ടേസ്റ്റി ഇരുമ്പൻ പുളി അച്ചാർ തയ്യാറാക്കാം

About Easy Irumban Puli Pickle

വീട്ടിൽ മുറ്റത്ത് ഒരു ചെറിയ ഇരുമ്പൻ പുളിയുടെ മരം ഉണ്ടെങ്കിൽ തന്നെ ധാരാളം പുളി കിട്ടും. നമ്മുടെ വീട്ടിലേക്ക് മാത്രമല്ല അയൽവീടുകളിൽ കൊടുക്കാൻ ഉള്ളതും കിട്ടും. അപ്പോൾ പിന്നെ ഇത് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കിയാലോ. അതാവുമ്പോൾ ചോറിന്റെ ഒപ്പം കഴിക്കാൻ ഒരു കൂട്ടും ആവും. ശരിക്കും പറഞ്ഞാൽ ഈ അച്ചാർ ഒന്ന് മതി വയറ് നിറയെ ചോറുണ്ണാൻ.

Ingredients :

  • ബിളിമ്പി പുളി
  • ഉപ്പ് – 1 ടീസ്പൂൺ
  • ചുവന്ന മുളക് പൊടി – 1 ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ / ഉലുവ – 1/4 ടീസ്പൂൺ
  • ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 3 ടീസ്പൂൺ
  • പച്ചമുളക് – 3 എണ്ണം
  • കറിവേപ്പില
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • കസ്മീരി മുളകുപൊടി – 2 1/2 ടീസ്പൂൺ
  • ഉലുവ പൊടി,/ ഉലുവ പൊടി – 1/4 ടീസ്പൂൺ
  • വെള്ളം – 1/2 കപ്പ്
  • ശർക്കര – 4 ടീസ്പൂൺ
  • വിനാഗിരി – 3 ടീസ്പൂൺ
  • ആവശ്യത്തിന് ഉപ്പ്

Learn How to Make Easy Irumban Puli Pickle

ഈ ഇരുമ്പൻ പുളി എന്താണ് എന്ന് മനസിലായില്ലേ ? ചിലയിടങ്ങളിൽ ഇതിന് ബിലിമ്പി പുളി എന്നും ചില ഇടങ്ങളിൽ പുളിഞ്ചിക്ക എന്നുമൊക്കെ ഇതിന് പേരുണ്ട്. ഈ ഇരുമ്പൻ പുളി ഞെട്ട് കളഞ്ഞിട്ട് നല്ലത് പോലെ കഴുകി മുറിക്കണം. അത്യാവശ്യം കട്ടിയിൽ തന്നെ മുറിക്കണം. ഇല്ലെങ്കിൽ അച്ചാർ ഉണ്ടാക്കുമ്പോൾ കടിക്കാൻ കിട്ടില്ല.

ഇതിനെ ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് നന്നായി പുരട്ടി ഒരു സിറാമിക് പാത്രത്തിൽ രണ്ട് ദിവസം വെയിലത്തു വയ്ക്കണം. ഇതിനെ അലൂമിനിയം, സ്റ്റീൽ എന്നിവയിൽ വച്ചാൽ പാത്രം കറുത്ത് പോവും. രണ്ട് ദിവസം വെയിലത്തു ഉണക്കിയതിനു ശേഷം അച്ചാർ ഉണ്ടാക്കി തുടങ്ങാം.

ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് കടുക് പൊട്ടിക്കാം. അതിന് ശേഷം കാൽ സ്പൂൺ ഉലുവ വഴറ്റിയിട്ട് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും പച്ചമുളകും കറിവേപ്പിലയും വഴറ്റണം. ഇവ മൂത്തതിന് ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, ഉലുവ പൊടിച്ചത് എന്നിവ ചേർത്ത് വഴറ്റിയതിന് ശേഷം ഉണക്കി വച്ചിരിക്കുന്ന ഇരുമ്പൻ പുളിയും അര കപ്പ്‌ വെള്ളവും ചേർക്കാം.

ഇതിലേക്ക് നാല് സ്പൂൺ ശർക്കര പൊടിച്ചതും മൂന്ന് സ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്താൽ അച്ചാർ തയ്യാർ.വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ അച്ചാർ ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകൾ അളവ് സഹിതം ഇതോടൊപ്പം ഉള്ള വീഡിയോയിൽ ഉണ്ട് കേട്ടോ.

Also Read :ചെറിയുള്ളി അച്ചാർ വീട്ടിൽ തയ്യാറാക്കാം

നിമിഷ നേരംകൊണ്ട് സോഫ്റ്റ്‌ ഇഡലി