കല്യാണ സദ്യയിലെ പോലെ ഇഞ്ചി കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Easy Inji Curry Recipe
About Easy Inji Curry Recipe
ഇഞ്ചി കറി ഇഷ്ടമല്ലേ കൂട്ടുകാരെ?? ചോദിക്കുക തന്നെ വേണ്ട. ഇഞ്ചി കറി എല്ലാവർക്കും ഇഷ്ടമാകും. സദ്യകളിലെ ഒഴിച്ച് കൂടാനാവാത്ത ഐറ്റം. ഇഞ്ചി കറി എങ്ങനെ വീട്ടിൽ തയ്യാറാക്കാം. അതും സദ്യയിലെ പോലെ അതേ രുചിയിൽ തന്നെ. നിമിഷ നേരം കൊണ്ട് ഇഞ്ചി കറി നിങ്ങൾ ടേബിളിൽ റെഡിയായി എത്തും.
Ingredients Of Easy Inji Curry Recipe
- ഇഞ്ചി – 200 ഗ്രാം അളവിൽ
- ചെറിയ ഉള്ളി -10 എണ്ണം
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില – 2 തണ്ട്
- വാളൻപുളി – ഒരെണ്ണം
- വലിയ ചെറുനാരങ്ങ – ഒരെണ്ണം
- മുളക്പൊടി – 1½ Tsp
- മല്ലിപൊടി – ½ Tsp
- പൊടിച്ച ഉലുവപ്പൊടി – ¼ Tsp
- കായപ്പൊടി – ¼ Tsp
- മഞ്ഞൾപൊടി
- ശർക്കര
- കടുക് – 1 Tsp
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ചൂടുവെള്ളം – 1 കപ്പ്
- ഉപ്പ്
Learn How To Make Easy Inji Curry Recipe
ഇഞ്ചി കറി തയ്യാറാക്കുന്ന വിധം ആരംഭിക്കാം. ആദ്യം തന്നെ ഇഞ്ചി നന്നായി തൊലി കളഞ്ഞുകൊണ്ട് വൃത്തിയാക്കി അതിനെ ചെറിയ കനത്തിൽ അരിയണം. ശേഷം നമ്മൾ എടുത്തു വെച്ചിട്ടുള്ള ചെറിയ ഉള്ളിയും പച്ചമുളകും ഇതുപോലെ ചെറിയ വലുപ്പത്തിലേക്കാക്കി അരിയണം .നമ്മൾ ഇനിയാണ് പുളി ½ കപ്പ് വെള്ളത്തിൽ നന്നായി കുതിർത്തുപിഴിഞ്ഞു വെക്കേണ്ടത്. ഇനി നമുക്ക് ആവശ്യമായ വെളിച്ചെണ്ണ നല്ലപോലെ ചൂടാകുമ്പോൾ തന്നെ ഇതിലേക്ക് ഇഞ്ചി ഇട്ട് കൊടുത്തു അത് ഇളം ചുവപ്പുനിറമാകുന്നത് വരെ വറുത്തു കൊടുത്തു കൊണ്ട് കോരുക.ഇനിയാണ്
ചൂടെല്ലാം തന്നെ പയ്യെ ആറിക്കഴിയുമ്പോൾ അതിനെ ചെറിയ ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കേണ്ടത്.
അതിനും ശേഷം ഇതേ വെളിച്ചെണ്ണയിൽ നിന്നും തന്നെ നിന്നും 2 ½ ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ എടുത്തിട്ട് അതെലാം ചൂടാകുമ്പോൾ കടുക് ഇട്ട് കൊടുത്തു അത് കുറച്ചു സമയം ശേഷം പൊട്ടിയാൽഉടനെ തന്നെ അതിലേക്ക് കറിവേപ്പിലയും ഇടുക. ചെറിയ തീയിൽ തുടരുക. ശേഷം ഇപ്രകാരം പൊടികൾ എല്ലാം ചേർത്തു കൂടി കൊടുക്കുക. ചെറിയ തീയിൽത്തന്നെ ഈ ഒരു പൊടിയുടെ പച്ച മണം മാറുന്നവരെ ഇളക്കുക. ഇങ്ങനെ അൽപ്പ സമയ നേരം വരെ തുടരണം.
ഇനി നമുക്ക് ഇതിലേക്ക് പുളിവെള്ളവും ഒപ്പം ശർക്കരയും 1 കപ്പ് അളവിൽ തിളച്ച ചൂടുവെള്ളവും ഉപ്പും ചേർത്തിട്ട് നല്ലപോലെ തിളപ്പിക്കണം. ഇനി നമ്മൾ വറുത്തിട്ട് പൊടിച്ചതെല്ലാം കൂടി ചേർക്കണം. ശേഷം ചെറിയ മിതമായിട്ടുള്ള ചൂടിൽ തിളപ്പിക്കുക.ഇപ്പോൾ നമുക്ക് തന്നെ കാണാൻ കഴിയും ഇഞ്ചിക്കറി കുറുകി കുറച്ച് എണ്ണ അടക്കം തെളിഞ്ഞു വരുന്നത്. ഇനി നല്ലപോലെ പാകമാകുമ്പോൾ അത് വാങ്ങുക.ശേഷം അത് നമ്മുടെ സൗകര്യം അനുസരിച്ചു പാത്രത്തിൽ ഭരണിയിലോ എടുത്ത് വെച്ച് കുറച്ചു നാൾ സൂക്ഷിച്ചു കഴിക്കാം. ഇനി വീട്ടിലും ചോറിനും ഒപ്പം ടേസ്റ്റി ഇഞ്ചി കറി റെഡി.
Also Read :കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം
മീൻ വറുക്കുമ്പോൾ രുചി ഇരട്ടിക്കാൻ ഇങ്ങനെ ചെയ്തുനോക്കൂ