About Easy Perfect Palappam Recipe :
ഇനി മുതൽ പാലപ്പം ശരിയായില്ല എന്ന് ആരും പറയരുത്. പൂ പോലെ സോഫ്റ്റായ പാലപ്പം നിങ്ങൾക്കും ഉണ്ടാക്കാം.പലപ്പോഴും പാലപ്പം ഉണ്ടാക്കുമ്പോൾ ഒട്ടും തന്നെ ശരിയായില്ല എന്ന് പരാതി ഉണ്ടോ? ഹോട്ടലിൽ കിട്ടുന്ന പാലപ്പം പോലെ മൃദുലമല്ല നിങ്ങളുടെ പാലപ്പം എന്ന് മക്കൾ പറയാറുണ്ടോ? എന്നാൽ ആ പരാതി ഇനി മുതൽ നിങ്ങൾക്ക് കേൾക്കേണ്ടി വരില്ല. അത് എന്താണ് എന്നല്ലേ? താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ മൃദുലമായ പാലപ്പം ഉണ്ടാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നല്ലത് പോലെ വിശദമാക്കി പറയുന്നുണ്ട്.
Ingredients :
- Idly Rice – 2 cup
- Salt
- Coconut grated -1 small coconut
- Sugar – 4tbsp
- Yeast – 1/4tsp
- Water- as needed
Learn How to make Easy Perfect Palappam Recipe :
നല്ല മൃദുലമായ പാലപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി നല്ലത് പോലെ കഴുകി എടുക്കുക. ഇതിൽ ഒരു മുറി തേങ്ങ ചിരകിയത് കൂടി ചേർക്കണം. ഇതിലേക്ക് കാൽ കപ്പിനും അര കപ്പിനും ഇടയിൽ വരുന്ന ചോറ് കൂടി ഇതിലേക്ക് ചേർക്കണം. ഇതോടൊപ്പം അല്പം യീസ്റ്റ്, ആവശ്യത്തിന് പഞ്ചസാര എന്നിവ കൂടി ചേർക്കണം. യീസ്റ്റ് പഴകിയത് ആവാതെ ഇരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇതെല്ലാം കൂടി കുതിരാൻ കണക്കിന് വെള്ളം ചേർക്കുക. വെള്ളം കൂടുതലായി പോവാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇതിനെ രാത്രിയിൽ കുതിർത്തു വച്ചാൽ രാവിലെ അരയ്ക്കാൻ സാധിക്കും. ഇതിനെ നല്ലത് പോലെ അരച്ചെടുത്തിട്ട് ഉപ്പ് കൂടി ചേർത്തതിന് ശേഷം അര മണിക്കൂർ സമയം മാറ്റി വയ്ക്കണം. അപ്പത്തിനുള്ള കറി തയ്യാറാക്കിയതിന് ശേഷം ഈ മാവ് എടുത്ത് അപ്പമുണ്ടാക്കിയാൽ നല്ല പൂ പോലെ മൃദുലമായ പാലപ്പം തയ്യാർ. നല്ല തേങ്ങ അരച്ച ചമ്മന്തിയോ കടല കറിയോ ഒക്കെ വച്ചിട്ട് ഈ പാലപ്പം കഴിച്ചാൽ പിന്നെ വീട്ടിൽ എല്ലാവരും നിങ്ങളോട് മനസ്സ് നിറഞ്ഞ് നന്ദി പറയും. കുട്ടികൾ വേണമെങ്കിൽ നാല് നേരവും അപ്പം തന്നെ കഴിക്കുകയും ചെയ്യും.
Read Also :
നല്ല മൊരിഞ്ഞ ഗോതമ്പ് ദോശ റെസിപ്പി