രുചിയിലൊരു ഗോതമ്പ് ദോശ ഇങ്ങനെ തായ്യാറാക്കൂ

Easy Kerala Wheat Dosa Recipe

About Easy Kerala Wheat Dosa Recipe :

ഗോതമ്പ് ദോശ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.ദോശ കഴിക്കാൻ ഇനി കറിയും വേണ്ട പഞ്ചസാരയും വേണ്ട.രാവിലത്തെ പ്രാതൽ ഉണ്ടാക്കുക എന്നത് വീട്ടമ്മമാർക്ക് ഒരു വലിയ തലവേദന ആണ്. ഒരാൾക്ക് ഇഷ്ടമുള്ളത് വീട്ടിലെ മറ്റൊരാൾക്ക് ഇഷ്ടമാവണം എന്നില്ല. അതിനിടയിൽ ചെയ്തു തീർക്കാനുള്ള മറ്റു ജോലികൾ വേറെ. എന്നാൽ ഇനി ഇടയ്ക്ക് ഒക്കെ ഗോതമ്പ് ദോശ ആവട്ടെ വീട്ടിൽ പ്രാതൽ. സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന ഗോതമ്പ് ദോശ അല്ല. പകരം ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. പിന്നെ ആരും ഗോതമ്പ് ദോശ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കില്ല.

Ingredients :

  • ഗോതമ്പുപൊടി – 1½ Cup (185 gm)
  • മല്ലിയില – Finely Chopped
  • വെള്ളം – 1½ Cup (375 ml)
  • പച്ചമുളക് – 1 No (Finely Chopped)
  • ഉപ്പ് – ½ Teaspoon
  • നെയ്യ്
Easy Kerala Wheat Dosa Recipe
Easy Kerala Wheat Dosa Recipe

Learn How to make Easy Kerala Wheat Dosa Recipe :

ആദ്യം തന്നെ ഒരു ബൗളിൽ ഒന്നര കപ്പ്‌ ഗോതമ്പ് മാവ് എടുക്കുക. ഇതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കണം. അത് പോലെ തന്നെ മല്ലിയിലയോ കറിവേപ്പിലയോ ചെറുതായി അരിഞ്ഞത് ചേർക്കണം. ഇത് കൂടാതെ സവാളയും തേങ്ങ ചിരകിയതും ഒക്കെ ചേർത്താൽ രുചി കൂടും. ഇതോടൊപ്പം അര സ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. വെള്ളം കുറേശേ കുറേശ്ശേ വേണം ചേർക്കേണ്ടത്.ഒരു തവ ചൂടാക്കിയിട്ട് അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് പരത്തണം.

ഏകദേശം ഒന്നര മിനിറ്റ് കഴിയുമ്പോൾ മറിച്ചിടാം. മറിച്ചിടുന്നതിന് തൊട്ട് മുൻപായി എണ്ണയോ നെയ്യോ ബട്ടറോ കൂടി തേച്ചു പിടിപ്പിക്കാം.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിനെ പറ്റി ഉള്ള സംശയങ്ങൾക്ക് ഇതോടൊപ്പമുള്ള വീഡിയോയിൽ ഉത്തരം കിട്ടുന്നതാണ്. പ്രാതൽ ആയിട്ട് മാത്രമല്ല കേട്ടോ. രാത്രി ചോറ് വേണ്ടാത്ത വീടുകളിൽ ചപ്പാത്തിക്ക് പകരം ആയിട്ടും ഈ ഗോതമ്പ് ദോശ തയ്യാറാക്കാം. ഒരു ചമ്മന്തിയോ ഇച്ചിരി സാമ്പാറോ ഉണ്ടാക്കിയാൽ മതിയല്ലോ. ഇനി ഇപ്പോൾ കറി ഒന്നും ഇല്ലെങ്കിലും ഈ വിഭവം കഴിക്കാൻ നല്ലതാണ്.

Read Also :

കിടിലൻ രുചിയിൽ പ്ലം കേക്ക് തയ്യാറാക്കാം

ക്രിസ്തുമസ് സ്പെഷ്യൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക്