About Easy Mango Lassi Recipe :
ചൂടു കാലത്ത് ഏറ്റവും കൂടുതൽ നമ്മൾ ആഗ്രഹിക്കുന്നത് തണുപ്പുള്ള എന്തെങ്കിലും കഴിക്കാൻ ആണല്ലേ.? എന്നാൽ ഈ പൊരി വെയിലിനെ ഒന്ന് തണുപ്പിക്കാൻ ഒരു ടേസ്റ്റി മാംഗോ ലസ്സി തയ്യാറാക്കിയാലോ.
Ingredients :
- പഴുത്ത മാങ്ങ
- രണ്ട് ഏലക്കാ
- ഐസ് ക്യൂബുകൾ
- കട്ട തൈര്
- പഞ്ചസാര
Learn How to Make Easy Mango Lassi Recipe :
അതിന് ആയി നമുക്ക് ആദ്യം വേണ്ടത് രണ്ട് നല്ല പഴുത്ത മാങ്ങകളാണ്.. ഇത് നന്നായി കഴുകി എടുത്ത് തൊലി എല്ലാം കളഞ്ഞ് അതിൻ്റെ പൾപ്പ് മാത്രം എടുക്കുക. ഇത് ഇനി നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇതിൻ്റെ കൂടെ തന്നെ രണ്ട് ഏലക്കായുടെ തൊലി കളഞ്ഞ് കുരു മാത്രം ചേർക്കുകശേഷം ഇതിലേക്ക് ഇനി നമ്മുടെ മധുരത്തിന് അനുസരിച്ച് ആവശ്യം ഉള്ള പഞ്ചസാര ചേർത്ത് കൊടുക്കാം. ശേഷം ഒരു ആറ് വലിയ ഐസ് ക്യൂബുകൾ
ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അര കപ്പ് മീഡിയം പുളിയുള്ള നല്ല കട്ട തൈര് ചേർക്കുക. ഇനി ഇത് നല്ല ഫൈൻ ആയി തരികൾ ഒന്നും ഇല്ലാതെ അടിച്ച് എടുക്കുക. ഇനി നമുക്ക് ഇത് നല്ല ഒരു സെർവിംഗ് ഗ്ലാസിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതിന് മുകളിലേക്ക് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ബദാം,പിസ്ത,കാഷ്യൂ നട്ട് എന്നിവ ചേർത്തു കൊടുക്കാം. നമ്മുടെ ഈസി ആൻഡ് ടേസ്റ്റി മാംഗോ ലസ്സി റെഡി.
Read Also :
നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ