2 ചേരുവ കൊണ്ട് രുചികരമായ പഞ്ഞിയപ്പം തയ്യാറാക്കിയാലോ | Easy Panji Appam Recipe Snack
About Easy Panji Appam Recipe Snack
ഒരു കപ്പ് പച്ചരി ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാൻ പറ്റുന്ന ഒരു സൂപ്പർ പഞ്ഞിയപ്പത്തിന്റെ റെസിപ്പിയാണിത്.1 കപ്പ് പച്ചരി കുതിർത്തത് ഉണ്ടോ കിടിലൻ പഞ്ഞിയപ്പം കുറഞ്ഞ നിമിഷം കൊണ്ട് തയ്യാറാക്കാം
Ingredients
- Rice
- Urad dal
- Salt
- Sugar
- Coconut
Learn How To Make Easy Panji Appam Recipe Snack
ഇതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുക്കുക.ഇത് മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. മൂന്ന് മണിക്കൂറിന് ശേഷം നന്നായി വൃത്തിയാക്കി കഴുകി എടുക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പച്ചരി,1/2 കപ്പ് ചോറ്, 1/2 കപ്പ് പഞ്ചസാര, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഇനി ഒരു ബൗളിലേക്ക് മാറ്റാം. ഈ മാവിലേക്ക് കുറച്ച് ഉപ്പും, അൽപം ഏലക്കാ പൊടിയും, ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ദോശമാവിന്റെ പരുവത്തിൽ ആക്കുക.
ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ച് ചൂടാക്കുക. ചൂടായ ഓയിലിലേക്ക് ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക.ഇത് ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കുക.ഇത് നന്നായി വെന്ത് വരുമ്പോൾ ഓയിലിൽ നിന്നും കോരിയെടുക്കുക. ഇത്രയും ആയി കഴിഞ്ഞാൽ നമ്മുടെ പഞ്ഞിയപ്പം റെഡി.രാവിലത്തെ ചായയുടെ വൈകുന്നേരവും കഴിക്കാൻ പറ്റിയ ഒരു ടേസ്റ്റി അപ്പം ആണിത്. കാണുന്ന ഭംഗി പോലെ ഈ അപ്പം കഴിക്കാനും നല്ല രുചിയാണ്.ഒരു കപ്പ് പച്ചരി ഉണ്ടെകിൽ പെട്ടെന്ന് തയ്യാറാക്കി നോക്കൂ
Also Read :നല്ല നാടൻ കുഴലപ്പം അടുക്കളയിൽ തയ്യാറാക്കാം
കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം