അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ മുട്ട കറി തയ്യാറാക്കാം | Easy Egg curry recipe

Ingredients Of Easy Egg curry recipe

  • പുഴുങ്ങിയ മുട്ട – 4-5
  • എണ്ണ – 3-4 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് പാകത്തിന്
  • ജീരകം – 1 ടീസ്പൂൺ
  • ഗ്രാമ്പൂ-2
  • കറുവാപ്പട്ട – 1 ചെറിയ കഷണം
  • ഏലം-1
  • ഇഞ്ചി വെളുത്തുള്ളി – 1 ടീസ്പൂൺ
  • ഉള്ളി-1
  • പച്ചമുളക്-2
  • തക്കാളി-2
  • പെരുംജീരകം പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഗ്രാമ്പൂ – 1 ടീസ്പൂൺ
  • വെള്ളം – 1/4 കപ്പ്
  • ചൂടുവെള്ളം – 1+1/2 കപ്പ്
  • ഗരം മസാല – 1/4 ടീസ്പൂൺ
  • കസൂരിമേത്തി – 1 ടീസ്പൂൺ
  • മല്ലി ഇല

Learn How To Make Easy Egg curry recipe

കിടിലൻ ടേസ്റ്റിൽ മുട്ടക്കറി തയ്യാറാക്കിയാലോ?അതിനായി ആദ്യം കോഴിമുട്ട പുഴുങ്ങുക. ശേഷം വരഞ്ഞു കൊടുക്കുക.അടുത്തതായി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറു തീയിൽ ചൂടാക്കുക.ഇതിലേക്ക് പുഴുങ്ങി വെച്ച കോഴി മുട്ട ഇട്ട് ഒരു മിനിറ്റ് ഫ്രൈ ആക്കി കോരി മാറ്റാം.

Easy Egg curry recipe
Easy Egg curry recipe

അടുത്തതായി എണ്ണയിലേക്ക് ഒരു ടീസ്പൂൺ ജീരകം, കറുവപട്ട, ഗ്രാമ്പു, ഏലക്ക,ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ഇട്ട് വഴറ്റി എടുക്കുക.ഇതിലേക്കു ഒരു വലിയ സവാള അരിഞ്ഞതും ഇട്ട് നന്നായി വഴറ്റുക.ശേഷം എരിവിന് ആവശ്യമായ രണ്ട് പച്ചമുളകും ചേർക്കുക.ശേഷം രണ്ട് തക്കാളി നന്നായി അടിച്ചെടുത്തത് ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് വേവിച്ചെടുക്കുക.ഇതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി,അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ജീരക പൊടി,ഒരു ടീസ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി വേവിക്കുക.

അടുത്തതായി ഒരു ടേബിൾ സ്പൂൺ കടല മാവിൽ വെള്ളം ചേർത്ത് മിക്സ്‌ ചെയ്തതിന് ശേഷം കറിയിലേക്ക് ഒഴിച്ച് വേവിക്കുക.ഇതിലേക്ക് ഗ്രേവിക്ക് ആവശ്യമായ ചൂടു വെള്ളവും ഒഴിച്ച് തിളപ്പിക്കുക. കറി നന്നായി തിളച്ച് വരുമ്പോൾ കാൽ ടീസ്പൂൺ ഗരം മസാല കൂടെ ഇട്ട് ഇളക്കിയതിന് ശേഷം മൊരിച്ചു വെച്ച മുട്ടയും ഇട്ട് ചെറു തീയിൽ തിളപ്പിക്കുക.ശേഷം കുറച്ച് കസൂരിമേത്തി ചൂടാക്കിയതും, മല്ലിയിലയും ചേർത്ത് വാങ്ങി വെക്കുക.നല്ല കിടിലൻ മുട്ടക്കറി റെഡി

Also Read :അരിപ്പൊടികൊണ്ട് പഞ്ഞിപോലൊരു വട്ടയപ്പം

രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത കോഴിക്കോട്ടിലെ സുന്ദരമായ വീട്