ഈ സ്നാക്ക് രുചിയറിഞ്ഞാൽ കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും
About Easy Egg recipe
നമുക്ക് അറിയാം എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നാലുമണിക്ക് വീടുകളിൽ സ്പെഷ്യൽ പലഹാരമായിട്ട് കുട്ടികൾക്ക് അടക്കം എന്ത് നൽകുമെന്ന് ചിന്തിക്കുന്നവർ ധാരാളമാണ്. ഇന്ന് മിക്ക അമ്മമാർ മനസ്സിലും ഈ ഒരു ചോദ്യമുണ്ട്.ഇന്ന് എന്താണ് നമ്മൾ വൈകുന്നേരം സ്നാക് തയ്യാറാക്കുകയെന്നത്.
പലപ്പോഴും കുട്ടികൾക്ക് അടക്കം സ്ഥിരമായി ബേക്കറികളിൽ നിന്നും പലഹാരങ്ങൾ വാങ്ങി കൊണ്ടുവന്നു കൂടി കൊടുക്കുന്നത് അത്ര നല്ല കാര്യമേ അല്ല.എങ്കിൽ ഇതിനുള്ള പരിഹാരം ഇതാ റെഡി. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നമുക്ക് കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കൊണ്ട് ഒരു സ്നാക് തയ്യാറാക്കിയാലോ? വളരെ രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതായ ഒരു ടേസ്റ്റി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ആദ്യമേ പറയട്ടെ ഈ ഒരു പലഹാരംഎളുപ്പം തയ്യാറാക്കുവാനായി ആവശ്യമായിട്ടുള്ള ചേരുവകൾ എടുത്തു വെക്കുക.
Ingredients Of Easy Egg recipe
- രണ്ട് മുട്ട
- മൂന്ന് സവാള (നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുത്തത്)
- ഒരു പച്ചമുളക്
- ( ചെറുതായി അരിഞ്ഞെടുത്തത്)
- കുറച്ച് ഇഞ്ചി ചതച്ചത്, മല്ലിയില
- ഉണക്കമുളക്
- ആവശ്യത്തിനു ഉപ്പ്, കടലമാവ്
- അരിപ്പൊടി
- അര ടീസ്പൂൺ മുളകുപൊടി
- കാൽ ടീസ്പൂൺ മഞ്ഞൾ
- ഒരു ടീസ്പൂൺ ചിക്കൻ മസാല
- വറുക്കാൻ ആവശ്യമായ എണ്ണ
ഈ സ്നാക് വേണ്ടി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് എന്തെന്നാൽ ഒരു പാത്രത്തിലേക്ക് നന്നായി തന്നെ അരിഞ്ഞെടുത്ത സവാള, പച്ചമുളക്, മല്ലിയില, ഇഞ്ചി എന്നിവ പാത്രത്തിലേക്ക് കൂടി ഇട്ടു കൊടുക്കണം. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള അളവിലേക്ക് ഉപ്പും ചില്ലി ഫ്ലേക്സും ചേർത്ത് മുട്ട കൂടി പൊട്ടിച്ചൊഴിച്ച ശേഷം കൈ ഉപയോഗിച്ച് നല്ല പോലെ മിക്സ് ചെയ്ത് എടുക്കുകഇനിയാണ് നാം പലഹാരം എളുപ്പം തയാറാക്കാൻ വേണ്ടി ആവശ്യമായ മാവ് തയ്യാറാക്കേണ്ടത്.
ഇനി അതിനായിട്ട് ഒരു ബൗളിലേക്ക് കൃത്യമായ അളവിൽ കടലമാവും, അരിപ്പൊടിയും, കൂടി എടുത്തുവച്ചിട്ട് മറ്റ് മസാല പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം മുട്ടയുടെ കൂട്ടു കൂടി അതിലേക്ക് നമ്മൾ നന്നായി ചേർത്ത് കൊടുക്കണം. ഇനി ഒരൽപ്പനേരം റസ്റ്റ് ചെയ്യാനായിഇതെല്ലാം മാറ്റിവയ്ക്കാം. ഇനി വറുത്തെടുക്കാനായി ആവശ്യമായ എണ്ണ പാനിൽ ഒഴിച്ച് ചൂടായി വരുന്നത് അനുസരിച്ചു അതെല്ലാം മാവിൽ നിന്നും തന്നെ കുറച്ചു കുറച്ചായി എടുത്ത് കയ്യിലേക്ക് വച്ച് നന്നായി പരത്തി അതിലേക്ക് ഇട്ട് കൊടുക്കണം.ഇനി രണ്ടുവശവും നമ്മൾ നല്ലപോലെ ക്രിസ്പായി തുടങ്ങുന്നത് നോക്കി സ്നാക്ക് എണ്ണയിൽ നിന്നും എടുത്തു മാറ്റാം. കൂടുതൽ വിശദമായി ഈ റെസിപ്പി തയ്യാറാക്കുന്ന രീതികൾ അടക്കം മനസ്സിലാക്കുവാൻ വീഡിയോ കാണാവുന്നതാണ്.ഈ വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.
Also Read :കറിയുണ്ടാക്കാൻ സമയമില്ല, ഇനി തയ്യാറാക്കാം ടേസ്റ്റി വെജ് സ്റ്റൂ
കൊതിയൂറും കുട്ടനാട് സ്റ്റൈൽ താറാവ് കറി ഇത് പോലെ ഉണ്ടാക്കിയാൽ രുചി വേറെ ലെവൽ