കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഇങ്ങനെ തയ്യാറാക്കൂ
About Easy Fish Curry Recipe
വ്യത്യസ്തയാണ് പാചക രീതികളിൽ അടക്കം നമുക്ക് കാണാൻ കഴിയുന്നത്.ഓരോ സ്ഥലങ്ങളിലും ഓരോ ടൈപ്പ് ആയിരിക്കും മീൻ കറികൾ. മീൻ കറി പലരും വീട്ടിൽ അടക്കം തയ്യാറാക്കുന്നത് ഓരോ തരത്തിലാണ്. അതിനാൽ തന്നെ മീൻ കറിയിലും നമുക്ക് വെറൈറ്റി കാണാൻ കഴിയും.എങ്കിലും ഇന്നും പലർക്കും നല്ല കുറുകിയ ചാറോടു കൂടിയ മീൻ കറി വീട്ടിൽ തയ്യാറാക്കാനും കഴിക്കാനും തന്നെയാകും ഇഷ്ടം. അപ്രകാരം മീൻ കറി വീട്ടിൽ തയ്യാറാക്കുവാൻ ആഗ്രഹിക്കുന്നോ എങ്കിൽ ഇതാ ഈ കിടിലൻ മീൻ കറി റെസിപ്പി പരിചയപ്പെടാം. മീൻ കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ.
Ingredients Easy Fish Curry Recipe
- മത്സ്യം – 500 ഗ്രാം
- വെളിച്ചെണ്ണ – 1/2 ടീസ്പൂൺ
- ഉലുവ – ഒരു നുള്ള്
- ചെറിയ ഉള്ളി – 5 (ഇടത്തരം)
- തേങ്ങ ചിരകിയത് – 2 ടീസ്പൂൺ
- മുളകുപൊടി – 3 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 2 നുള്ള്
- തയ്യാറെടുപ്പിനായി:
- വെളിച്ചെണ്ണ – 3 1/2 ടീസ്പൂൺ
- ഉലുവ – ഒരു ചെറിയ നുള്ള് (10 എണ്ണം)
- ചെറിയ ഉള്ളി ചതച്ചത് – 6 എണ്ണം
- വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
- ഇഞ്ചി ചതച്ചത് – 2 ടീസ്പൂൺ
- കറിവേപ്പില
- പച്ചമുളക് – 4
- ഉപ്പ്
- മലബാർ പുളി (കുടംപുളി) – 3 എണ്ണം
- ചൂടുവെള്ളം – 1/2 കപ്പ് (1/4 കപ്പ് + 1 1/4 കപ്പ്)
- വെളിച്ചെണ്ണ – 1 മുതൽ 2 ടീസ്പൂൺ
Learn How To Make Easy Fish Curry Recipe
നല്ല കട്ടി ചാറോടു കൂടിയ മീൻ കറി തയ്യാറാക്കുവാനായി ആദ്യമേ ആവശ്യമായ സാധനങ്ങൾ എന്തെല്ലാം എന്ന് വെച്ചാൽ വളരെ അധികം കഴുകി വൃത്തിയാക്കി നമ്മൾ മുറിച്ചുവെച്ച മീൻ, രണ്ട് ടേബിൾ സ്പൂൺ അളവിൽ മുളകുപൊടി എന്നിവയാണ്.ഇവ മാത്രം അല്ല, ശേഷം വേണ്ടത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, ചെറിയ ഉള്ളി, വെളുത്തുള്ളി,ഇഞ്ചി, കുടംപുളി, കറിവേപ്പില, രണ്ട് ടേബിൾ സ്പൂൺ അളവിലേക്ക് ആവശ്യമായ തേങ്ങ തുടങ്ങി സാധനങ്ങൾ കൂടിയാണ്.
മീൻ കറി തയ്യാറാക്കാൻ വേണ്ടി ആദ്യമേ ഒരു ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ഒരൽപ്പം എണ്ണ ഒഴിച്ച് കൊടുത്തു സെറ്റാക്കി വെക്കുക. ശേഷം നമ്മൾ നേരത്തെ വട്ടത്തിൽ വൃത്തിയായി അരിഞ്ഞുവെച്ചതായ ചെറിയ ഉള്ളിയിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ അതിലേക്ക് ഇട്ട് ഒന്ന് ഭംഗിയായി വഴറ്റി എടുക്കുക. ശേഷം അതോടൊപ്പം തന്നെ തേങ്ങ കൂടി ചേർത്ത് ഇളം ബ്രൗൺ വരെ ഇവക്ക് നിറം ആകുന്നത് വരെ കൂടി വഴറ്റി എടുക്കേണ്ടതാണ്.ഇനിയാണ് നമ്മൾ അതിലേക്ക് എടുത്തുവച്ചതായ പൊടികൾ കൂടി ചേർത്ത് നല്ലതുപോലെ ഒന്നുകൂടി വഴറ്റി എടുക്കേണ്ടത് .ശേഷമാണു ഈയൊരു കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കേണ്ടത്.
ഇനിയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായി നിമിഷ സമയം കൊണ്ട് വരുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റുക. അതോടൊപ്പം തന്നെ കുറച്ച് കറിവേപ്പില കൂടി ഇഷ്ടാനുസരണം നമുക്ക് വഴറ്റി എടുക്കുവന്നതാണ് നിലവിൽ നമ്മൾ ചേർത്തതായ പൊടികളുടെ എല്ലാം തന്നെ പച്ചമണം പോയി നല്ലതുപോലെ കുറുകി വന്നു തുടങ്ങുമ്പോൾ തന്നെ ശേഷിക്കുന്ന കാര്യങ്ങൾ കൂടി നമ്മൾ അതിലേക്ക് ചെയ്യണം. ആദ്യമേ കുടംപുളി ചേർത്ത് ഭംഗിയായി തന്നെ മിക്സ് ചെയ്യുക.ശേഷം ആ ഒരു അരപ്പിലേക്ക് പുളിയെല്ലാം ചേർന്ന് തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിന് അനുസരിച്ചു വെള്ളം കൂടി ചേർത്ത് കൊണ്ട് ഒരു തവണ കൂടി അതൊന്ന് തിളപ്പിക്കുക.
ഇതിന് ശേഷം അതിലേക്ക് നമ്മൾ പരുവമാക്കി എടുത്ത് വെച്ചേക്കുന്ന മീൻകഷണങ്ങൾ ഇട്ട് അടച്ചുവെച്ച് നല്ലപോലെ വേവിക്കുക. ഇതാ നമുടെ മുൻപിൽ ടേസ്റ്റി മീൻ കറി റെഡി. നല്ല കുറുകിയ ചാറോടു കൂടിയ രുചികരമായ മീൻ കറി തയ്യാർ. വീട്ടിൽ ഇന്ന് തന്നെ ഈ മീൻ കറി തയ്യാറാക്കാൻ ശ്രമിക്കണം. വീടിയൊ വിശദമായി കണ്ടാൽ ഉറപ്പാണ് ഈ മീൻ കറി നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയും.
Also Read :കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം
വീട്ടിലെ ബാക്കിവന്ന ചോറുകൊണ്ട് റൊട്ടി തയ്യാറാക്കാം