ചൊറിനൊപ്പം മത്തി കുരുമുളക് ഫ്രൈ കഴിക്കാം

About Easy Mathi Fry

മീൻ കറിയും മീൻ ഫ്രൈ ചെയ്‍തതും കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരാണ്. മീൻ കറിയിൽ തന്നെ പലവിധ വെറൈറ്റികൾ ട്രൈ ചെയ്യുന്നവരാണ് നമ്മൾ. എങ്കിൽ ഇതാ നമുക്ക് വീട്ടിൽ ഇന്ന് ഒരു വെറൈറ്റി മത്തി ഫ്രൈ ഉണ്ടാക്കി നോക്കാം. ഒരു ടേസ്റ്റി മത്തി കുരുമുളക് ഫ്രൈ

Ingredients Of Easy Mathi Fry

  • മത്തി-പത്തെണ്ണം
  • ചെറിയ ഉള്ളി
  • ഇഞ്ചി
  • വെളുത്തുള്ളി-
  • കുരുമുളകുപൊടി -4 Tsp
  • പച്ചമുളക്-3
  • മഞ്ഞള്‍പൊടി
  • ഉപ്പ്
  • വെളിച്ചെണ്ണ

Learn How To MakeEasy Mathi Fry

ആദ്യമേ ചെയ്യേണ്ടത് എന്തെന്നാൽ മത്തി നന്നായിവെട്ടി കഴുകി വൃത്തിയാക്കി തന്നെ വക്കുക. നമ്മൾ എടുത്തത് ചെറിയതായ മത്തി ആയതുകൊണ്ട് നമ്മൾ ഇവിടെ ഒട്ടും വരഞ്ഞിട്ടില്ല.ഒരുപക്ഷെ നമ്മൾ എടുക്കുന്നത് വലിയ മീൻ എങ്കിൽ അത് രണ്ടോ മൂന്നോ തവണയതിനെ കൂടി കുറുകെ വരഞ്ഞു കൊണ്ട് വക്കുക.മസാല നല്ലപോലെ പിടിക്കാൻ കൂടിയാണ് ഇത്‌ .

ഇനി നമ്മൾ അൽപ്പ സമയം ശേഷംകുഞ്ഞുള്ളിയും ,വെളുത്തുള്ളിയു, കുറച്ച്പച്ചമുളകും,ഇഞ്ചിയും,കുരുമുളകുപൊടിയും ,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്തരച്ച് നല്ലപോലെ സ്മൂത്ത്‌ പേസ്റ്റ് ടൈപ്പ് രൂപത്തിലാക്കണം. ഇനി നമ്മൾ ഇത് മീനില്‍ നന്നായി തന്നെ പുരട്ടി ഒരു മണിക്കൂര്‍ സമയം വക്കുക.ഇനിയാണ് ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു അതിനെ ഒരൽപ്പം ചൂടാവുമ്പോള്‍ പതുക്കെ മീനിട്ട് രണ്ടു വശവും നല്ലപോലെ തന്നെ മൊരിച്ചു തന്നെ എടുക്കണം. ഇനി മീൻ നമ്മൾ ഇങ്ങനെ കൂടി ചെയ്യുന്ന സമയത്തിൽ തിരിച്ചു മറിച്ചും പല തവണ മറിച്ചിടുമ്പോള്‍ പൊടിഞ്ഞു പോവാതെ ശ്രദ്ധിക്കണം.ഇതാ നിങ്ങളുടെ മുൻപിൽ നാവിൽ രുചിയൂറൂം മത്തി ഫ്രൈ റെഡി.ഇനി ചൂടോടെ ചോറിനൊപ്പം വിളമ്പാവുന്നതാണ്. ഇത്‌ എല്ലാവർക്കും തന്നെ ഇഷ്ടമാകും.Video TO Watch : Video Credit :Fadwas Kitchen

Also Read :കറിയുണ്ടാക്കാൻ സമയമില്ല, ഇനി തയ്യാറാക്കാം ടേസ്റ്റി വെജ് സ്റ്റൂ

കറിയൊന്നും വേണ്ട ബ്രേക്ക്‌ ഫാസ്റ്റിന് മുട്ട ദോശ തയ്യാറാക്കാം