ഇതാ ഒരു സ്പെഷ്യൽ പാലപ്പം റെസിപ്പി

About Easy Simple Palappam Recipe

പാലപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പാലപ്പം ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്നത് മിക്ക വീട്ടമ്മമാരുടെയും തലവേദന ആണ്. താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണുന്നതുപോലെ പാലപ്പം ഉണ്ടാക്കിയാൽ ഇനി ഒരിക്കലും പാലപ്പം ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്ന പരാതി ഉയരുകയില്ല.

Learn How To Make Easy Simple Palappam Recipe

പാലപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി നല്ലപോലെ കഴുകി മൂന്ന് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഇതിലെ വെള്ളം എല്ലാം വാർത്തിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. കുതിർത്ത പച്ചരിയുടെ ഒപ്പം ഒരു കപ്പ് തേങ്ങ ചിരകിയതും ഒരു കപ്പ് ചോറും അര ടീസ്പൂൺ ഈസ്റ്റും ചേർത്ത് വേണം അരയ്ക്കാൻ. ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ എണ്ണയും യോജിപ്പിക്കുക. ഇതിനെയും കൂടി ആ മാവിലേക്ക് യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്തിട്ട് 6 തൊട്ട് 7 മണിക്കൂർ വരെ മാവ് അടച്ചു വയ്ക്കണം. പിറ്റേന്ന് രാവിലെ പാലപ്പം തയ്യാറാക്കാനുള്ള മാവ് റെഡി.

ഇതോടൊപ്പം കഴിക്കാനുള്ള പൊട്ടറ്റോ കുറുമയും വീഡിയോയിൽ ഉണ്ട്. അതിനായി എണ്ണ ചൂടാക്കിയിട്ട് വെളുത്തുള്ളിയും പച്ചമുളകും ചെറിയ സവാള ക്യൂബ് ആയിട്ട് അരിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റുക. അതിനുശേഷം ഉരുളക്കിഴങ്ങ് ചെറുതായിട്ട് അരിഞ്ഞിട്ട് ഇതിലേക്ക് ചേർത്ത് വഴറ്റണം. എന്നിട്ട് മഞ്ഞൾപൊടിയും മീറ്റ് മസാലയും ചേർക്കണം. ഇവയെല്ലാം നല്ലതുപോലെ വഴറ്റിയിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും കറിവേപ്പിലയും ചേർക്കാം.

ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ് തേങ്ങയും ഒരു ഏലക്കയും ഒരു പട്ടയും ഒരു ഗ്രാമ്പൂവും അല്പം പെരുംജീരകവും ചേർത്ത് അരച്ചതിനുശേഷം അത് ഈ ഉരുളക്കിഴങ്ങിലേക്ക് ചേർക്കണം. ഇത് നല്ലതുപോലെ വെന്തതിനു ശേഷം താളിക്കാം. താളിക്കാനായി എണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കാം. ഇതിൽ ചെറിയ ഉള്ളി മൂപ്പിച്ചതിനു ശേഷം വറ്റൽ മുളകും കറിവേപ്പിലയും കൂടെ ചേർത്തിട്ട് കറിയിലേക്ക് ഒഴിച്ച് താളിക്കാം.

Also Read :പൂപോലെ മൃദുലമായ പാലപ്പം

ചോറിന് കൂട്ടായി മോര് രസം തയ്യാറാക്കാം