ഡങ്കി ഷാരൂഖ് ഖാൻ അടുത്ത ഹിറ്റോ?? ഡങ്കി മൂവി റിവ്യൂ | Dunki Theatre Response Latest

Dunki Theatre Response Latest :ഇന്ത്യൻ സിനിമ പ്രേമികൾ എല്ലാം തന്നെ വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രം ഡങ്കി തിയേറ്ററുകളിൽ എത്തി.പ്രമുഖ സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ സംവീധാന മികവിൽ എത്തുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ പുറമെ വൻ താരനിരയും അണിനിരക്കുന്നുണ്ട്.തപ്‍സി പന്നുവാണ് ഡങ്കിയിലെ നായിക.

ഈ വർഷത്തെ ഷാരൂഖ് ഖാന്റെ മൂന്നാമത്തെ റിലീസ് ആയി എത്തുന്ന ചിത്രം ഫസ്റ്റ് ഷോകൾക്ക് പിന്നാലെ തന്നെ കയ്യടികൾ നേടുകയാണ്. ഫാൻസ്‌ ഷോകളും ഫസ്റ്റ് ഷോകളും അടക്കം പൂർത്തിയാകുമ്പോൾ വൻ പ്രേക്ഷക സ്വീകാര്യത ചിത്രം നേടുന്നുണ്ട്. ചിത്രം കണ്ടിറങ്ങിയ സിനിമ പ്രേമികൾ അടക്കം പറയുന്നത് ചിത്രം ഒരു ക്ലാസ്സിക്ക് സിനിമ കൂടിയാണ് എന്നാണ്.

ഇമോഷണൽ ഡ്രാമ വിത്ത്‌ കൊമെടിയായി എത്തുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അഭിനയ മികവിനെയും സിനിമ പ്രേമികൾ ചിത്രം കണ്ട ശേഷം പുകഴ്ത്തുന്നുണ്ട്.ഈ വർഷം ആദ്യം റിലീസ് ചെയ്ത പത്താൻ, സെപ്റ്റംബർ മാസം റിലീസ് ചെയ്ത ആറ്റ്ലി ചിത്രം ജവാൻ എന്നിവ 1000 കോടി ക്ലബ്ബ്‌ലേക്ക് എത്തിയിരുന്നു.

ഇതിന് പിന്നാലെ എത്തുന്ന ഡങ്കിയും പ്രേക്ഷ സ്വീകാര്യത നെടുമ്പോൾ ഈ വർഷം ഹാട്രിക്ക് 1000 കോടി സിനിമയാണോ ഷാരൂഖ് ഖാനെ തേടി എത്തുക എന്നതാണ് സസ്പെൻസ്.ഷാരൂഖ് ഖാൻ പുറമെ സിനിമ പ്രേമികൾ ഇഷ്ട നടൻ വിക്കി കൗശലും ഡങ്കി ചിത്രത്തിൽ ഒരു ശ്രദ്ധേയ റോളിൽ എത്തുന്നുണ്ട്

Also Read :ലാലേട്ടൻ മാസ്സ് തിരിച്ചു വരവോ?? “നേര് ” മറ്റൊരു വൻ ജയമോ

ഡങ്കി മൂവി റിവ്യൂ