ഒരു കിടിലം രുചിയിൽ ഡ്രാഗൺ ചിക്കൻ ഉണ്ടാക്കി നോക്കിയാലോ

About Easy Dragon Chicken Recipe :

ഇൻഡോ ചൈനീസ് രുചികൾ എന്നും നമുക്ക് പ്രിയപ്പെട്ടവയാണ്. അത് കൊണ്ടാണല്ലോ ചില്ലി ചിക്കൻ, ഗോബി മഞ്ചൂരിയൻ ഒക്കെ നമുക്ക് പ്രിയപ്പെട്ടവ ആയത്. അങ്ങനെ ഉള്ള ഒരു വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. കുറച്ച് കാലങ്ങൾക്ക് മുൻപ് മാത്രം പ്രസിദ്ധമായ ഡ്രാഗൺ ചിക്കന് ഇന്ന് ആരാധകർ ഏറെയാണ്.

Ingredients :

  • ചിക്കൻ -1/4 കിലോ
  • മൈദ – 1 ടീസ്പൂൺ
  • കോൺ ഫ്ലോർ – 1 ടീസ്പൂൺ
  • ഉപ്പ് – 2 നുള്ള്
  • കുരുമുളക് – 1/4 ടീസ്പൂൺ
  • മുട്ട – 1
  • വെളുത്തുള്ളി – 12
  • ഇരുണ്ട സോയാ സോസ് – 2 1/2 ടേബിൾസ്പൂൺ
  • എണ്ണ – 200 ഗ്രാം
  • ഉള്ളി – 1 ഇടത്തരം വലിപ്പം
  • ഉണക്കമുളക് – 4
  • കശുവണ്ടി – 20
  • റെഡ് ചില്ലി സോസ് – 2 ടീസ്പൂൺ
  • തക്കാളി സോസ് – 1 ടീസ്പൂൺ
  • വെളുത്ത എള്ള് – 1/4 ടീസ്പൂൺ
  • വെള്ളം – 3 ടീസ്പൂൺ
  • കാപ്സിക്കം – 1/4
  • സ്പ്രിംഗ് ഉള്ളി – കുറച്ച്

Learn How To make Easy Dragon Chicken Recipe

ഡ്രാഗൺ ചിക്കൻ തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ ബ്രേസ്റ് നീളത്തിൽ അരിഞ്ഞെടുക്കണം. ഇതിലേക്ക് അല്പം കുരുമുളക് പൊടിയും ഉപ്പും ചേർത്ത് പുരട്ടണം. ഒരു ബൗളിൽ കാൽ കപ്പ്‌ മൈദയും അല്പം കോൺ ഫ്ളോറും ഉപ്പും കുരുമുളക് പൊടിയും ഒരു മുട്ടയും ആവശ്യത്തിന് വെള്ളവും ചേർത്ത് ബാറ്റർ തയ്യാറാക്കണം. ചിക്കൻ കഷ്ണങ്ങൾ അര മണിക്കൂർ ഇതിൽ പുരട്ടി വച്ചതിനു ശേഷം വേണം വറുത്തെടുക്കാൻ.

ഒരു പാനിൽ എണ്ണ ചൂടാക്കിയിട് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നല്ലത് പോലെ അരിഞ്ഞത് വഴറ്റണം. ഇതിലേക്ക് സ്പ്രിംഗ് ഓണിയണിന്റെ വെളുത്ത ഭാഗം അരിഞ്ഞതും കൂടി ചേർക്കാം. ഒരല്പം ചില്ലി ഫ്ലേക്സ് കൂടി ചേർത്ത് വഴറ്റിയിട്ട് സവാളയും ക്യാപ്സിക്കവും നീളത്തിൽ അരിഞ്ഞു ചേർക്കാം. ഇത് ഒന്ന് വാടിയാൽ മാത്രം മതി.

അതിന് ശേഷം സോയ സോസ്, റെഡ് ചില്ലി സോസ്, ടൊമാറ്റോ കേച്ച് അപ് എന്നിവ ചേർത്ത് യോജിപ്പിച്ചിട്ട് വിനാഗിരിയും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്തിട്ട് പഞ്ചസാരയോ തേനോ കൂടി ചേർക്കാം.ഒരു ചെറിയ ബൗളിൽ കോൺ ഫ്ളോറും വെള്ളവും ചേർത്ത് ഇളക്കിയിട്ട് ഇതിലേക്ക് ഒഴിക്കണം. ഇവയെല്ലാം നന്നായി യോജിച്ചതിന് ശേഷം ഗ്രീൻ സ്പ്രിംഗ് ഓണിയൻ, വെളുത്ത എള്ള് എന്നിവയും കൂടി ചേർത്താൽ ഡ്രാഗൺ ചിക്കൻ തയ്യാർ.

Also Read :നിമിഷ നേരംകൊണ്ട് സോഫ്റ്റ്‌ ഇഡലി

ഒന്നാന്തരം മത്തി മുളകിട്ടത് റെസിപ്പി