അടിപൊളി രുചിയിൽ ചിരട്ടയിലൊരു മസാല പുട്ട്

Easy Masala Puttu Recipe

About Easy Masala Puttu Recipe :

കുട്ടികൾക്ക് വൈകുന്നേരം വരുമ്പോൾ എന്താ കൊടുക്കുക എന്നാണോ ആലോചിക്കുന്നത്? ഈ സ്പെഷ്യൽ ചിരട്ട പുട്ട് കൊടുത്ത് അവരുടെ വൈകുന്നേരം സ്പെഷ്യൽ ആക്കിയാലോ? പുട്ട് എന്ന് കേൾക്കുമ്പോൾ വീട്ടിലുള്ള എല്ലാവരും മുഖം ചുളിക്കാറുണ്ടോ ? എന്നാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഒരു തവണ പുട്ട് ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ. പിന്നെ ഒരിക്കലും അവർ പുട്ട് വേണ്ട എന്ന് പറയില്ല. പകരം അവർ പുട്ട് ഉണ്ടാക്കാൻ പറഞ്ഞു കൊണ്ട് നിങ്ങളുടെ പിന്നാലെ നടക്കും. അതെന്തു മാജിക്‌ എന്നാണോ? ഇതൊരു സ്പെഷ്യൽ പുട്ട് ആണ്. നല്ല അടിപൊളി മസാല ഒക്കെ ചേർത്ത് ചിരട്ടയിൽ ഉണ്ടാക്കുന്ന ചിരട്ട പുട്ട്.

Ingredients :

  • എണ്ണ
  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • മല്ലിപ്പൊടി
  • മുളകുപൊടി
  • മഞ്ഞൾപൊടി
  • പച്ചമുളക്
  • തേങ്ങ ചിരകിയത്
Easy Masala Puttu Recipe
Easy Masala Puttu Recipe

Learn How to make Easy Masala Puttu Recipe :

ഈ പുട്ട് തയ്യാറാക്കാൻ ആയി പുട്ടിന് സാധാരണ കുഴയ്ക്കണം. അതു പോലെ തന്നെ ആവശ്യത്തിന് മുട്ട പുഴുങ്ങി വയ്ക്കണം. ഇതിലേക്ക് വേണ്ടി ഒരു മസാലയും കൂടി തയ്യാറാക്കി വച്ചാൽ പിന്നെ പണി എളുപ്പമായി. ആദ്യം തന്നെ എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് സവാളയും ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും ചേർത്ത് നന്നായി വഴറ്റണം. വേണമെങ്കിൽ പച്ചമുളകും ചേർക്കാം. ഇത് വഴറ്റി കഴിഞ്ഞിട്ട് ഇതിലേക്ക് തക്കാളിയും കൂടി ചേർത്ത് ഇളക്കണം.

അതിന് ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലത് പോലെ വഴറ്റി യോജിപ്പിച്ചിട്ട് മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്താൽ മസാല തയ്യാർ. ചിരട്ട എടുത്തിട്ട് അതിൽ തേങ്ങ ചിരകിയതും മസാലയും വച്ചിട്ട് അതിന്റെ മുകളിൽ മുട്ട പുഴുങ്ങിയതിന്റെ പകുതി വയ്ക്കാം. അതിന് ശേഷം പുട്ട് പൊടി കുഴച്ചതും കൂടി വച്ചിട്ട് വീഡിയോയിൽ കാണുന്നത് പോലെ ഒരു ഇഡലി പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് അതിലേക്ക് വയ്ക്കണം. സാധാരണ പുട്ടിനെക്കാൾ കൂടുതൽ സമയം വയ്ക്കണം. എങ്കിലും ഈ ചിരട്ട പുട്ടിന് അപാര രുചിയാണ്.

Read Also :

നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ

ഒരടിപൊളി ഇഞ്ചി ചായ, ഇങ്ങനെ തയ്യാറാക്കി നോക്കൂ