ല എങ്കിൽ സുഖിയൻ ഒരുപക്ഷെ ആര് ഉണ്ടാക്കിയാലും അത് ശരിയായി തന്നെ കിട്ടണമെന്നില്ല.അത് കൊണ്ട് തന്നെ അത്തരത്തിലുള്ളതായ സാഹചര്യങ്ങളിൽ നമുക്ക് എളുപ്പം വീട്ടിൽ പരീക്ഷിച്ചു നോക്കാൻ കഴിയുന്ന വളരെ ഏറെ രുചികരമായതും കൂടാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സുഖിയന്റെ റെസിപ്പി വിശദമായി തന്നെ ഇവിടെ മനസ്സിലാക്കാം. ഈ ഒരു സുഖിയൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള മെയിൻ ചേരുവകൾ എല്ലാം തന്നെ ആദ്യമേ എടുത്ത് തയ്യാറാക്കി വെക്കുക.
ടേസ്റ്റി സുഖിയൻ തയ്യാറാക്കാൻ ആദ്യമായി വേണ്ടത് ഒരു കപ്പ് അളവിൽ വൃത്തിയാക്കിയ ചെറുപയർ, ശർക്കര , ജീരകം, ഏലയ്ക്ക (പൊടിച്ചത്), മൈദ, മഞ്ഞൾപൊടി, ഉപ്പ്, അവൽ എന്നിവയാണ്. ഇവ കൂടാതെ നമ്മൾ വറുക്കാൻ കൂടി വളരെ അധികം ആവശ്യമായ എണ്ണ കൂടി ആദ്യമേ എടുത്ത് വെക്കുക.സുഖിയൻ തയ്യാറാക്കാൻ വേണ്ടി ആദ്യമേ തന്നെ ആവശ്യം അനുസരിച്ചു ചെറുപയർ നമ്മൾ എടുക്കുക. ശേഷം അത് നല്ലതുപോലെ വേവിച്ചെടുത്ത് ഒരൽപ്പം മാറ്റിവയ്ക്കണം. അതിനും ശേഷമാണു നമ്മൾ ശർക്കര പാനി കൂടി തയ്യാറാക്കുന്നത്.
ആദ്യമായി നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ ശർക്കര പാനി കുറുക്കി എടുക്കുന്നതിന് പകരം ശർക്കര നല്ല പോലെ തന്നെ പൊടിച്ച് വെള്ളത്തിൽ ഇട്ട് കൈ ഉപയോഗിച്ച് അതിനെ കട്ടകളില്ലാതെ അലിയിച്ച് എടുത്തു വെക്കുക ശേഷം ഈയൊരു കൂട്ട് വളരെ ഭംഗിയായി അരിച്ചെടുത്ത ശേഷം ഒരു ഉരുളിയിലേക്ക് കൂടി ഒഴിച്ചു കൊടുക്കുക. അതിലേക്ക് ജീരകവും, ഏലക്ക പൊടിച്ചതും ഇട്ട് നന്നായി കുറുക്കി തന്നെ എടുക്കുക. ശേഷം ഈ ഒരു ശർക്കരപ്പാനി കൂടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അവൽ ഇട്ടു കൊടുക്കണം. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ അവൽ വളരെ നല്ലതുപോലെ തന്നെ ശർക്കരപ്പാനിയിലേക്ക് പിടിച്ചു തുടങ്ങുമ്പോൾ ആ സമയം തന്നെ ചെറുപയർ കൂടി ചേർത്ത് നല്ലതുപോലെ എല്ലാം മിക്സ് ചെയ്യണം. ശേഷം സുഖിയനിലേക്ക് ആവശ്യമായ മാവ് നമുക്ക് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ മൈദ കൂടി പൊട്ടിച്ചിടുക.
കൂടാതെ നമ്മൾ എടുത്തു വെച്ചതായ ചീനച്ചട്ടി അടുപ്പിലേക്ക് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കണം. അത്തരത്തിൽ എണ്ണ വളരെ നന്നായി ചൂടായി തുടങ്ങുമ്പോൾ മാവിൽ ഇട്ട് വച്ച ഉരുളകൾ കൂടി എണ്ണയിലേക്ക് ഇട്ട് മെല്ലെ വറുത്തെടുക്കുക.ഇതാ നമ്മൾ കാത്തിരുന്ന ആ സുഖിയൻ വിഭവം നമ്മടെ വീട്ടിലും തയ്യാർ.വളരെ രുചികരമായ സുഖിയൻ റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ ഇതാ ഈ ഒരു വീഡിയോ നമുക്ക് കാണാവുന്നതാണ്.
Also Read :ഹെൽത്തി റാഗി ഇഡലി വീട്ടിൽ തയ്യാറാക്കാം
വായയിലിട്ട അലിഞ്ഞു പോകുന്ന രുചികരമായ പാൽ കൊഴുക്കട്ട