എന്തെളുപ്പം! കുമ്പളങ്ങ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ
Easy Kumbalanga Curry Recipe : കുമ്പളങ്ങ ഇങ്ങനെ ഒന്ന് കറി വച്ചു നോക്കൂ. പിന്നെ ഒരിക്കലും ഇറച്ചിക്കറിക്ക് വേണ്ടി ആരും വാശി പിടിക്കില്ല. കുമ്പളങ്ങ വച്ച് കറി അങ്ങനെ അധികമാരും കഴിച്ചിട്ടുണ്ടാവില്ല. എന്നാൽ തേങ്ങ ഒക്കെ അരച്ചിട്ട് ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ. പിന്നെ ഒരിക്കലും ആരും ഇറച്ചി കറി തന്നെ വേണമെന്ന് വാശി പിടിക്കില്ല. ഓരോ വ്രതം എടുക്കുമ്പോഴും എല്ലാം ഭക്ഷണം കഴിക്കാൻ പലർക്കും ഉള്ള മടി ഇതോടെ അവസാനിക്കും.
ആദ്യം തന്നെ ഒരു മുറി കുമ്പളങ്ങ എടുത്തിട്ട് തൊലി എല്ലാം കളഞ്ഞ് അത്യാവശ്യം വലിയ കഷ്ണം ആയിത്തന്നെ മുറിക്കണം. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കിയിട്ട് അതിൽ ഒരു കഷ്ണം പട്ടയും രണ്ട് ഏലക്കയും ഗ്രാമ്പൂവും കുരുമുളകും ചേർക്കണം. ഇതിലേക്ക് തേങ്ങ ചിരകിയതും മഞ്ഞപ്പൊടിയും കറിവേപ്പിലയും കൂടി ചേർത്ത് വറുക്കണം. ഏകദേശം മൂത്ത് വരുമ്പോൾ മുളകുപൊടിയും മല്ലിപ്പൊടിയും കൂടി ചേർക്കുക. തണുത്തതിനു ശേഷം ഇതിനെ ഒരു ജാറിലേക്ക് മാറ്റി നല്ലതുപോലെ അരച്ചെടുക്കണം.
ഒരു മൺ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ഉലുവയും കടുകും പൊട്ടിക്കണം. ഇതിലേക്ക് സവാള അരിഞ്ഞതും പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയിട്ട് കുമ്പളങ്ങ ചേർത്ത് യോജിപ്പിക്കണം. കുറച്ചു പുളി വെള്ളം കൂടി ഒഴിച്ച് കുമ്പളങ്ങ മുക്കാൽ വേവ് ആകുമ്പോൾ തേങ്ങാക്കൂട്ട് ചേർക്കാം. ഇതെല്ലാം വെന്തതിനുശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ഇത് ഉപയോഗിച്ച് താളിച്ചു കഴിഞ്ഞാൽ ഇറച്ചി കറി പോലും തോൽക്കുന്ന കുമ്പളങ്ങ കറി തയ്യാർ.
വളരെ എളുപ്പമാണ് കുമ്പളങ്ങ കറി ഉണ്ടാക്കാനായിട്ട്. ഇതിന്റെ ചേരുവകളും അളവുകളും സഹിതം ഇതോടൊപ്പം കൊടുത്തിട്ടുള്ള വീഡിയോയിൽ ഉണ്ട്. എല്ലാവരും അപ്പോൾ വീഡിയോ കണ്ടിട്ട് ഈ കുമ്പളങ്ങ കറി ഉണ്ടാക്കി നോക്കുമല്ലോ.
Read Also :
നാരങ്ങയും മാങ്ങയും കിടിലൻ ടേസ്റ്റിൽ ഉപ്പിലിടാം
മുട്ട ഇരിപ്പുണ്ടോ? പെട്ടെന്ന് തയ്യാറാക്കാം അടിപൊളി ലഞ്ച്