ടേസ്റ്റി ചേന ചമ്മന്തി എളുപ്പം തയ്യാറാക്കാം | Easy Chena Chammanthi Recipe
About Easy Chena Chammanthi Recipe
ചമ്മന്തി മിക്ക മലയാളികൾക്കും ഇഷ്ടമുള്ളതാണ്. സ്കൂൾ കാലഘട്ടത്തിൽ അടക്കം നമ്മൾ ഉച്ചക്ക് ചൊറിനൊപ്പം പ്രധാനമായും കൊണ്ടുപോയ ഒന്നാണ് ചമ്മന്തി. എന്നാൽ ഇന്ന് ചമ്മന്തിയിൽ തന്നെ പലതരം വെറൈറ്റികൾ കാണാൻ കഴിയും.അത്തരത്തിൽ ഒരു സ്പെഷ്യൽ ചമ്മന്തി ഇന്ന് തയ്യാറാക്കി നോക്കിയാലോ വീട്ടിൽ?? ഒരു വെറൈറ്റി ചേന ചമ്മന്തി.
Ingredients :
- ഒരു കഷണം ചേന
- നാളികേരം
- പച്ചമുളക്
- തൈര്
- ഇഞ്ചി
- ഉപ്പ്
- കറിവേപ്പില
- മുളക് പൊടി
- മല്ലി പൊടി
Learn How to make Easy Chena Chammanthi Recipe
കഞ്ഞിക്കും ചൊറിനും ഒപ്പം കഴിക്കാൻ പാകത്തിൽ ഒരു സ്പെഷ്യൽ ചേന ചമ്മന്തി കഴിക്കാം. തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. ചേന ചമ്മന്തി തയ്യാറാക്കാൻ ആദ്യം വേണ്ടത് ചേന തന്നെയാണ്. ചേന ഭംഗിയായി വൃത്തിയാക്കി എടുക്കുക.ശേഷം ചേന അരിഞ്ഞു നുറുക്കി വെക്കുക. ശേഷം നമ്മൾ ആവശ്യ വസ്തുക്കളായി എടുത്തു വെച്ചിട്ടുള്ള പച്ചമുളക്, ഇഞ്ചി,നാളികേരം തൈര്, ഉപ്പ് എന്നിവയെല്ലാം ഒരുമിച്ചു ചേർത്ത് അരച്ച് ചേർക്കുക.
ചേന കഷണലാക്കി നുറുക്കിയതും ഇതിനും ഒപ്പം ചേർത്ത് അരച്ച് എടുക്കുക.നല്ലൊരു ടേസ്റ്റി ചമ്മന്തി തയ്യാറാക്കാൻ ഇതെല്ലാം തന്നെ ധാരാളം. ഇന്ന് പലരും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനാൽ തന്നെ രാത്രി ആഹാരമായി പ്രായമായവർ വരെ കഞ്ഞിയാണ് കഴിക്കുന്നത്. അതിനും ഒപ്പം ഹെൽത്തിയായ ചേന ചമ്മന്തിയും കൂടിയുണ്ടേൽ പറയുകയെ വേണ്ട ഒരടിപൊളി കോംമ്പോ തന്നെ.Video Credit :adaar ruchi
Also Read :വെറും പത്തു മിനിറ്റ് കൊണ്ട് ഒരു വെറൈറ്റി ബ്രെക്ക്ഫാസ്റ്റ്
Also Read :ചോറിനു കൂട്ടാൻ അസാധ്യ രുചിയോടെ മോര് രസം