നാവിൽ രുചിയൂറും ചെമ്മീൻ ബിരിയാണി ഇങ്ങനെ തയ്യാറാക്കൂ

About Easy Prawns Biryani Recipe

നമുക്ക് പെട്ടെന്നൊരു ചെമ്മീൻ ബിരിയാണി തയ്യാറാക്കി നോക്കിയലോ.അതിനായി അരക്കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിനു വേണ്ട ചേരുവകൾ ഗ്രാമ്പു, ഏലക്ക, തക്കോലം, കറുവപ്പട്ട ജാതിപത്രി,ഇഞ്ചി-3 പച്ചമുളക്- 6 വെളുത്തുള്ളി എന്നിവ ചതച്ചത്, ഒരു മീഡിയം സൈസ് തക്കാളി, 3മീഡിയം സൈസ് സവാള എന്നിവയാണ്.

Ingredients Easy Prawns Biryani Recipe :

  • എണ്ണ – 2 Tablespoons
  • നെയ്യ് – 2 Tablespoons
  • ഏലക്ക – 2 Nos
  • ഗ്രാമ്പൂ – 4 Nos
  • കറുവപ്പട്ട – 1½ Inch Piece
  • തക്കോലം – 1 No
  • ജാതിപത്രി
  • ഇഞ്ചി – 1 Inch Piece
  • വെളുത്തുള്ളി – 6 Cloves
  • പച്ചമുളക് – 3 No
  • തക്കാളി – 3 Nos
  • ഉപ്പ് – 2 Teaspoons
  • മഞ്ഞള്‍പൊടി – ¼ Teaspoon
  • കാശ്മീരി മുളകുപൊടി – 1 Tablespoon
  • ഗരം മസാല – 1 Teaspoon
  • കുരുമുളക് ചതച്ചത്- 1 Teaspoon
  • ചൂടുവെള്ളം – ½ Cup
  • ചെമ്മീൻ- 500 gm
Easy Prawns Biryani Recipe
Easy Prawns Biryani Recipe

ഇനി 3സവാള ചെറുതായി അരിഞ്ഞ് ഫ്രൈ ചെയ്തെടുക്കാം. ഇതിനായി ഒരു പാൻ ചൂടാക്കി ഒരു കപ്പ് എണ്ണ ഒഴിക്കാം. അതിലേക്ക് സവാള ഇട്ടുകൊടുക്കുക.ഇത് ഗോൾഡൻ കളർ ആകുമ്പോൾ തീ കുറച്ചുവയ്ക്കുക.ഇതിനി ബ്രൗൺകളർ ആവുന്നത് വരെ തീ കുറച്ചുവെച്ച് എണ്ണയിൽനിന്നും കോരിയെടുക്കുക. ഇതേ വെളിച്ചെണ്ണയിൽ തന്നെ കശുവണ്ടിയും കിസ്മിസും ഫ്രൈ ചെയ്തെടുക്കുക. ഇനി ഈ പാനിൽ നിന്ന് 2ടീസ്പൂൺ എണ്ണ മാത്രം വെച്ച്, ബാക്കി മാറ്റിവെക്കുക.

രണ്ട് ടീസ്പൂൺ എണ്ണയുടെ കൂടെ രണ്ട് ടേബിൾസ്പൂൺ നെയ്യ് കൂടി ചേർക്കുക. ഇതിലേക്ക് 2ഏലക്ക, 4ഗ്രാമ്പൂ, ഒന്നര ഇഞ്ച് പട്ട, 1തക്കോലം അല്പം ജാതിപത്രി എന്നിവ ചേർക്കുക.ശേഷം ഇഞ്ചി- പച്ചമുളക്- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് 10സെക്കൻഡ് ഇളക്കുക. ഇതിലേക്ക് ഇനി കനംകുറച്ച് അരിഞ്ഞ് വച്ച തക്കാളി ചേർക്കുക. തക്കാളി നന്നായി വെന്ത് എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കുക.

ഈ സമയത്ത് തീ കുറച്ചുവെച്ച് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 1ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി,1ടീസ്പൂൺ ഗരംമസാല,1ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് ഇനി അരക്കപ്പ് ചൂടുവെള്ളം ചേർത്ത് ഇളക്കുക. ചുടുവെള്ളം തിളച്ചുവരുമ്പോൾ മാറ്റിവെച്ച സവാള മുക്കാൽ ഭാഗം ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇത് 2മിനിറ്റ് വരെ ഇളക്കി തീ ഓഫ്ചെയ്തു മാറ്റിവെക്കുക.

അടുത്തതായി ബിരിയാണിയുടെ അരി വേവിച്ചെടുക്കണം. അതിനായി 3കപ്പ് കൈമ അരി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് 2ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. ഇതിന്റെ കൂടെതന്നെ 2ടേബിൾസ്പൂൺ നെയ്യ്, 4ഏലക്ക, 6ഗ്രാമ്പൂ,പട്ട,ജാതിപത്രി, എന്നിവ ഇട്ട് ഇളക്കുക. ശേഷം ഇതിലേക്ക് നാലര കപ്പ് വെള്ളം ഒഴിക്കുക. ഇനി ഫ്രൈ ചെയ്ത സവാള കുറച്ചിട്ട് തീ കൂട്ടി വെക്കുക.

വെള്ളം തിളക്കുമ്പോൾഅതിലേക്ക് അരിയിട്ട് തീ കുറച്ചു അടച്ചുവെച്ച് 7 മിനിട്ട് വേവിക്കുക.ഇനി മസാലയിലേക്ക് ചെമ്മീൻ ഇട്ടു കൊടുക്കണം.ശേഷം മൂന്നു മിനിറ്റ് നേരം ഇടവിട്ട് ഇളക്കി കൊടുക്കുക. തീ കുറച്ച് പകുതി ചോറ് ഇതിന്റെ മുകളിലേക്ക് ഇട്ടുകൊടുക്കുക. ഇതിന്റെ മുകളിലായി എടുത്തുവെച്ച സവാളയും കശുവണ്ടിയും കിസ്മിസും വിതറികൊടുക്കുക. അതിന്റെ മുകളിൽ ബാക്കിയുള്ള ചോറ് കൂടി ഇട്ടുകൊടുത്തു അണ്ടിയും കിസ്മിസും വിതറുക. ഇതിന്റെ മുകളിലൂടെ രണ്ട് ടേബിൾ സ്പൂൺ നെയ്യ് കൂടെ ഒഴിക്കുക. ഇനി മൂടിവെച്ച് ദം ചെയ്യാം. 15 മിനിറ്റ് വരെ ഇത് ദം ചെയ്തു എടുക്കാം. ശേഷം ഓഫ് ചെയ്ത് 15 മിനിറ്റ് മൂടിവെക്കുക. ഇത്രയും ആയിക്കഴിഞ്ഞാൽ എത്ര കഴിച്ചാലും മതിവരാത്ത ചെമ്മീൻ ബിരിയാണി റെഡി.Video Credit :Nimshas Kitchen

Also Read :വെറും 10 മിനുട്ട് കൊണ്ടൊരു തിരണ്ടി തീയൽ തയ്യാർ

10ലക്ഷത്തിന്റെ പ്രീമിയം വീട്