About Easy Jackfruit Recipe :
എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള പച്ചക്കറിയാണ് ഇടിച്ചക്ക.. എന്നാൽ ഇത് കറി വച്ചാലോ.അടിപൊളി രുചിയും… ഇന്ന് നമുക്ക് വറുത്തരച്ചു വച്ച ഒരു കിടിലൻ ഇടിച്ചക്ക കറി തയ്യാറാക്കിയാലോ.
Ingredients :
- ഇടിച്ചക്ക
- കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി
- ഉപ്പ്
- ആവശ്യത്തിന് വെള്ളം
- വെളിച്ചെണ്ണ
- തേങ്ങ ചിരകിയത്
- രണ്ട് ചെറിയ ഉള്ളി
- അര ടീസ്പൂൺ ചെറിയജീരകം
- അര ടീസ്പൂൺ കുരുമുളക്
- രണ്ട് ചെറിയ കഷ്ണം
- പട്ട
- രണ്ട് ഗ്രാമ്പൂ
- രണ്ട് ഏലക്ക
- കുറച്ചു കറിവേപ്പില
- തക്കാളി
- കടുക്
Learn How to make Easy Jackfruit Recipe :
അതിനായി ആദ്യം തന്നെ ഒരു ചെറിയ ഇടിച്ചക്ക എടുത്ത് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇനി ഇടിച്ചക്ക കുക്കറിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കുക്കർ അടച്ച് വേവിക്കാം. രണ്ട് വിസിൽവരെ ഇത് വേവിച്ചെടുക്കുക. ഇടിച്ചക്ക അധികം വേവിക്കാതെ നോക്കണം. ഇനി അടുപ്പത്ത് ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കാം. വെളിച്ചെണ്ണ നന്നായി ചൂടായശേഷം കറിയിലേക്ക് അരക്കാൻ പാകത്തിന് ഉള്ള തേങ്ങ ചിരകിയത്
ചേർക്കാം. ഇതിലേക്ക് രണ്ട് ചെറിയ ഉള്ളി ,അര ടീസ്പൂൺ ചെറിയജീരകം, അര ടീസ്പൂൺ കുരുമുളക്, രണ്ട് ചെറിയ കഷ്ണം പട്ട ,രണ്ട് ഗ്രാമ്പൂ ,രണ്ട് ഏലക്ക, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. തേങ്ങ നന്നായി ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. ശേഷം ഇതിലേക്ക് ഒന്നേകാൽ ടേബിൾസ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം തീ ഓഫ്ചെയ്യാം. ഇനി ഇത് തണുത്തശേഷം ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ചെടുക്കാം. ഇനി ഒരു പാൻ ചൂടാക്കുക.ഇതിലേക്ക് ഒരു
ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് 1കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്,3അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ഒന്ന് മൂപ്പിക്കുക. ശേഷം 1മീഡിയം സൈസ് ഉള്ള സവാള അരിഞ്ഞത് ചേർക്കാം. ഇത് നന്നായി വഴറ്റിയ ശേഷം രണ്ടുതണ്ട് കറിവേപ്പില,ഒരു തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് നമ്മൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കാം. ഇനി ഇതിലേക്ക് നമ്മൾ വേവിച്ചുവച്ചിരിക്കുന്ന ഇടിച്ചക്ക ഇട്ടുകൊടുക്കാം.
ഇനി ഇത് നന്നായി ഇളക്കി മിക്സ്സ് ചെയ്തു 5മിനിട്ട് വരെ വെക്കാം.. നന്നായി തിളച്ചുവരുമ്പോൾ തീ ഒന്ന് കുറച്ചുവയ്ക്കുക. ഇനി ഇത് വെള്ളംവറ്റി എണ്ണ തെളിഞ്ഞു വരുന്നതുവരെ നമുക്ക് തിളപ്പിക്കാം.. ഇനി കറി നന്നായി ഇളക്കി മിക്സ്സ് ചെയ്തശേഷം നമുക്ക് തീ ഓഫ്ചെയ്യാം. അടുത്തതായി നമുക്ക് കറിയിലേക്ക് താളിച്ച് ഒഴിക്കണം.. അതിനായി ഒരു കുഞ്ഞുപാൻ വച്ച് ചൂടാക്കുക.. ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. വെളിച്ചെണ്ണ നന്നായി ചൂടായിവരുമ്പോൾ കുറച്ച് കടുകിട്ട് പൊട്ടിക്കാം.ഇനി കുറച്ച് ചെറിയഉള്ളി ചെറുതായി അരിഞ്ഞത്,വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കാം. ഇനി ഇത് കറിയിലേക്ക് എടുത്ത് ഒഴിക്കാം.. നന്നായി മിക്സ് ചെയ്ത് ചൂടോടെ വിളമ്പാം. അപ്പോൾ നമ്മുടെ ടേസ്റ്റി വറുത്തരച്ച ഇടിച്ചക്ക കറി റെഡി.
Read Also :
കറി ഇല്ലാതെ കഴിക്കാവുന്ന അടിപൊളി ചീസ് ചപ്പാത്തി
കൗതുകം ഉണർത്തും കാരറ്റ് പുട്ട് ഇങ്ങനെ തയ്യാറാക്കൂ