
About Easy Rava Ladoo Recipe :
റവയും പഴവും തേങ്ങയും ചേർത്ത് ടേസ്റ്റി ആയിട്ടുള്ള റവ ഉണ്ട തയ്യാറാക്കിയാലോ??
Ingredients :
- Rava
- Sugar
- Water
- Grated coconut
- Banana
- Salt

Learn How to make Easy Rava Ladoo Recipe :
അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് റവ ഇട്ട് കൊടുക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യുക.ശേഷം കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കുഴച്ചതിന് ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ഇനി രണ്ട് നേന്ത്രപ്പഴം തൊലി കളഞ്ഞു ചെറുതായി കട്ട് ചെയ്തെടുക്കുക.ശേഷം ഒരു ബൗളിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് , ഒരു ടീ സ്പൂൺ പഞ്ചസാര, രണ്ട് നുള്ള് ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി എടുക്കുക.
പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം കട്ട് ചെയ്ത ഏത്ത പഴം ചേർത്ത് കുഴച്ചെടുക്കുക. അടുത്തതായി നനച്ചു വെച്ച റവ എടുത്ത് അതിലേക്ക് തേങ്ങയും പഴവും മിക്സ് ചെയ്തത് ചേർത്ത് നന്നായി കുഴച്ച് എടുക്കുക. ശേഷം കുറച്ച് കുറച്ച് എടുത്ത് കൈ കൊണ്ട് ചെറിയ ബോൾ രൂപത്തിൽ ഉരുട്ടി എടുക്കുക. ഇത് മുഴുവൻ ഉരുട്ടി എടുത്ത ശേഷം ഒരു സ്റ്റീമർ ചൂടാക്കാൻ വെക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളക്കുമ്പോൾ ഉണ്ടകൾ ഒക്കെ അതിലേക്ക് വെച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക. നല്ല ടേസ്റ്റി ഈസി പലഹാരം റെഡി.
Read Also :
പഴവും മുട്ടയും ഉണ്ടോ? വെറും 5 മിനിറ്റുകൊണ്ട് നാലു മണി പലഹാരം
കടലയും അരിയും ഉണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ, പ്രാതൽ റെഡി