കുട്ടികൾക്ക് ഇഷ്ടപെടുന്ന ഐറ്റം ഇതാ : ചീസ് ഓംലെറ്റ് റെസിപ്പി
About Easy Breakfast Recipe
രാവിലത്തെ പ്രാതൽ എല്ലാവരെയും സംബന്ധിച്ച് ഒരു വലിയ വിഷയം തന്നെയാണ്. വീട്ടിലുള്ള മുതിർന്നവർ പിന്നെയും അഡ്ജസ്റ്റ് ചെയ്യും. എന്നാൽ കുട്ടികൾ ഒരിക്കലും അങ്ങനെയല്ല. അവർക്ക് ഇഷ്ടമുള്ളത് അല്ലെങ്കിൽ അവർ തൊട്ടു പോലും നോക്കുകയില്ല. വിരട്ടി ഒക്കെ കഴിപ്പിക്കാം എന്ന് വച്ചാൽ ഇപ്പോഴത്തെ ഡോക്ടർമാർ അതിന് വലിയ ഒരു നോ പറയുന്നുണ്ട്. അപ്പോൾ പിന്നെ എന്താ ചെയ്യുക? അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും വിഭവം ഉണ്ടാക്കി കൊടുക്കുക എന്നല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല.
Ingredients Of Easy Breakfast Recipe
- മുട്ട – 2
- ചീസ് – 2
- ചതച്ച കുരുമുളക് – ¼ ടീസ്പൂൺ
- പച്ചമുളക് – 1
- ഉപ്പ് – ¼ ടീസ്പൂൺ
- പാൽ അല്ലെങ്കിൽ വെള്ളം – 2 ടേബിൾസ്പൂൺ
- വെണ്ണ അല്ലെങ്കിൽ ശുദ്ധീകരിച്ച എണ്ണ – 1 ടേബിൾസ്പൂൺ
അങ്ങനെ വളരെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. രണ്ടു മുട്ടയും ഒരല്പം ചീസും ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ചീസ് ഓംലെറ്റ്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിൽ രണ്ടു മുട്ട എടുക്കുക. ഇതിലേക്ക് മുക്കാൽ സ്പൂൺ കുരുമുളകുപൊടിയും അര സ്പൂൺ ഉപ്പും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ഇതോടൊപ്പം അര ടേബിൾ സ്പൂൺ പാലോ വെള്ളമോ ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം.
രണ്ട് ചീസിന്റെ സ്ലൈസ് എടുത്തിട്ട് ത്രികോണാകൃതിയിൽ മടക്കി എടുക്കണം. ഒരു പാനിൽ ഒന്നുകിൽ എണ്ണ അല്ലെങ്കിൽ ബട്ടർ തേച്ച് ഗ്രീസ് ചെയ്യണം. ഇതിലേക്ക് ബീറ്റ് ചെയ്തിരിക്കുന്ന മുട്ട ഒഴിക്കണം. ഇതിന് ചെറിയ തീയിൽ വേവിച്ചെടുക്കാം. അതിനുശേഷം ഇതിലേക്ക് സ്ലൈസ് വീഡിയോയിൽ കാണുന്നത് പോലെ വെച്ച് കൊടുക്കാവുന്നതാണ്. രണ്ടുവശവും വേവിക്കണം എന്നുള്ളവർക്ക് അങ്ങനെ മുട്ട വേവിച്ചെടുക്കാം. മുട്ട ചെറിയ തീയിൽ വച്ച് വേവിക്കാൻ ശ്രദ്ധിക്കുക .
ഇതുപോലെത്തെ എളുപ്പമുള്ള വിഭവങ്ങൾ ആണെങ്കിൽ അമ്മമാർക്കും പണി കുറയും കുട്ടികളും വയറുനിറയെ ഭക്ഷണം കഴിക്കുകയും ചെയ്യും. ഇനിമുതൽ സ്കൂളിൽ നിന്ന് വരുമ്പോൾ എന്ത് കൊടുക്കും എന്ന ആശങ്കയും വേണ്ട.Video Credit :Shaan Geo
Also Read :ഹെൽത്തി റാഗി ഇഡലി വീട്ടിൽ തയ്യാറാക്കാം
സുഖിയൻ രുചി കൂട്ടാൻ വീട്ടിൽ ഇങ്ങനെ തയ്യാറാക്കൂ