കടല വേവിച്ചത് കൊണ്ട് സ്നാക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ
About Easy kadala snacks Recipe
കടല നമ്മുടെ അടുക്കളയിലെ തന്നെ ഒരു പ്രധാനിയാണ്. നമ്മൾ പലരും കടല ഉപയോഗിച്ച് കറികളും മറ്റു വിഭവങ്ങളുമെല്ലാം സ്ഥിരമായി നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന രീതി പിന്തുടരുന്നവരാണ്. എന്നാൽ നമുക്ക് ഇന്ന് അധികമാരും തന്നെ ചിന്തിക്കാത്ത കടല സ്പെഷ്യൽ ഒരടിപൊളി വെറൈറ്റി വിഭവം തയ്യാറാക്കി നോക്കിയാലോ?കടല വെച്ചു ഉണ്ടാക്കാവുന്ന ഒരു കിടിലൻ ടേസ്റ്റി സ്നാക്കിന്റെ റെസിപ്പിവിശദമായി തന്നെ പരിചയപ്പെടാം. തീർച്ചയായും ഈ സ്നാക്ക് വിഭവം ആർക്കും ഇഷ്ടമാകും.
Learn How To Make Easy kadala snacks Recipe
ഈ സ്പെഷ്യൽ കടല റെസിപ്പി വിഭവം വീട്ടിൽ തയ്യാറാക്കുവാനായി ആവശ്യമായിട്ടുള്ള ചേരുവകൾ എന്തെന്ന് വെച്ചാൽ ഒരു കപ്പ് അളവിൽ കടല എടുക്കുക. കടല വളരെ നന്നായി കുതിർത്ത ശേഷം വേവിച്ചെടുത്തത് എടുത്തു വെക്കുക. ശേഷം രണ്ട് മുട്ട, ഒരു ടീസ്പൂൺ മുളകു പൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രൂപത്തിൽ ആക്കിയത് , കറിവേപ്പില, കടലമാവ്, വറുത്തെടുക്കാൻ ആവശ്യമായിട്ടുള്ള എണ്ണ എന്നിവ ഇത്രയും സാധനങ്ങളും തന്നെ എടുക്കുക.
ശേഷം കടല വളരെ നന്നായി കഴുകി നല്ല പോലെ വൃത്തിയാക്കി ശേഷം കറിക്കെല്ലാം സാധാരണയായി ചെയ്യുന്നതുപോലെ കുതിർത്ത് വെക്കണം. കടല നല്ലതുപോലെ കുതിർന്നുവന്നത് ഉറപ്പാക്കി കഴിഞ്ഞാൽ അത് കുക്കറിലിട്ട് രണ്ട് വിസിൽ അടിപ്പിച്ച് മാറ്റി വെക്കണം. എന്നാൽ നമ്മൾ ഈ സമയം ഒരു കാരണവശാലും കടല വെന്തുടഞ്ഞു കൊണ്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അക്കാര്യത്തെ നമ്മൾ ശ്രദ്ധിക്കാൻ ഒരിക്കലും മറക്കല്ലേ.അതിനും ശേഷം കടലയുടെ ചൂടൊന്ന് മാറി വരുന്നത് കഴിഞ്ഞാൽ തൊട്ട് പിന്നാലെ അതിലേക്ക് എടുത്തുവച്ച എല്ലാ പൊടികളും മുട്ടയും പൊട്ടിച്ചൊഴിച്ച് കൈ ഉപയോഗിച്ച് വളരെ നല്ലതുപോലെ മിക്സ് ചെയ്ത് അത് നല്ലപോലെ പൂർത്തിയാക്കുക. ശേഷം നമ്മൾ വീട്ടിൽ ഓരോരുത്തരുടെയും എരുവിന് അനുസരിച്ച് മുളകുപൊടിയുടെ അടക്കം അളവിൽ മാറ്റം ഇഷ്ടാനുസരണം വരുത്താവുന്നതാണ്.
ഇതിനും ശേഷം നന്നായി വേവിച്ചു വച്ച കടലയിലെല്ലാം ഈ ഒരു മസാല കൂട്ട് നല്ലപോലെ പോലെ പിടിക്കണം. ഇനി നമ്മൾ ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് എടുത്തു വെച്ചതായ കടല വറുത്തെടുക്കാൻ പാകത്തിന് നമ്മുടെ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലപോലെ വെട്ടിതിളച്ചു തന്നെ തുടങ്ങിയ ശേഷം ആ തയ്യാറാക്കി വെച്ച കടല കുറച്ച് കുറച്ചായി ശേഷം അതിലേക്ക് ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നല്ല ക്രിസ്പായ രീതിയിൽ കടല എടുത്തത് എല്ലാം തന്നെ പൂർണ്ണമായി വറുത്തെടുക്കാനായി സാധിക്കുന്നതാണ്. ഇതാ നമ്മുടെ സൂപ്പർ കടല സ്നാക്ക് റെഡി. ഈ സ്നാക്ക് ഉറപ്പായും കുട്ടികൾക്കു അടക്കം ഇഷ്ടമാകും. ഇത് എളുപ്പം തയ്യാറാക്കുന്ന രീതി വിശദമായി അറിയാൻ വീഡിയോ കാണാൻ മറക്കല്ലേ.Video Credit :Pachila Hacks
Also Read :തൈര് മുളക് കൊണ്ടാട്ടം വീട്ടിൽ എളുപ്പം തയ്യാറാക്കാം
ഇതാ ഒരു സ്പെഷ്യൽ പാലപ്പം റെസിപ്പി