സൂചി ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കിയാലോ

About Easy Healthy breakfast :

വളരെ എളുപ്പത്തിലും അടിപൊളി ടെയ്സ്റ്റിലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരടിപൊളി റെസിപ്പിയാണിത്. വളരെ ഹെൽത്തിയും ഷുഗറുള്ളവർക്ക് കഴിക്കാൻ പറ്റുന്ന സ്പെഷ്യൽ റെസിപ്പിയുമാണിത്. ഇത് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.ഇതിനായി കുറച്ച് കാരറ്റ്, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് എടുക്കുക.ശേഷം1 കപ്പ് സൂചി ഗോതമ്പ് നുറുക്ക് കഴുകി വൃത്തിയാക്കി എടുക്കുക.ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടി രണ്ട് മിനുട്ട് വറുക്കുക. പൊട്ടുന്ന ശബ്ദം വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റുക.

Ingredients :

  • Broken Wheat – 1 cup
  • Carrot – 1
  • Green Chilli – 3
  • Onion – 1/2 of 1
  • Curry Leaves – 2 strings
  • Coconut Oil – 2 tbsp
  • Mustard Seeds – 1 tsp
  • Water – 2 3/4 cup (660 ml)
  • Salt – for taste

Learn How to Make Easy Healthy breakfast  :

കുക്കറിലാണ് സൂചി ഗോതമ്പ് നുറുക്ക് വേവിച്ചെടുക്കുന്നത്. കുക്കറിലേക്ക് 3 tbsp വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ1tsp കടുകിട്ട് പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം ചെറുതായി അരിഞ്ഞ് വെച്ച് കാരറ്റ്, സവോള, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് രണ്ട് മിനുറ്റ് ഇളക്കുക.ശേഷം വറുത്ത് വെച്ച സൂചി ഗോതമ്പ് നുറുക്ക് ചേർക്കുക.

ഒരു കപ്പ് ഗോതമ്പ് നുറുക്കിന് രണ്ടേമുക്കാൽ കപ്പ് വെള്ളമാണ് ചേർക്കേണ്ടത്. ഈ വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. വെള്ളം തിളച്ച് വരുമ്പോൾ മൂടി വെച്ച് 4 വിസിൽ വരുന്നത് വരെ വേവിക്കുക.ശേഷം തീ ഓഫ് ചെയ്ത് വെക്കുക. കുറച്ച് സമയം കഴിഞ്ഞ് മൂടി തുറന്ന് നോക്കിയാൽ നല്ല പോലെ കുക്കായി വന്നത് കാണാം.ഇത്രയും ആയി കഴിഞ്ഞാൽ സൂചി ഗോതമ്പ് ഉപ്പുമാവ് റെഡി.ഇനി ചൂടോടെ വിളമ്പാം

Also Read :കൊതിയൂറും കുട്ടനാട് സ്റ്റൈൽ താറാവ് കറി ഇത് പോലെ ഉണ്ടാക്കിയാൽ രുചി വേറെ ലെവൽ

കുട്ടികൾക്കുണ്ടാക്കി കൊടുക്കാം പച്ചപയർ തോരൻ