മോര് കാച്ചിയത് ഇഷ്ടമല്ലേ ,ഇങ്ങനെ തയ്യാറാക്കി നോക്കൂ | Easy Moru Curry Recipe

About Easy Moru Curry Recipe  

താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് മോര് കാച്ചുന്നത് എങ്ങനെ എന്ന് കാണിച്ചു തരുന്നതാണ്. അയ്യേ മോര് കാച്ചാൻ ആർക്കാണ് അറിയാത്തത് എന്നാണോ സംശയം. മോര് കാച്ചാൻ ഒരുവിധം എല്ലാവർക്കും തന്നെ അറിയാം. എന്നാൽ ഇങ്ങനെ മോര് കാച്ചുന്നത് കുറവായിരിക്കും.പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന വിഭവം എന്ന രീതിയിലാണ് മിക്ക അമ്മമാരും മോര് കാച്ചുന്നത്. എന്നാൽ കുറച്ചു പൊടിക്കൈകൾ കൂടി ചേർത്ത് കഴിഞ്ഞാൽ മോര് കാച്ചിയതിന്റെ രുചി ഇരട്ടിക്കുകയേ ഉള്ളൂ. ആ പൊടിക്കൈകൾ ആണ് ഇതിൽ കാണിക്കുന്നത്.

Ingredients Of Easy Moru Curry Recipe  

  • തൈര് – 2 Cups (500 ml)
  • വെള്ളം – 2 Cups (500 ml)
  • എണ്ണ – 2 Tablespoons
  • കടുക് – ½ Teaspoon
  • ഉലുവ – ½ Teaspoon
  • ഉണക്കമുളക് – 2 Nos
  • ഇഞ്ചി – 2 Inch Piece (15 gm)
  • വെളുത്തുള്ളി – 3 Clove
  • പച്ചമുളക് – 2 Nos
  • ചെറിയ ഉള്ളി – 10 Nos
  • കറിവേപ്പില – 2 Sprigs
  • മഞ്ഞള്‍പൊടി – ½ Teaspoon
  • മുളകുപൊടി – ½ Teaspoon
  • ഉപ്പ് – 2 Teaspoons

Learn How To MakeEasy Moru Curry Recipe  

അതിനായി ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കണം. ഇതിൽ കടുക് പൊട്ടിച്ചതിന് ശേഷം കുറച്ചു ഉലുവയും വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നല്ലതുപോലെ വഴറ്റണം. ഇതിൽ ചേർത്തിരിക്കുന്ന ചെറിയ ഉള്ളി ഗോൾഡൻ നിറം ആവുമ്പോൾ ഇതിലേക്ക് ആവശ്യത്തിനു മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കണം.

ഇതിന്റെ എല്ലാം പച്ചമണം മാറിയതിനുശേഷം രണ്ട് കപ്പ് തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി വച്ചിരിക്കുന്ന മോര് ഒഴിക്കാം.മോര് ഒഴിച്ചതിനുശേഷം ചെറിയ തീയിലിട്ട് ഇളക്കിക്കൊണ്ടിരിക്കണം. മോര് തിളക്കാൻ അനുവദിക്കരുത്. ഇതൊന്ന് ചൂടാവുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ഉലുവ പൊടിച്ചതും കറിവേപ്പില ഞരടിയതും കൂടി ചേർത്താൽ വേറിട്ട രുചിയിൽ മോരുകാച്ചിയത് തയ്യാർ.

സദ്യയിൽ ഇതും പ്രധാനപ്പെട്ട ഒന്നാണ് ഈ മോരു കാച്ചിയത്. അപ്പോൾ ഇനി സദ്യയ്ക്ക് ഒന്നും പോവാൻ കാത്തു നിൽക്കാതെ വീട്ടിൽ തന്നെ ഇത് തയ്യാറാക്കി നോക്കൂ.

Also Read :നല്ല ക്രിസ്പി ആയിട്ടുള്ള കപ്പ ഉപ്പേരി ഉണ്ടാക്കിയാലോ? റെസിപ്പി

കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം