About Easy Egg Rice Recipe :
കുട്ടികൾക്ക് ലഞ്ചായി കൊടുത്തു വിടാൻ പറ്റുന്ന ഹെൽത്തി മീൽസ് തയ്യാറാക്കിയാലോ??
Ingredients :
- ബസ്മതി അരി
- കറുവപട്ട
- ഏലക്ക
- ഗ്രാമ്പു
- രണ്ട് കോഴിമുട്ട
- മല്ലിയില
- ഉപ്പ്
- എണ്ണ
- കറുവപട്ട
- ഇഞ്ചി
- വെളുത്തുള്ളി
- ഗ്രാമ്പു
- ബെ ലീഫ്
- പച്ചമുളക്
- സവാള
- കാൽ ടീസ്പൂൺ മഞ്ഞൾപൊടി,
- ഒരു ടീസ്പൂൺ കാശ്മീരിമുളക്പൊടി
- ഒരു ടേബിൾ സ്പൂൺ വീതം ബീൻസ്
- ക്യാരറ്റ്
- ഗ്രീൻ പീസ്
- ക്യാപ്‌സികം (ചുവപ്പ്, മഞ്ഞ, പച്ച ),
- ചെറുനാരങ്ങനീര്
- കുരുമുളക് പൊടി
Learn How to make Easy Egg Rice Recipe :
അതിനായി ആദ്യം ഒരു കപ്പ് ബസ്മതി അരി കറുവപട്ട,ഏലക്ക, ഗ്രാമ്പു എന്നിവ ചേർത്ത് അധികം വെന്തുടയാതെ വേവിച്ചെടുക്കുക.ശേഷം അരി വേവിച്ച വെള്ളം അര കപ്പ് എടുത്ത് വെക്കുക.അടുത്തതായി രണ്ട് കോഴിമുട്ട പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ചു അതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ശേഷം ഒരു പാൻ വെച്ച് അതിലേക്ക് ബട്ടർ ഇട്ട് മെൽറ്റ് ചെയ്യുക. ഇതിലേക്ക് ബീറ്റ് ചെയ്ത മുട്ട ചേർത്ത് ചിക്കിയെടുക്കുക.ഇനി ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറുവപട്ട,ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പു, ബെ ലീഫ്,പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ശേഷം സവാള ഇട്ട് വഴറ്റുക.
ഇതിലേക്കിനി കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ കാശ്മീരിമുളക്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം..ശേഷം ഒരു ടേബിൾ സ്പൂൺ വീതം ബീൻസ് ,ക്യാരറ്റ് ,ഗ്രീൻ പീസ്,ക്യാപ്‌സികം (ചുവപ്പ്, മഞ്ഞ, പച്ച ), ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മുട്ട ചിക്കിയത് ചേർത്ത് മല്ലിയില അരിഞ്ഞതും ചേർത്ത ശേഷം വേവിച്ചു വെച്ച റൈസും ചേർത്ത് മിക്സ് ചെയ്യുക.ഒരൽപം ചെറുനാരങ്ങനീരും ചേർത്ത ശേഷം എടുത്തു വെച്ച ചോറ് വേവിച്ച വെള്ളവും ചേർത്ത് മിക്സ് ചെയ്ത് 5 മിനിറ്റ് വേവിക്കുക.ഇതിലേക്ക് കുറച്ച് കുരുമുളക് പൊടി വിതറി മിക്സ് ചെയ്ത് വാങ്ങി വെക്കുക.അടിപൊളി മീൽസ് റെഡി.
Read Also :
പഴവും മുട്ടയും ഉണ്ടോ? വെറും 5 മിനിറ്റുകൊണ്ട് നാലു മണി പലഹാരം
കടലയും അരിയും ഉണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ, പ്രാതൽ റെഡി