വീട്ടിൽ തയ്യാറാക്കാം ക്രിസ്മസ് സ്പെഷ്യൽ കോഴിക്കറിക്കൊപ്പം പിടിയും

About Easy Kerala style Pidi

ഡിസംബർ മാസം തുടങ്ങുമ്പോഴേ എല്ലാവരുടെയും മനസ്സിൽ ഉത്സവമാണ്. കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷയുടെ കാലമാണെങ്കിലും അത് കഴിഞ്ഞ് വരുന്ന 10 ദിവസങ്ങൾ വലിയ ആഘോഷമാണ്. പുൽക്കൂട് തയ്യാറാക്കുന്നതും സ്റ്റാർ കെട്ടി തൂക്കുന്നതും എല്ലാം അവർക്ക് ആഘോഷം തന്നെയാണ്. അത് അത് കൂടാതെ ക്രിസ്മസ് കരോൾ, പ്ലം കേക്കും എല്ലാം ഇതിന്റെ ആകർഷണം തന്നെയാണ്.

ഇങ്ങനെ ആഘോഷിച്ചു നടക്കുമ്പോൾ ക്രിസ്മസിന്റെ അന്ന് പ്രാതലും അടിപൊളി ആക്കിയാലോ. അതിന് പറ്റിയ ഒരു വിഭവമാണ് പിടിയും കോഴിയും. ഒരുപാട് ആളുകൾക്ക് ഇഷ്ടമുള്ള ഒന്നാണ് ഈ വിഭവം. എന്നാൽ ഇപ്പോഴത്തെ കാലത്ത് പലർക്കും ഇത് ഉണ്ടാക്കാൻ അറിയില്ല. അതിന് നിങ്ങളെ സഹായിക്കുന്ന വീഡിയോ ആണ് ഇതോടൊപ്പം ഉള്ളത്.

Ingredients Of Easy Kerala style Pidi

  • Rice Flour
  • Grated Coconut
  • Cumin
  • Shallot
  • Onion
  • All Spices
  • Ginger Garlic Paste
  • Turmeric Powder
  • Chili Powder
  • Coriander Powder
  • Tomato
  • Chicken
  • Salt

പിടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ഇതിൽ അരക്കപ്പ് ഇടിയപ്പ പൊടിയും അരക്കപ്പ് പുട്ടുപൊടിയും എടുക്കണം. ഇതിന്റെ ഒപ്പം മുക്കാൽ കപ്പ് തേങ്ങ ചിരകിയതും കൂടെ ചേർത്ത് യോജിപ്പിക്കണം. ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കൂടെ ചേർത്ത് നന്നായി യോജിപ്പിച്ചിട്ട് 15 മിനിറ്റ് മാറ്റിവയ്ക്കുക. അതിനുശേഷം ഇതിനെ വറുത്തെടുക്കണം. ഇതിൽനിന്നും ഒന്നര ടേബിൾസ്പൂൺ മാവ് മാറ്റിവയ്ക്കണം.

ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളവും ഒരല്പം ജീരകവും ചെറിയ ഉള്ളിയും ചതച്ചതും കറിവേപ്പിലയും ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം. ഇതിൽ നിന്നും കുറേശ്ശെ വെള്ളം ചേർത്ത് നേരത്തെ വറുത്ത് വച്ചിരിക്കുന്ന മാവ് കുഴച്ചെടുക്കണം. ചൂടോടെ തന്നെ കുഴയ്ക്കാൻ ശ്രദ്ധിക്കുക.

നേരത്തെ മാറ്റിവെച്ച ഒന്നര ടേബിൾസ്പൂൺ മാവിലേക്ക് മുക്കാൽ കപ്പ് രണ്ടാം പാല് യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് അതിലേക്ക് ജീരകം എല്ലാം ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ ബാക്കി കൂടെ ഒഴിക്കണം. ഇതിൽ കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി വേവിക്കാൻ ഇടണം. ഇതിലേക്ക് വേണം രണ്ടാം പാല് ചേർത്ത് മാവ് ഒഴിക്കാൻ. ഇത് നല്ലതുപോലെ തിളയ്ക്കുമ്പോൾ അരക്കപ്പ് ഒന്നാം പാല് കൂടി ചേർക്കുക.നല്ല അടിപൊളി രുചിയിൽ പിടി തയ്യാർ. വറുത്തരച്ച കോഴിക്കറിയാണ് ഇതിന് പറ്റിയ കോമ്പിനേഷൻ.

Also Read :വീട്ടിൽ തയ്യാറാക്കാം അവൽ മിൽക്ക്

മുളക് ഇട്ട് കുറുകിയ ഹോട്ടൽ സ്റ്റൈൽ അയലക്കറി