കറിയൊന്നും വേണ്ട ബ്രേക്ക്‌ ഫാസ്റ്റിന് മുട്ട ദോശ തയ്യാറാക്കാം

About Easy Mutta Dosa Recipe

ദോശ ഇഷ്ടമല്ലാത്തവർ ആരാണ്. മലയാളികൾ പ്രഭാത ഭക്ഷണത്തിൽ ദോശ തന്നെയാണ് പ്രധാന സ്റ്റാർ. എങ്കിലും ദോശയിൽ തന്നെ അനേകം വെറൈറ്റികൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്. ഇതാ അത്തരത്തിൽ ഒരു വെറൈറ്റി ദോശ നമുക്ക് പരിചയപ്പെടാം. മുട്ടയും കൂടി ഉപയോഗിച്ച് ഒരു ടേസ്റ്റി മുട്ട ദോശ തയ്യാറാക്കാം.

Ingredients Of Easy Mutta Dosa Recipe

  • മുട്ട-2
  • കടലമാവ്-1 കപ്പ്
  • സവാള-1
  • തക്കാളി-1
  • പച്ചമുളക്-2
  • കുരുമുളകുപൊടി
  • മഞ്ഞള്‍പ്പൊടി
  • മുളകുപൊടി
  • ഉപ്പ്
  • മല്ലിയില
  • എണ്ണ

Learn How To Make Easy Mutta Dosa Recipe

വീട്ടിൽ മുട്ട ദോശ തയ്യാറാക്കാൻ ആദ്യമേ തന്നെ ആവശ്യമായ ചേരുവകൾ എടുത്തു വെക്കുക.ശേഷം സവാള, തക്കാളി, പച്ചമുളക് എന്നിവ നല്ലപോലെ തന്നെ വളരെ ചെറുതായി നുറുക്കി എടുക്കുക. ഇനിയാണ് വൃത്തിയുള്ള ഒരു നല്ല ബൗളില്‍ കടലമാവ് അളവിൽ എടുക്കേണ്ടത്. ശേഷം ഇതിലേക്കാണ് മുട്ട പൊട്ടിച്ചൊഴിക്കേണ്ടത്.നല്ലപോലെ ഇളക്കി മിക്സ്‌ ചെയ്യാനും മറക്കരുത്.പിന്നീട് നമ്മൾ എടുത്ത് വെച്ചിരിക്കുന്ന എണ്ണ ഒഴികെ ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി ചേര്‍ത്തിളക്കണം. അൽപ്പം അളവിൽ വെള്ളം കൂടി ചേർക്കാം. അത് നമ്മുടെ സൗകര്യം. കാരണം എന്തെന്നാൽ ഈ ഒരു മിശ്രിതം ഒട്ടും തന്നെ കട്ട പിടിയ്ക്കാതെ നല്ല മാര്‍ദവത്തിലായി ലഭിക്കണം.

ഇനിയാണ് ഒരു പാന്‍ അടുപ്പിലേക്ക് വെച്ച് കൊടുത്തു ചൂടാക്കി അല്‍പ്പം അളവിൽ എണ്ണയൊഴിച്ചു കൊടുത്തു നല്ലപോലെ ചൂടാക്കേണ്ടത്. ഇനി ചൂടായി വരുന്നത് അനുസരിച്ചു മുട്ടയുടെ മിശ്രിതം നല്ലപോലെ ഇളക്കി ഉടനെ തന്നെ ഇതിലേക്കൊഴിച്ചു പാന്‍ വട്ടത്തില്‍ ചുറ്റിച്ചു കൊണ്ട് പരത്തി തന്നെ എടുക്കുക. ഇതാ ഒരടിപൊളി മുട്ട ദോശ റെഡി. നിങ്ങൾ മുൻപിൽ ഉള്ളത് ടേസ്റ്റി മുട്ട ദോശയാണ്. പക്ഷെ ശ്രദ്ധിക്കേണ്ടത് മുട്ട ദോശ ഇരുഭാഗവും നല്ലപോലെ വെന്തു കഴിയുമ്പോള്‍ മാത്രമേ വാങ്ങി ചൂടോടെ ഉപയോഗിയ്ക്കാവൂ. രണ്ടു ഭാഗവും നല്ലപോലെ വെന്തു എന്നത് ഉറപ്പിക്കുക. കുട്ടികൾക്ക് അടക്കം ഈ മുട്ട ദോശ ഇഷ്ടമാകും. അക്കാര്യം ഉറപ്പാണ്.Video Credit :Kannur kitchen

Also Read :കല്യാണ സദ്യയിലെ പോലെ ഇഞ്ചി കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ആരോഗ്യകരമായ റാഗി അപ്പം റെസിപ്പി